city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജാനകി വധക്കേസിലെ പ്രതികള്‍ നാട്ടില്‍ തന്നെയുള്ളവരെന്ന് ഉറപ്പിച്ചു; സംശയിക്കുന്നവരെ നുണപരിശോധനയ്ക്ക് വിധേയരാക്കും

ചീമേനി: (www.kasargodvartha.com 05.02.2018) പുലിയന്നൂരിലെ റിട്ട. അധ്യാപിക പി.വി ജാനകിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ നാട്ടില്‍ തന്നെയുള്ളവരെന്ന് പോലീസ് ഉറപ്പിച്ചു. സംശയിക്കപ്പെടുന്നവരെ നുണപരിശോധനയ്ക്ക് വിധേയമാക്കി കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള നടപടികളുമായാണ് പോലീസ് മുന്നോട്ട് പോകുന്നത്. കൊല നടത്താന്‍ രണ്ട് ആയുധങ്ങള്‍ സംഘം ഉപയോഗിച്ചതായും പോലീസിന് സംശയമുണ്ട്.

ജാനകി വധക്കേസിലെ പ്രതികള്‍ നാട്ടില്‍ തന്നെയുള്ളവരെന്ന് ഉറപ്പിച്ചു; സംശയിക്കുന്നവരെ നുണപരിശോധനയ്ക്ക് വിധേയരാക്കും


ആശുപത്രിയിലെ പരിശോധനാ റിപോര്‍ട്ടില്‍ ഇക്കാര്യം പരാമര്‍ശിക്കുകയും ചെയ്തിരുന്നു. അതേസമയം അന്വേഷണം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ പോലീസ് വെളിപ്പെടുത്തുന്നില്ല. ഇക്കഴിഞ്ഞ ഡിസംബര്‍ 13 ന് രാത്രിയാണ് ജാനകിയെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ജാനകിയുടെ ഭര്‍ത്താവും റിട്ട. അധ്യാപകനുമായ കൃഷ്ണനും അക്രമത്തിനിരയായിരുന്നു. കൊലപാതകത്തിനു ശേഷം സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന ശേഷമാണ് സംഘം രക്ഷപ്പെട്ടത്. ഘാതകരെ കണ്ടെത്താന്‍ മഹാരാഷ്ട്ര, ഹൈദരാബാദ്, മംഗളൂരു, ബംഗളൂരു എന്നിവിടങ്ങളില്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു.

ഇപ്പോള്‍ തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം. ജാനകി വധവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവെങ്കിലും കൊലയുമായി ഇയാള്‍ക്ക് ബന്ധമില്ലെന്ന് വ്യക്തമായി. മാത്രമല്ല നാട്ടില്‍ തന്നെയുള്ളവരാണ് കൊല നടത്തിയതെന്ന് ഉറപ്പിക്കാവുന്ന ഏതാനും തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ജാനകിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ ഇതുവരെ കണ്ടെത്താനാകാത്തത് അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നുണ്ട്.

Related News:
പുലിയന്നൂര്‍ ജാനകിവധം; പ്രത്യേക അന്വേഷണസംഘം ചെന്നൈയില്‍

പുലിയന്നൂര്‍ ജാനകി വധം; ഘാതകരെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന കിട്ടിയതായി വിവരം

ജാനകി വധം; ബിജെപിക്കും സിപിഎമ്മിനും പിന്നാലെ യുഡിഎഫും പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി


ജാനകി വധം; ദുരൂഹ സാഹചര്യത്തില്‍ തുറന്ന ജയില്‍ പരിസരത്തു നിന്നും കണ്ടെത്തിയ കത്തി വിദഗ്ദ്ധ പരിശോധനക്കയച്ചു; കൊലയ്ക്കുപയോഗിച്ച കത്തിയാണോയെന്ന് പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂവെന്ന് പോലീസ്


ജാനകിവധം; ബാങ്ക് കവര്‍ച്ചാ കേസിലെ പ്രതികളെ കേന്ദ്രീകരിച്ചും അന്വേഷണം

ജാനകിവധം: സി സി ടി വി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക് വിദഗ്ദ്ധ പരിശോധനക്ക് ബംഗളൂരുവിലേക്കയച്ചു

ജാനകി വധം; ഒരുലക്ഷത്തിലേറെ മൊബൈല്‍ നമ്പറുകള്‍ പോലീസ് പരിശോധിച്ചു

ജാനകി വധം; ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കും, ഘാതകരെ പിടികൂടാത്ത പോലീസ് നടപടിയില്‍ ആശങ്ക അറിയിക്കാനും തീരുമാനം

ജാനകി വധക്കേസിന്റെ അന്വേഷണത്തില്‍ നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പിന്‍മാറി; ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് യു ഡി എഫും ബി ജെ പിയും സമരത്തിലേക്ക്, സിപിഎം ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കും

ജാനകി വധക്കേസില്‍ പുതിയ വഴിത്തിരിവ്; പോലീസ് സര്‍ജ്ജന്‍ സ്ഥലം പരിശോധിച്ചു




ജാനകി വധക്കേസില്‍ പോലീസ് നീക്കം അതീവ ജാഗ്രതയോടെ; മകളുടെ ഭര്‍ത്താവിനെ ഐ ജിയുടെ നേതൃത്വത്തില്‍ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു

ജാനകി വധം: പ്രത്യേക സ്‌ക്വാഡ് അന്വേഷണം തുടങ്ങി, അന്യസംസ്ഥാന തൊഴിലാളിയടക്കം നിരവധി പേരെ ചോദ്യം ചെയ്തു

റിട്ട. അദ്ധ്യാപികയെ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി ; ഭര്‍ത്താവിനും കഴുത്തിന് വെട്ടേറ്റു, 60,000 രൂപയും മോതിരവും കവര്‍ന്നു

നാടിനെ നടുക്കി റിട്ട. അധ്യാപികയുടെ കൊല; മുഖംമൂടി ധരിച്ച കൊലയാളികള്‍ ഹിന്ദി സംസാരിച്ചതായി വെട്ടേറ്റ ഭര്‍ത്താവിന്റെ മൊഴി

റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു

കൊലപ്പെടുത്തിയത് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞതിനാല്‍; ഭര്‍ത്താവിനെ കൊല്ലാതെ വിട്ടത് മരിച്ചെന്നുകരുതി

ജാനകി വധം: ഒരാള്‍ കസ്റ്റഡിയില്‍

ജാനകിവധം; ഘാതകര്‍ വന്നതെന്ന് സംശയിക്കുന്ന വാഹനം സി സി ടി വി ക്യാമറയില്‍ കുടുങ്ങി, പോലീസ് നായ വയലിലേക്ക് മണംപിടിച്ചോടി

ജാനകി വധം; കൊലയാളികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ വിവരങ്ങള്‍ തേടി പ്രത്യേക പോലീസ് സംഘം മഹാരാഷ്ട്രയിലേക്ക് പോയി

ജാനകി വധക്കേസില്‍ അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക്; പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

ജാനകി വധം: മഹാരാഷ്ട്ര രജിസ്‌ട്രേഷനില്‍ സഞ്ചരിച്ച വാഹനത്തിലുള്ളവര്‍ക്ക് കൊലയുമായുള്ള ബന്ധം തെളിഞ്ഞില്ല

ജാനകിയെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് വിവരം; ക്വട്ടേഷന്‍ നല്‍കിയാണെന്ന സംശയവും ബലപ്പെടുന്നു


ജാനകി വധം; സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് ഐ ജി; വീടുമായി അടുത്ത ബന്ധമുള്ള ആള്‍ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് ചോദ്യം ചെയ്തു

ജാനകി വധത്തില്‍ നാട്ടുകാരനായ യുവാവിന്റെ പുതിയ വെളിപ്പെടുത്തല്‍; കൊലയ്ക്കു ശേഷം രാത്രി 10.30 ന് കള്‍വര്‍ട്ടിനകത്ത് മൂന്നംഗ സംഘത്തെ കണ്ടു, അന്വേഷണം ഇപ്പോള്‍ ഈ വഴിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Cheemeni, Kerala, News, Kasaragod, Murder-case, Crime, Police, Top-Headlines, Investigation, Gold, Janaki murder case; Police decided to send suspected for Polygraph test.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia