15 ദിവസത്തിനുള്ളില്‍ സുബൈദ വധക്കേസ് തെളിയിച്ചു; ജില്ലാ പോലീസിന് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ് എഡിജിപി
Feb 2, 2018, 13:04 IST
കാസര്‍കോട്: (www.kasargodvartha.com 02.02.2018) കൊലപാതകം നടന്ന് 15 ദിവസത്തിനുള്ളില്‍ പെരിയ ആയംമ്പാറയിലെ സുബൈദ വധക്കേസ് തെളിയിച്ച കാസര്‍കോട് ജില്ലാ പോലീസ് ചീഫിനും ടീം അംഗങ്ങള്‍ക്കും ഇത് അഭിമാന മുഹൂര്‍ത്തം. തുടര്‍ച്ചയായി മൂന്ന് വീട്ടമ്മമാരെ നിഷ്‌കരുണം കൊലചെയ്യുകയും ഒരു വീട്ടമ്മയെ ബോധം കെടുത്തി കവര്‍ച്ച നടത്തുകയും ചെയ്ത സംഭവങ്ങള്‍ ഉണ്ടാവുകയും പ്രതികളെയൊന്നും പിടികൂടാന്‍ കഴിയാത്ത സാഹചര്യം സംജാതമാവുകയും ചെയ്തതോടെ ഏറെ പഴി കേള്‍ക്കേണ്ടി വന്നിരുന്നു ജില്ലാ പോലീസ് ചീഫിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും.
ഏറ്റവുമൊടുവില്‍ നടന്ന സുബൈദ വധക്കേസില്‍ രണ്ട് പ്രതികളെ കൃത്യം നടന്ന് 15 ദിവസം പിന്നിടുമ്പോള്‍ തൊണ്ടി മുതല്‍ സഹിതം പിടികൂടാന്‍ കഴിഞ്ഞത് കേരളാ പോലീസിന് തന്നെ അഭിമാനമുണ്ടാക്കുന്നതായിരുന്നു. കേസ് തെളിയിച്ച ജില്ലാ പോലീസ് ചീഫ് കെ.ജി സൈമണിനും കേസ് തെളിയിക്കാന്‍ പ്രവര്‍ത്തിച്ച കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ.ദാമോദരന്‍, ബേക്കല്‍ സി ഐ വി.കെ വിശ്വംഭരന്‍, ഹൊസ്ദുര്‍ഗ് സി ഐ സി.കെ സുനില്‍ കുമാര്‍, കാസര്‍കോട് സി ഐ അബ്ദുര്‍ റഹീം, ഷാഡോ പോലീസ്, സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി എല്ലാവര്‍ക്കും എഡിജിപി അഭിനന്ദനം അറിയിച്ചു. സുബൈദ വധക്കേസ് നടന്നതു മുതല്‍ പ്രത്യേക സംഘത്തെ നിയമിച്ചു കൊണ്ടാണ് അന്വേഷണം നടത്തിവന്നതെന്ന് എഡിജിപി പറഞ്ഞു.
എല്ലാ ദിവസവും ബേക്കല്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് അന്വേഷണത്തിന്റെ അവലോകന യോഗവും നടന്നതായി ഐജി ദിനേന്ദ്ര കശ്യപും ജില്ലാ പോലീസ് ചീഫ് കെ.ജി സൈമണും പറഞ്ഞു. നാലു തവണയാണ് ഐ ജി ദിനേന്ദ്ര കശ്യപ് കേസ് അന്വേഷണത്തിന്റെ ഭാഗമായി ജില്ലയിലെത്തിയത്. പ്രതികള്‍ എത്തിയ രണ്ട് കാറുകളും കവര്‍ച്ച ചെയ്ത മുഴുവന്‍ സ്വര്‍ണാഭരണങ്ങളും കണ്ടെത്താന്‍ കഴിഞ്ഞതും കേസ് അന്വേഷണത്തിന് തുമ്പാകുന്ന രീതിയില്‍ നടത്തിയ ശാസ്ത്രീയ അന്വേഷണവും പോലീസിന് അഭിമാനകരമായ നേട്ടമുണ്ടാക്കി. അന്വേഷണത്തിന്റെ ഭാഗമായി രണ്ടു പേരെ ഹൈദരാബാദില്‍ നിന്നും രണ്ടു പേരെ മഹാരാഷ്ട്രയില്‍ നിന്നും കൊണ്ടുവന്ന് ചോദ്യം ചെയ്തതായും പോലീസ് പറഞ്ഞു. അന്വേഷണ സംഘങ്ങള്‍ ഓരോ സംസ്ഥാനങ്ങളിലായി കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.
ഇതോടൊപ്പം തന്നെ ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും എഡിജിപി വ്യക്തമാക്കിയത് പോലീസിനെതിരെയുള്ള വിമര്‍ശനത്തിന് ഒരു പരിധിവരെ തടയിടാന്‍ സാധിച്ചിട്ടുണ്ട്.
സുബൈദ വധം: രണ്ട് പ്രതികള്‍ അറസ്റ്റില്‍, സ്വര്‍ണവും പ്രതികളെത്തിയ രണ്ട് കാറുകളും കണ്ടെത്തി
Keywords: Kasaragod, Kerala, news, Top-Headlines, Crime, Murder-case, Police, Zubaida murder case; ADGP's congrats for District police.
< !- START disable copy paste -->

Related News:
15 ദിവസത്തിനുള്ളില്‍ സുബൈദ വധക്കേസ് തെളിയിച്ചു; ജില്ലാ പോലീസിന് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ് എഡിജിപി
മോഷണ സംഘം എത്തിയത് പൊന്നും പണവും ആഗ്രഹിച്ച്, കിട്ടിയത് അഞ്ചരപ്പവന്‍; കൃത്യം നടന്ന ദിവസം തന്നെ സ്വര്‍ണം കാസര്‍കോട്ട് വില്‍പന നടത്തി പണം പങ്കിട്ടെടുത്തു
സുബൈദയെ കൊലപ്പെടുത്തിയത് ഖാദറും പിടിയിലാകാനുള്ള മറ്റൊരു പ്രതിയും ചേര്‍ന്ന്, ക്ലോറോഫോം ഉപയോഗിച്ച തുണി 10 മിനുട്ട് മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്നു; ആസൂത്രണം 24 മണിക്കൂറിനുള്ളില്‍

സുബൈദ വധക്കേസില്‍ പ്രതികളുടെ അറസ്റ്റ് വെള്ളിയാഴ്ചയുണ്ടാകുമെന്ന് ജില്ലാ പോലീസ് ചീഫ്; പോലീസ് അന്വേഷിക്കുന്ന പ്രതിക്ക് ദേവകി വധക്കേസുമായും ബന്ധം?
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
സുബൈദ വധക്കേസില്‍ മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞു; കാര്‍ കസ്റ്റഡിയില്‍, പ്രതികളുടെ അറസ്റ്റ് ഉടന്‍
സുബൈദ വധം; 5 പേരെ നുണപരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി പോലീസ്
സുബൈദ വധം; പോലീസ് അന്വേഷണം പുരുഷ അടിവസ്ത്രം കേന്ദ്രീകരിച്ച്
സുബൈദ വധക്കേസില്‍ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചില്ല; മരണ കാരണം ശ്വാസംമുട്ടിയാണെന്ന് പോലീസ്, മൂന്നംഗ സംഘം കസ്റ്റഡിയില്‍

സുബൈദയെ കൊല പ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; തെളിവ് കിട്ടിയതായും പ്രതിയെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നും ഐജി മഹിപാല്‍ യാദവ് കാസര്‍കോട് വാര്‍ത്തയോട്; കൊലയ്ക്ക് പിന്നില്‍ സുബൈദയെ ശരിക്കും അറിയാവുന്ന ആള്‍, ഉദ്ദേശം കവര്‍ച്ചയല്ലെന്നും സൂചന
സുബൈദയുടെ മരണം നാടിനെ നടുക്കി; ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ ആശങ്കയില്‍; കാസര്‍കോട്ട് ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് മൂന്ന് സ്ത്രീകള്‍, ഒരു വീട്ടമ്മയെ കൊലപ്പെടുത്താനും ശ്രമം നടന്നു
കാസര്‍കോട് വീണ്ടും നടുങ്ങി; വീട്ടമ്മയെ കൊലപ്പെടുത്തി, സ്വര്‍ണവും പണവും നഷ്ട്ടപ്പെട്ടതായി സംശയം