city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം(ഭാഗം നാല്‍പത്തി ഒന്ന്)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 23.02.2018) അന്‍പത്താറ് വയസ്സിലെത്തിയ എന്റെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപകനെന്ന നിലയില്‍ എന്നെക്കുറിച്ച് അവന്റെ ഹൃദയത്തില്‍ തട്ടിയ സംഭവങ്ങള്‍ ഓര്‍ത്ത് പറയുന്നത് കേട്ടപ്പോള്‍ അഭിമാനവും അതിലേറെ സന്തോഷവും തോന്നി. പേര് വിജയകുമാര്‍. അവന്‍ പയ്യന്നൂര്‍ ടെലിഫോണ്‍സില്‍ ജൂനിയര്‍ ടെക്‌നിക്കല്‍ ഓഫീസറായി ജോലി ചെയ്ത് വരുന്നു. 1971ല്‍ കരിവെളളൂര്‍ നോര്‍ത്ത് യു.പി സ്‌ക്കൂളിലെ എന്റെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരുന്നു അവന്‍. പ്രസ്തുത ക്ലാസ്സിലുണ്ടായ അനുഭവങ്ങള്‍ അവന്‍ അയവിറക്കുകയാണ്. 1972 ഏപ്രില്‍ 9ന് സ്‌ക്കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ച് അരങ്ങേറിയ നാടകമാണ് ആദ്യം പറഞ്ഞത്. എന്‍.കെ നാരുഉണിത്തിരി മാഷുടെ യാത്രയയപ്പോടനുബന്ധിച്ചായിരുന്നു സ്‌ക്കൂള്‍ വാര്‍ഷികം സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി 'കുഞ്ഞിക്കാലുകള്‍' എന്ന പി. നരേന്ദ്രനാഥിന്റെ നാടകമാണ് തെരഞ്ഞെടുത്തത്.

അഞ്ചാം ക്ലാസ്സുകാരായ പടിഞ്ഞാറത്ത് നാരായണന്‍, പലിയേരി ശ്രീധരന്‍, കമ്മാടത്ത് പ്രഭാകരന്‍, കൂത്തൂര്‍ ശശിമോഹനന്‍, വി.വി. ജയദേവന്‍, ലളിത, ജയശ്രീ, ലീല എന്നിവരൊപ്പം വിജയകുമാറും അഭിനേതാവായിരുന്നു. അതില്‍ ബാലന്‍ എന്ന കഥാപാത്രമായിട്ടാണ് വിജയകുമാര്‍ വേഷമിട്ടത്. അതില്‍ വിജയകുമാര്‍ പറയേണ്ടൊരു പ്രോസ് ഇതായിരുന്നു. പാച്ചുമ്മാനെന്ന വല്ല്യച്ഛനോടുളള ചോദ്യമാണ് 'മനക്കലെ കുളത്തില്‍ മരപ്പെട്ടി വീണു ചത്താല്‍ പുണ്യാഹം വേണോ വല്ല്യച്ഛാ?'. ഈ സംഭാഷണം അവന്‍ തെറ്റി പറഞ്ഞത് ഇങ്ങനെയാണ് 'മനക്കലെ കുളത്തില് വല്ല്യച്ഛന്‍ വീണു ചത്താല്‍ പുണ്യാഹം വേണോ മരപ്പെട്ടി?'. ആ നാടകത്തില്‍ ഡോക്ടറായി വേഷം കെട്ടിയ പലിയേരി ശ്രീധരന്റെ മാലതി എന്ന ഭാര്യയായി അഭിനയിക്കേണ്ടത് ലീലയാണ്. അവള്‍ പറയേണ്ട 'എതിര് നില്‍ക്കരുത്' എന്ന വാക്ക് അവള്‍ 'എരുത്' എന്നാണ് തെറ്റിപ്പറഞ്ഞത്. ഇത് ശരിയാവാത്തതുകൊണ്ട് അവളെ മാറ്റി. പകരം ജയശ്രീയെ മാലതിയാക്കി. ക്ലാസ്സ് വിട്ടതിനുശേഷം രണ്ട് മാസക്കാലത്തോളം വൈകീട്ടാണ് നാടക റിഹേഴ്‌സല്‍.

ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍

കേരളത്തില്‍ ഉടനീളം അറിയപ്പെടുന്ന പ്രമുഖ നാടക നടനായ വിജയകുമാര്‍ അവന്റെ കുട്ടിക്കാലത്തെ ആദ്യമഭിനയിച്ച നാടകത്തെക്കുറിച്ച് എന്നും അഭിമാനത്തോടെ സംസാരിക്കും. നാടകം തെരഞ്ഞെടുക്കുകയും, കഥാപാത്രങ്ങളെ കണ്ടെത്തുകയും, സംവിധാനം നടത്തുകയും ചെയ്ത റഹ് മാന്‍ മാസ്റ്ററെ ആദരവോടെ മാത്രമേ വിജയകുമാര്‍ പരാമര്‍ശിക്കാറുളളൂ. അതില്‍ മികച്ച നടനായി തെരഞ്ഞെടുത്ത വിജയകുമാറിന് കിട്ടിയ സമ്മാനം ഒരു പാക്കറ്റ് ഹോര്‍ലിക്ക്‌സ് ആയിരുന്നു. വായുമര്‍ദ്ദം പഠിപ്പിക്കാന്‍ മാഷ് ക്ലാസ്സില്‍ കൊണ്ടുവന്നത് ഊതിനിറക്കുന്ന ഒരു തലയണയായിരുന്നു. അതൊരത്ഭുതക്കാഴ്ചയായിരുന്നു അഞ്ചാം ക്ലാസ്സുകാര്‍ക്ക്. തലണയില്‍ കാറ്റ് നിറച്ച് കുട്ടികളായ ഞങ്ങളുടെ കൈയ്യിലേക്ക് തന്ന് അതില്‍ ശക്തമായി അമര്‍ത്താന്‍ ആവശ്യപ്പെട്ടു. അത്ഭുതം. അതമരുന്നില്ല. അതിന്‍മേല്‍ തലവെച്ചുറങ്ങാം. ഞങ്ങളോരോരുത്തരും തലയണയാക്കി വെച്ചുനോക്കി. ഹാ! എന്തു രസം. ഇങ്ങനെയൊന്ന് ഞങ്ങള്‍ക്കും വേണമായിരുന്നു എന്ന് ഞങ്ങളോരോരുത്തരും കൊതിച്ചു. അതിലെ കാറ്റഴിച്ചു വിട്ടപ്പോള്‍ തലയണപോയി വെറും കവറായി മാറി. മാഷ് കോളജ് പഠനം കഴിഞ്ഞയുടനെ എത്തിയ വ്യക്തിയെന്ന നിലയില്‍ സയന്‍സ് ക്ലാസ്സില്‍ ഒരത്ഭുതം കാണിച്ചുതരാന്‍ തയ്യാറായി. തവളയെ പിടിച്ചുകൊണ്ടുവന്നാല്‍ അതിന്റെ ആന്തരികഭാഗം കാണിച്ചുതരാമെന്ന് മാഷ് പറഞ്ഞു. ഞാനും കൂത്തൂര്‍ രാമചന്ദ്രനും തവളയെ പിടിച്ചുകൊണ്ടുവരാന്‍ തയ്യാറായി. പെട്ടെന്ന് വരണമെന്ന് മാഷ് പറഞ്ഞു. ഞങ്ങള്‍ ഓടി ഇല്ലത്തെ വയലിലെത്തി. ഒന്നിനെയും കിട്ടിയില്ല. രാമചന്ദ്രന് പച്ച ഈര്‍ക്കില്‍ എടുത്ത് കിണറില്‍ നിന്ന് തവളയെ പിടിക്കുന്ന രീതി അറിയും. രാമചന്ദ്രനും പരാജയപ്പെട്ടു.

നിരാശയോടെ തിരിച്ചുവരുമ്പോള്‍ എന്റെ വീട്ടില്‍ കാണുന്ന മണാട്ടി തവളയെ ഓര്‍മ്മ വന്നു. അടുക്കളവരാന്തയില്‍ വെച്ച കാര്‍ഡ്‌ബോര്‍ഡ് പെട്ടിക്കുളളിലെ മണാട്ടിതവളയില്‍ ഒന്നിനെ പിടിച്ചു. കൊട്ടയിലാക്കി സ്‌ക്കൂളിലേക്കോടിയെത്തി. അപ്പോഴേക്കും രണ്ട് പിരിയഡ് കഴിഞ്ഞിരുന്നു. വൈകിയതിനും മണാട്ടി തവളയെ പിടിച്ചുകൊണ്ടുവന്നതിനും മാഷിന്റെ അടി കിട്ടിയില്ല എന്നേയുളളൂ. വേണ്ടത്ര വഴക്ക് കിട്ടി. അടുത്ത ദിവസം മാഷ് തന്നെ തവളയെ പിടിച്ചുകൊണ്ടുവന്നു. ഡിസക്ഷന്‍ ബോര്‍ഡ് കൊണ്ടുവന്ന് മാഷ് തന്നെ തവളയുടെ ആന്തരികാവയവങ്ങള്‍ മുറിച്ച് കാണിച്ച് തന്നു. കാക്കിക്കുപ്പായത്തോടെനിക്ക് ഏറെ ഇഷ്ടമായിരുന്നു. കരഞ്ഞും പറഞ്ഞും ഒരു കാക്കി ട്രൗസറും കുപ്പായവും അച്ഛനെനിക്ക് വാങ്ങിത്തന്നു. അന്ന് ആകെയുളളത് ഒരു ട്രൗസറും കുപ്പായവുമായിരുന്നു. ഉച്ചയ്ക്ക് ഉപ്പുമാവ് കിട്ടിയാല്‍ തിന്നതിന്റെ ബാക്കി കടലാസില്‍ ചുരുട്ടി ഷര്‍ട്ടിന്റെയും ട്രൗസറിന്റെയും പോക്കറ്റിലിടും. വീട്ടിലെത്തിയാല്‍ പുറത്തുളള അയയില്‍ ട്രൗസറും ഷര്‍ട്ടും അഴിച്ചു വെക്കും. ഉപ്പുമാവിന്റെയും എണ്ണയുടെയും മണം ആസ്വദിച്ചെത്തിയ ഒരു എലി ഉപ്പുമാവിനൊപ്പം ഷര്‍ട്ടിന്റെ പോക്കറ്റും കടിച്ചുകീറി. പ്രശ്‌നം വീട്ടിലവതരിപ്പിച്ചപ്പോള്‍ പരിഹാരമായില്ല. അത്രയ്ക്കും ദാരിദ്ര്യമായിരുന്നു അന്ന്. പോക്കറ്റ് കീറിയ കാക്കിക്കുപ്പായമിട്ടായിരുന്നു അന്ന് ഞാന്‍ നാടകമഭിനയിച്ചത്.

ആദ്യത്തെ പഠനയാത്രയും മാഷ് നിയന്ത്രിച്ചതായിരുന്നു. തുരുത്തിയില്‍ നടക്കുന്ന അഖിലേന്ത്യാ പ്രദര്‍ശനം കാണാന്‍ അഞ്ചാം ക്ലാസ്സിലെ കുട്ടികളായ ഞങ്ങളെ ഒരു ജീപ്പില്‍ കയറ്റിക്കൊണ്ടുപോയതും വരുന്ന വഴി പിലിക്കോട് തോട്ടം കാണിച്ചുതന്നതും പ്രൈമറി ക്ലാസ്സിലെ മായാത്ത ഓര്‍മ്മകളാണ്. ഈ കാര്യങ്ങളൊക്കെ വിജയകുമാറില്‍നിന്ന് ഈ കേള്‍ക്കുമ്പോള്‍ നനവാര്‍ന്ന എന്റെ മനസ്സിനെ കുളിരണിയിക്കുന്നുണ്ടായിരുന്നു. 'വിജയകുമാറിന്റെ ഇപ്പോഴത്തെ ജീവിതമെങ്ങനെയെന്ന് പറയാമോ?'. 'അതൊരു കഥയാണ് സര്‍. ക്രിസ്ത്യാനിയായ സോഫിയയെയാണ് ഞാന്‍ വിവാഹം കഴിച്ചത്. അവളന്ന് ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌ക്കൂളില്‍ അധ്യാപികയായിരുന്നു. ഞാന്‍ ക്രിസ്ത്യാനിയായി മാറിയില്ലെങ്കില്‍ അവളെ സ്‌ക്കൂളില്‍ നിന്നും പുറത്താക്കുമെന്ന ഭീഷണിയുണ്ടായി. ഭീഷണിക്ക് ഞാന്‍ വഴങ്ങാത്തതിനാല്‍ അവളെ സ്‌ക്കൂളില്‍ നിന്നും പുറത്താക്കി. ഞങ്ങള്‍ക്ക് രണ്ട് മക്കളാണ്. കാര്‍ത്തികയും ഹരിതയും. രണ്ട് പേരും ബി.ടെക്. വിദ്യാര്‍ത്ഥികളാണ്. ഇതേവരെയ്ക്കും മതത്തിന്റെ പേരില്‍ ഞങ്ങള്‍ തെറ്റിയില്ല. അവള്‍ പളളിയില്‍ പ്രധാന ചടങ്ങുകളിലൊക്കെ പങ്കെടുക്കാറുണ്ട്. യേശുവിനെ വഴങ്ങിയിട്ടെ എവിടെയും പുറത്തിറങ്ങൂ. അതിനൊന്നും ഞാന്‍ എതിര് നില്‍ക്കാറില്ല. സോഫിയ കഴിഞ്ഞ വര്‍ഷം പരിയാരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ നിന്ന് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ ആയി റിട്ടയര്‍ ചെയ്തു. ഞാന്‍ മുപ്പത്തിരണ്ട് വര്‍ഷമായി ടെലിഫോണ്‍സില്‍ ജോലി ചെയ്ത് വരുന്നു.

ജീവിതത്തില്‍ വഴിത്തിരിവുകളേറെ ഉണ്ടായിട്ടും പ്രയാസങ്ങളും പ്രശ്‌നങ്ങളും അതിജീവിച്ച് മുന്നേറുമ്പോഴും എന്റെ ജീവിതത്തിന് അസ്ഥിവാരമിട്ട പഴയ പ്രൈമറി സ്‌ക്കൂളും പഠനത്തിലും നാടകാഭിനയത്തിലും എന്നെ കൈപിടിച്ചുയര്‍ത്തിയ വഴികാട്ടിയായ റഹ് മാന്‍ മാഷിനെയും ഒരിക്കലും മറക്കാനാകില്ല...

Also Read:
1.
നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

2.ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം

3.മൊട്ടത്തലയില്‍ ചെളിയുണ്ട

4.ആശിച്ചുപോകുന്നു കാണാനും പറയാനും

5.പ്രണയം, നാടകം, ചീട്ടുകളി

6.കുട്ടേട്ടനൊരു കത്ത്

7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?

8.പേര് വിളിയുടെ പൊരുള്‍

9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ

39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Old student, School, Teacher, Drama, Education,Story of my foot steps part-41.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia