കേന്ദ്ര വഖഫ് ബോര്‍ഡ് കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ബി.എം ജമാലിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്; പരിശോധന എട്ടു വര്‍ഷം മുമ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലെന്ന് സൂചന
Feb 27, 2018, 12:35 IST
ഉദുമ: (www.kasargodvartha.com 27.02.2018) കേന്ദ്ര വഖഫ് ബോര്‍ഡ് കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ബി.എം ജമാലിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. ചൊവ്വാഴ്ച രാവിലെ എട്ടു മണി മുതലാണ് കോഴിക്കോട് വിജിലന്‍സിന്റെ സാമ്പത്തിക വിഭാഗം ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നത്. കോട്ടിക്കുളം തിരുവക്കോളിയിലെ കുടുംബവീട്ടിലാണ് പരിശോധന നടക്കുന്നത്.
വിദേശത്തും മടിക്കേരിയിലും എറണാകുളത്തും മറ്റുമായി അഡ്വ. ബി.എം ജമാല്‍ വന്‍തോതില്‍ സ്വത്ത് വകകള്‍ വാങ്ങിക്കൂട്ടിയെന്നാണ് പരാതി. എന്നാല്‍ ഇതുവരെ ഇതിന് വ്യക്തമായ ഒരു തെളിവും വിജിലന്‍സിന് ലഭിച്ചിരുന്നില്ലെന്നാണ് സൂചന. കേരളാ വഖഫ് ബോര്‍ഡ് സിഇഒ ആയിരുന്ന സമയത്താണ് ജമാലിനെതിരെ പരാതി ലഭിച്ചത്. മറ്റു ചില പരാതികളും ഉയര്‍ന്നിരുന്നുവെങ്കിലും അതെല്ലാം അന്വേഷണത്തില്‍ ശരിയല്ലെന്ന് കണ്ടെത്തിയിരുന്നു. ശമ്പളത്തിന്റെ 30 ശതമാനം അധികം സമ്പാദ്യമുണ്ടെന്ന് വിജിലന്‍സിന് വിവരങ്ങള്‍ ലഭിച്ചിരുന്നു.
എന്നാല്‍ പ്രതിമാസം 35,000 ത്തോളം രൂപയുടെ റെസിഡെന്‍ഷ്യല്‍ റെന്റ് നല്‍കിയത് കൂടി ചേര്‍ത്താണ് വിജിലന്‍സ് ഇത്തരത്തിലുള്ള കണക്കെടുപ്പ് നടത്തിയതെന്ന് അഡ്വ. ബി.എം ജമാല്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. എന്നാല്‍ തന്റെ ശമ്പളത്തില്‍ നിന്നല്ല റെന്റ് നല്‍കിയതെന്നും വഖഫ് ബോര്‍ഡിന്റെ ഔദ്യോഗിക ഓഫീസായതിനാല്‍ അക്കൗണ്ടില്‍ നിന്നുമാണ് റെന്റ് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തളങ്കരയിലുള്ള ഭാര്യയുടെ വീട്ടില്‍ രണ്ടു വര്‍ഷം മുമ്പ് സര്‍വ്വേ സംഘമെന്ന രീതിയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി എത്തിയിരുന്നു. ബി.എം ജമാലിന്റെ പുതിയ വീട് എവിടെയാണെന്ന് ചോദിച്ചായിരുന്നു പരിശോധന. ഭാര്യാ സഹോദരിയുടെ മകളുടെ വീട് നിര്‍മാണം നടക്കുന്നതിനാല്‍ അത് ജമാലിന്റെ വീടാണെന്ന് തെറ്റിദ്ധരിച്ചാണ് വിജിലന്‍സ് അന്ന് പരിശോധനയ്‌ക്കെത്തിയതെന്നാണ് വിവരം. പരിശോധന ഇപ്പോഴും തുടരുകയാണ്.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി 2010 ല്‍ വിജിലന്‍സില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സ്പെഷ്യല്‍സെല്‍ എസ് പി സുനില്‍ ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
എന്നാല്‍ പ്രതിമാസം 35,000 ത്തോളം രൂപയുടെ റെസിഡെന്‍ഷ്യല്‍ റെന്റ് നല്‍കിയത് കൂടി ചേര്‍ത്താണ് വിജിലന്‍സ് ഇത്തരത്തിലുള്ള കണക്കെടുപ്പ് നടത്തിയതെന്ന് അഡ്വ. ബി.എം ജമാല്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. എന്നാല്‍ തന്റെ ശമ്പളത്തില്‍ നിന്നല്ല റെന്റ് നല്‍കിയതെന്നും വഖഫ് ബോര്‍ഡിന്റെ ഔദ്യോഗിക ഓഫീസായതിനാല്‍ അക്കൗണ്ടില്‍ നിന്നുമാണ് റെന്റ് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തളങ്കരയിലുള്ള ഭാര്യയുടെ വീട്ടില്‍ രണ്ടു വര്‍ഷം മുമ്പ് സര്‍വ്വേ സംഘമെന്ന രീതിയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി എത്തിയിരുന്നു. ബി.എം ജമാലിന്റെ പുതിയ വീട് എവിടെയാണെന്ന് ചോദിച്ചായിരുന്നു പരിശോധന. ഭാര്യാ സഹോദരിയുടെ മകളുടെ വീട് നിര്‍മാണം നടക്കുന്നതിനാല്‍ അത് ജമാലിന്റെ വീടാണെന്ന് തെറ്റിദ്ധരിച്ചാണ് വിജിലന്‍സ് അന്ന് പരിശോധനയ്‌ക്കെത്തിയതെന്നാണ് വിവരം. പരിശോധന ഇപ്പോഴും തുടരുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Vigilance-raid, Top-Headlines, Vigilance Raid in Adv. B.M Jamal's House
< !- START disable copy paste -->
Keywords: Kasaragod, Kerala, Vigilance-raid, Top-Headlines, Vigilance Raid in Adv. B.M Jamal's House