സുബൈദ വധക്കേസില്‍ ഇനി അറസ്റ്റിലാകാനുള്ളത് രണ്ടംഗസംഘം; മൂന്നാം പ്രതിയായ സുള്ള്യ സ്വദേശി ബന്ധുവായ യുവതിയെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന കേസിലും പ്രതി
Feb 2, 2018, 15:46 IST
കാസര്‍കോട്: (www.kasargodvartha.com 02.02.2018) പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ(60) കൊലപ്പെടുത്തിയ ശേഷം സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ മുഖ്യപ്രതിയടക്കം രണ്ടുപേര്‍ അറസ്റ്റിലായതോടെ പോലീസ് തുടര്‍ അന്വേഷണം ഊര്‍ജിതമാക്കി. രണ്ടുപ്രതികളാണ് ഇനി പിടിയിലാകാനുള്ളത്. മൂന്നാംപ്രതി കര്‍ണാടക സുള്ള്യ സ്വദേശിയായ അസീസും പടല്‍ സ്വദേശിയായ നാലാംപ്രതിയുമാണ് അറസ്റ്റിലാകാനുള്ളത്. ഇവര്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ് സൂചന നല്‍കി.
2011ല്‍ പൂഞ്ചാര്‍കട്ട തണ്ണീര്‍പന്ത ഗ്രാമത്തിലെ ഖദീജയെ(35) കഴുത്ത് ഞെരിച്ച് കൊന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതിയാണ് സുള്ള്യ സ്വദേശിയായ അസീസ്. അസീസിന്റെ രണ്ട് സഹോദരിമാരും ഖദീജ വധക്കേസില്‍ പ്രതികളാണ്. പിന്നീട് കാസര്‍കോട്ടേക്ക് താമസം മാറിയ അസീസ് കെട്ടിടനിര്‍മാണമടക്കം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തു വരികയായിരുന്നു.
ആയംപാറയിലെ സുബൈദ കൊല്ലപ്പെടും മുമ്പ് രണ്ട് ഗ്ലാസ് നാരങ്ങാ വെള്ളം സംഘത്തിന് കുടിക്കാന്‍ നല്‍കിയിരുന്നു. എത്തിയത് കൊലയാളികളെന്ന് അറിയാതെയായിരുന്നു സുബൈദ കുടിക്കാന്‍ ഇവര്‍ക്ക് നാരങ്ങാവെള്ളം നല്‍കിയത്. ഈ വെള്ളം കുടിച്ചതിന് ശേഷം സംഘം സുബൈദയെ കൊലപ്പെടുത്തി. പിന്നീട്് അഞ്ചരപവന്‍ സ്വര്‍ണവും പണവും കവര്‍ച്ച ചെയ്തു. സമാനരീതിയിലാണ് ഏഴു വര്‍ഷം മുമ്പ് ഖദീജയേയും കൊലപ്പെടുത്തിയത്. ചായയും പലഹാരങ്ങളും മേശപ്പുറത്ത് ഒരുക്കി വെച്ച നിലയിലായിരുന്നു. രണ്ട് കുട്ടികള്‍ സ്‌കൂളിലേക്കും ഭര്‍ത്താവ് ജോലിക്കും പോയ സമയത്ത് അപ്രതീക്ഷിതമായെത്തിയ അസീസിനെയും രണ്ട് സഹോദരിമാരെയും സല്‍ക്കരിക്കുന്നതിനിടയിലാണ് ഖദീജയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഓമ്‌നി വാനിലായിരുന്നു മൂന്നുപേരും വീട്ടിലെത്തിയത്. അസീസും സഹോദരിമാരും മൃതദേഹം വാനില്‍ കയറ്റി അകലെ കസബ പോലീസ് സ്‌റ്റേഷനിലെ ഗുണ്ട്യാ പാലത്തില്‍ നിന്ന് താഴേക്ക് എറിയുകയായിരുന്നു. ആദ്യം ഖദീജയെ കാണാതായതിനാണ് പോലീസ് കേസെടുത്തത്. 15 ദിവസം കഴിഞ്ഞാണ് മൃതദേഹം പാലത്തിനടിയില്‍ നിന്ന് കിട്ടിയത്. അസീസിനെ സംശയമുണ്ടെന്ന അജ്ഞാത സന്ദേശം പോലീസിന് ലഭിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലാവുകയുമായിരുന്നു.
പെരിയയിലെ പല ഭാഗങ്ങളിലും അസീസ് കെട്ടിടനിര്‍മാണ ജോലിയിലേര്‍പ്പെട്ടിരുന്നു. അവിടെ ആള്‍താമസമില്ലാത്ത ഒരു വീട് കണ്ടുവെച്ച അസീസ് വിവരം മറ്റ് മൂന്നു പേരെയും അറിയിച്ചു. വാടകക്കെടുത്ത വെള്ള ഹ്യുണ്ടായി ഐ20 കാറിലാണ് വാടക ക്വാര്‍ട്ടേഴ്‌സ് അന്വേഷിക്കാനെന്ന വ്യാജേന നാലുപേരും ആയംപാറയിലെത്തിയത്. അതുവഴി വന്ന സുബൈദ ഇവരുമായി സംസാരിച്ചു. പരിചയക്കാരൊന്നും അല്ലാതിരുന്നിട്ട് കൂടി താനൊറ്റക്കാണ് താമസമെന്നൊക്കെയുള്ള വിവരം സംഘത്തോട് വെളിപ്പെടുത്തി. കഴുത്തിലും കയ്യിലും ആഭരണങ്ങള്‍ കണ്ട സംഘം പിറ്റേന്ന് തന്നെ ഇവ തട്ടിയെടുക്കാനായി പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. ജനുവരി 17ന് ഉച്ചക്ക് രണ്ടര മണിയോടെയാണ് വെള്ള സ്വിഫ്റ്റ് കാറില്‍ നാലുപേരും എത്തിയത്. ഈ കാറും വാടകക്കെടുത്തതാണ്. രണ്ടു പേര്‍ മാത്രമാണ് വീട്ടില്‍ കയറിയത്. മറ്റു രണ്ട് പേര്‍ കാറിലിരിക്കുകയായിരുന്നു.
< !- START disable copy paste -->

Related News:
ജാനകി വധം പോലീസിന്റെ അഭിമാന പ്രശ്‌നം; കേസ് ക്രൈംബ്രാഞ്ചിന് കൈമാറില്ല, പ്രതികള്‍ ഉടന്‍ പിടിയിലാകും: എഡിജിപി രാജേഷ് ദിവാന്‍
സുബൈദ വധം: രണ്ട് പ്രതികള്‍ അറസ്റ്റില്‍, സ്വര്‍ണവും പ്രതികളെത്തിയ രണ്ട് കാറുകളും കണ്ടെത്തി
Keywords: Kasaragod, Kerala, News, Crime, Murder-case, Police-enquiry, Gold, Top-Headlines, Zubaida murder case; Police investigation for 2.
15 ദിവസത്തിനുള്ളില്‍ സുബൈദ വധക്കേസ് തെളിയിച്ചു; ജില്ലാ പോലീസിന് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ് എഡിജിപി
മോഷണ സംഘം എത്തിയത് പൊന്നും പണവും ആഗ്രഹിച്ച്, കിട്ടിയത് അഞ്ചരപ്പവന്‍; കൃത്യം നടന്ന ദിവസം തന്നെ സ്വര്‍ണം കാസര്‍കോട്ട് വില്‍പന നടത്തി പണം പങ്കിട്ടെടുത്തു
സുബൈദയെ കൊലപ്പെടുത്തിയത് ഖാദറും പിടിയിലാകാനുള്ള മറ്റൊരു പ്രതിയും ചേര്‍ന്ന്, ക്ലോറോഫോം ഉപയോഗിച്ച തുണി 10 മിനുട്ട് മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്നു; ആസൂത്രണം 24 മണിക്കൂറിനുള്ളില്‍

സുബൈദ വധക്കേസില്‍ പ്രതികളുടെ അറസ്റ്റ് വെള്ളിയാഴ്ചയുണ്ടാകുമെന്ന് ജില്ലാ പോലീസ് ചീഫ്; പോലീസ് അന്വേഷിക്കുന്ന പ്രതിക്ക് ദേവകി വധക്കേസുമായും ബന്ധം?
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
സുബൈദ വധക്കേസില്‍ മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞു; കാര്‍ കസ്റ്റഡിയില്‍, പ്രതികളുടെ അറസ്റ്റ് ഉടന്‍
സുബൈദ വധം; 5 പേരെ നുണപരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി പോലീസ്
സുബൈദ വധം; പോലീസ് അന്വേഷണം പുരുഷ അടിവസ്ത്രം കേന്ദ്രീകരിച്ച്
സുബൈദ വധക്കേസില്‍ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചില്ല; മരണ കാരണം ശ്വാസംമുട്ടിയാണെന്ന് പോലീസ്, മൂന്നംഗ സംഘം കസ്റ്റഡിയില്‍

സുബൈദയെ കൊല പ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; തെളിവ് കിട്ടിയതായും പ്രതിയെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നും ഐജി മഹിപാല്‍ യാദവ് കാസര്‍കോട് വാര്‍ത്തയോട്; കൊലയ്ക്ക് പിന്നില്‍ സുബൈദയെ ശരിക്കും അറിയാവുന്ന ആള്‍, ഉദ്ദേശം കവര്‍ച്ചയല്ലെന്നും സൂചന
സുബൈദയുടെ മരണം നാടിനെ നടുക്കി; ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ ആശങ്കയില്‍; കാസര്‍കോട്ട് ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് മൂന്ന് സ്ത്രീകള്‍, ഒരു വീട്ടമ്മയെ കൊലപ്പെടുത്താനും ശ്രമം നടന്നു
കാസര്‍കോട് വീണ്ടും നടുങ്ങി; വീട്ടമ്മയെ കൊലപ്പെടുത്തി, സ്വര്‍ണവും പണവും നഷ്ട്ടപ്പെട്ടതായി സംശയം