വയനാട് ലക്കിടിയിലുണ്ടായ അപകടം; കാസർകോട്ടെ സഫ് വാന് പിന്നാലെ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സഹപാഠിയും മരണത്തിന് കീഴടങ്ങി
Feb 17, 2018, 12:39 IST
വയനാട്: (www.kasargodvartha.com 17.02.2018) വയനാട് ലക്കിടിയില്‍ ബൈക്കില്‍ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം വേങ്ങര ചേറൂര്‍ കിളിനിക്കോട്ടെ ചെങ്കടവലത്ത് അബുവിന്റെ മകന്‍ നൂറുദ്ദീന്‍ (21) ആണ് മരിച്ചത്. അപകടത്തില്‍ കാഞ്ഞങ്ങാട് കൊളവയല്‍ പാലക്കിയിലെ അബ്ദുല്‍ കരീമിന്റെ മകന്‍ മുഹമ്മദ് സഫ് വാന്‍ (21) വെള്ളിയാഴ്ച മരണപ്പെട്ടിരുന്നു.
ജുമുഅ കഴിഞ്ഞ് കോളജിലേക്ക് മടങ്ങവെയാണ് സഫ് വാനും നൂറുദ്ദീനും സഞ്ചരിച്ച ബൈക്കില്‍ ലോറിയിടിച്ചത്. വയനാട് ലക്കിടി ഓറിയന്റ് ആര്‍ട്സ് കോളജിലെ വിദ്യര്‍ത്ഥികളാണ് ഇരുവരും. ഗുരുതരമായി പരിക്കേറ്റ നൂറുദ്ദീന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ചയാണ് മരണം സംഭവിച്ചത്.
Related News:
ജുമുഅ കഴിഞ്ഞ് കോളജിലേക്ക് മടങ്ങവെ ലോറി ബൈക്കിലിടിച്ച് കാസര്‍കോട് സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Malappuram, Accidental-Death, Palakki Accident; Injured youth died
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Malappuram, Accidental-Death, Palakki Accident; Injured youth died