city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം (ഭാഗം നാല്‍പത്)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 21.02.2018) പണമുണ്ടെങ്കില്‍ ഇങ്ങിനെയും പളളി പണിയാം. ഭരിക്കുന്ന രാജാവിന് കാശിന് പഞ്ഞമില്ലല്ലോ? ഒമാനിലെ ഗ്രാന്‍ഡ് മോസ്‌ക്ക് വെറും നിസ്‌ക്കാര പളളിയല്ല. ഉന്നതമായ ഒരു സാംസ്‌കാരികകേന്ദ്രം എന്ന് വിശേഷിപ്പിക്കാം. ഒമാനിലെത്തിയാല്‍ ഗ്രാന്‍ഡ് മോസ്‌ക്ക് തീര്‍ച്ചയായും കാണണം. ഇതിന്റെ നിര്‍മ്മാണത്തില്‍ പല അത്ഭുതങ്ങളുമുണ്ട്. അത് നേരിട്ട് കാണുക തന്നെ വേണം. ഒരു നട്ടുച്ച നേരത്താണ് ഞങ്ങള്‍ ഗ്രാന്‍ഡ് മോസ്‌ക്കിന്റെ കവാട ത്തിലെത്തിയത്. ചുട്ടുപൊളളുന്ന ചൂടാണിവിടെ. കാറില്‍ നിന്നിറങ്ങാന്‍ പറ്റുമോ എന്ന് ഭയന്നു. പക്ഷേ കാര്‍പാര്‍ക്കിംങ്ങ് ഏരിയ വിശാലമായ മൈതാനമാണ്. നിറയെ തണല്‍ മരങ്ങള്‍. മരത്തണലിലാണ് കാര്‍പാര്‍ക്കിംങ്ങ് ഏരിയ. ഗേറ്റിനടുത്ത് നിന്ന് ഏകദേശം അരകി. മി. അകലെയാണ് മോസ്‌ക്ക്. പോകുന്ന വഴിയിലൊക്കെ അതിമനോഹരമായ പൂന്തോട്ടം. പ്രദേശമാകെ പച്ചപ്പുല്‍ത്തകിടി പാകിയിട്ടുണ്ട്. മെത്തയില്‍ നടക്കുന്ന സുഖം. അത്ഭുതപ്പെട്ടു പോയി ഈ കാഴ്ച കണ്ടപ്പോള്‍ തന്നെ.

ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

രണ്ടാമത്തെ ഗേറ്റ് കടന്നു. അതിനിരുവശവും അലങ്കാരച്ചെടികള്‍ വെച്ചുപിടിപ്പിച്ചിരിക്കുന്നു. പുറത്തെ ചൂട് മോസ്‌ക്ക് സ്ഥിതിചെയ്യുന്ന ഗ്രൗണ്ടില്‍ അനുഭവപ്പെട്ടില്ല. 1992 ല്‍ സുല്‍ത്താന്‍ ഖാബൂസ്ബിന്‍ സെയ്ദ് ആണ് ഒമാനിലെ അസൈബയില്‍ ഒരു പളളി പണിയണമെന്ന് ആഗ്രഹിച്ചത്. വെറും പളളിയല്ല. ലോകശ്രദ്ധപിടിച്ചു പറ്റുന്നതാവണം അത്. 1993 ല്‍ പളളി നിര്‍മ്മാണത്തിനായി ഡിസൈന്‍ മത്സരം സംഘടിപ്പിച്ചു. ഏറ്റവും നല്ല ഡിസൈന്‍ അംഗീകരിക്കപ്പെട്ടു. 1995 ല്‍ മോസ്‌ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനമാരംഭിച്ചു. ആറുവര്‍ഷമെടുത്തു പളളി പൂര്‍ത്തിയാവാന്‍. 2001 ല്‍ മോസ്‌ക്കിന്റെ ഉദ്ഘാടനം നടന്നു. വൃത്താകൃതിയി ലാണ് പളളി നിര്‍മ്മിച്ചിരിക്കുന്നത്. എല്ലാഭാ ഗത്തുനിന്നും പ്രവേശനമുണ്ട്. ജാതിമതഭേദമന്യേ എല്ലാവര്‍ക്കും പളളിയിലേക്ക് പ്രവേശനാനുവാദമുണ്ട്. അതിന് സമയം നിശ്ചയിച്ചിട്ടുണ്ട്. രാവിലെ 8.30 മുതല്‍ 11 മണിവരെ. മറ്റ് സമയങ്ങളില്‍ പ്രാര്‍ത്ഥനയ്ക്കായി മാത്രമെ പ്രവേശനാനുമതിയുളളു. എല്ലാം നടന്നു കണ്ടു. അസര്‍ നിസ്‌ക്കാരത്തിന്റെ ബാങ്കുമുഴങ്ങുന്നത് കേട്ടു. വുളു എടുക്കാനുളള ഇടമന്വേഷിച്ചു കണ്ടുപിടിച്ചു. ഒരേ സമയം നൂറുകണക്കിനാളുകള്‍ക്ക് വുളു എടുക്കാന്‍ പറ്റുന്ന സജ്ജീകരണമാണ്. വുളു ചെയ്തു പളളിക്ക കത്ത് കയറി. അകം നിറയെ തെളിഞ്ഞ പ്രകാശം. ശാന്തമായ നിശ്ശബ്ദത. ആളുകള്‍ നിസ്‌ക്കാരത്തിനായി പളളിയില്‍ പ്രവേശിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇമാമായി ഒരു വ്യക്തി മുന്നില്‍ നിന്നു. പിന്നില്‍ നിശബ്ദമായി ആളുകള്‍ അണിനിരന്നു. ഇരുകൈകളും കെട്ടാതെ, താഴ്ത്തിയാണ് പ്രാര്‍ത്ഥിക്കുന്നത്. ഞാന്‍ കൈകെട്ടിയാണ് നിന്നത്. അവിടുത്തെ രീതി അങ്ങിനെയാണെന്നാണ് പുറത്തിറങ്ങി അന്വേഷിച്ചപ്പോള്‍ മനസ്സിലായത്.

നിസ്‌ക്കാരത്തിന് ശേഷം പളളിയുടെ ഉള്‍വശം നടന്നു കണ്ടു. പ്രാര്‍ത്ഥനാ ഹാള്‍ മുഴുവന്‍ ഒറ്റകാര്‍പ്പെറ്റാണ് വിരിച്ചിരിക്കുന്നത്. പളളിക്കകം 4,343 സ്‌ക്വയര്‍ മീറ്ററാണ് വിസ്തീര്‍ണ്ണം. ഇത്രയും സ്ഥലം കവര്‍ ചെയ്യാന്‍ ഒറ്റകാര്‍പെറ്റ്. ഈ കാര്‍പ്പെറ്റ് ലോകത്തിലെ രണ്ടാമത്തേതാണ്. 21 കിന്റലാണ് കാര്‍പ്പെറ്റിന്റെ ഭാരം. നൂറ് കണക്കിന് കലാകാരന്മാര്‍ ചേര്‍ന്ന് 27 മാസമെടുത്തു കാര്‍പ്പെറ്റ് പൂര്‍ത്തിയാക്കാന്‍. ഇതിലെ ക്ലാസിക്ക് ചിത്രങ്ങള്‍ സസ്യങ്ങളുടെ ചാറുപയോഗിച്ചാണ് ആലേഖനം ചെയ്തിരിക്കുന്നത്. ഒരേസമയം 20,000 ആള്‍ക്കാര്‍ക്ക് പ്രാര്‍ത്ഥിക്കാനുളള സൗകര്യം ഇതിനകത്തുണ്ട്. പളളിക്കകത്തുളള അലങ്കാരവിളക്കുകള്‍ മനോഹരമാണ്. അകമാകെ പ്രശോഭിതമാണ്. അലങ്കാരവിളക്കുകളിലെ ലോഹഭാഗങ്ങള്‍ സ്വര്‍ണ്ണം പൂശിയതാണ്. ഗ്രാന്‍ഡ് മോസ്‌ക്കിന്റെ അഞ്ച് മിനാരങ്ങള്‍ അഞ്ച് ഇസ്ലാം തത്വങ്ങളെ പ്രതിനിധീകരിക്കുന്നു. പളളിക്കകം ശ്രദ്ധിച്ചതിനു ശേഷം പുറത്തിറങ്ങി.

അടുത്ത കെട്ടിടം ലൈബ്രറിയാണ്. അതിവിശാലമായ ലൈബ്രറി ഹാള്‍. അടുക്കും ചിട്ടയോടും വെച്ചിരിക്കുന്ന ഗ്രന്ഥശേഖരം. ലോകോത്തരങ്ങ ളായ ഇസ്ലാമിക ഗ്രന്ഥങ്ങളെല്ലാം ഇവിടെ ലഭ്യമാണ്. പ്രവര്‍ത്തി സമയങ്ങളില്‍ ആര്‍ക്കും ഇവിടെയെത്തി ഗ്രന്ഥങ്ങള്‍ എടുക്കാം. വായിച്ചു തിരികെ വെക്കണം. നിശ്ശബ്ദമായി ഇരുന്നു വായിക്കാനുളള സൗകര്യങ്ങളുണ്ട്. ചര്‍ച്ചാഹാളുകളുണ്ട്. വൈഫൈ ക്രമീകരിച്ചിട്ടുളള നൂറ് കണക്കിന് കമ്പ്യൂട്ട റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒന്നിനും ഫീസ് ഈടാക്കുന്നില്ല. മുഴുവന്‍ സൗജന്യമാണ്. അവിടെ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥികളെ കണ്ടു. ലോകത്തിന്റെ പല ഭാഗത്തുനിന്നും ഗവേഷണപഠനത്തിനായി ഇവിടേക്ക് ആളുകള്‍ എത്തുന്നുണ്ട്. ഇസ്ലാമിക് ഇന്‍ഫര്‍മേഷന്‍ സെന്ററാണ് അടുത്ത കെട്ടിടം. ഇസ്ലാമിക വിഷയത്തേക്കുറിച്ചുളള ഏത് കാര്യവും ഇവിടെ ചോദിച്ചറിയാം. ആവശ്യമുളള ലീഫ് ലറ്റുകള്‍ സൗജന്യമായി ഇവിടെ വിതരണം ചെയ്യുന്നു. ലോകത്തിന്റെ പല ഭാഗത്തു നിന്നുളള മാതൃകകള്‍ പളളിയുടെ നിര്‍മ്മിതിക്കായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ, ഇറാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലെ മാതൃകകളാണ് നിര്‍മ്മിതിക്കായി പ്രധാനമായും സ്വീകരിച്ചിട്ടുളളത്. സ്ത്രീകള്‍ക്ക് മാത്രമായി മോസ്‌ക്കിന്റെ ഒരു ഭാഗം മാറ്റിവെച്ചിട്ടുണ്ട്.

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. മൂത്രപ്പുരകളും, വുളു എടുക്കാന്‍ ഒരുക്കിയിരിക്കുന്ന സ്ഥലവും ആധുനിക സജ്ജികരണങ്ങളാല്‍ ക്രമീകരിച്ചവയാണ്. ലോകത്തിലെ ഏറ്റവും വലിയ ഈ പളളിയുടെ അതിമനോഹരമായ നിര്‍മ്മിതിയും, നൂറ് കണക്കിന് ഏക്കര്‍ സ്ഥലത്ത് ഒരുക്കിയ തണല്‍ മരങ്ങളും, പൂന്തോട്ടവും, പുല്‍ത്തകിടികളും കണ്ടവരുടെ മനസ്സില്‍ നിന്ന് ഒരിക്കലും മായില്ല. രാജവാഴ്ചയുടെ അസ്വാതന്ത്ര്യമുണ്ടെങ്കിലും ഇത്തരം സംരംഭങ്ങള്‍ രാജ്യത്തിന് സമര്‍പ്പിക്കുന്ന രാജമനസ്സ് അഭിനന്ദനീയമാണ്. ഞങ്ങള്‍ ഗേറ്റ് കടന്ന് പുറത്തിറങ്ങു മ്പോള്‍ ഇംഗ്ലണ്ടില്‍ നിന്ന് ഒരു പറ്റം സന്ദര്‍ശകര്‍ ഗേറ്റ് കടന്ന് വരുന്നത് കണ്ടു. ഒമാനില്‍ എത്തുന്നവര്‍ സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍ഡ് മോസ്‌ക്ക് കാണാതെ പോയാല്‍ ഒരു തീരാനഷ്ടമാണ്. മൂന്നുമണിക്കൂറോളം ഗ്രാന്‍ഡ് മോസ്‌ക്കിനകത്ത് ചെലവഴിച്ചാണ് ഞങ്ങള്‍ പുറത്തു കടന്നത്. ഒമാനിന്റെ തലസ്ഥാന നഗരിയായ മസ്‌ക്കറ്റിലെ ഈഗ്രാന്‍ഡ് മോസ്‌ക്ക് കണ്ണിന് കുളിരേകും മനസ്സിന് ശാന്തിയേകും എന്നകാര്യത്തില്‍ സംശയമില്ല. എനിക്കത് അനുഭവപ്പെട്ടു...

Also Read:
1.
നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

2.ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം

3.മൊട്ടത്തലയില്‍ ചെളിയുണ്ട

4.ആശിച്ചുപോകുന്നു കാണാനും പറയാനും

5.പ്രണയം, നാടകം, ചീട്ടുകളി

6.കുട്ടേട്ടനൊരു കത്ത്

7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?

8.പേര് വിളിയുടെ പൊരുള്‍

9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Masjid, Visits, Garden, Story of my foot steps part-40.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia