ഖാസിയുടെ മരണം; പോസ്‌റ്റോഫീസ് മാര്‍ച്ചിനിടെ നേരിയ സംഘര്‍ഷാവസ്ഥ, റോഡ് തടസപ്പെടുത്തുന്നത് പോലീസ് തടഞ്ഞു, സംഘാടകരും റോഡ് തടസപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടെങ്കിലും ഒരു സംഘം യുവാക്കള്‍ അനുസരിച്ചില്ല, കസ്റ്റഡിയിലെടുത്ത യുവാവിനെ മോചിപ്പിച്ചു
Feb 26, 2018, 13:46 IST
കാസര്‍കോട്: (www.kasargodvartha.com 26.02.2018) ഖാസിയുടെ മരണത്തില്‍ സിബിഐ അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ആക്ഷന്‍ കമ്മിറ്റിയും ഖാസിയുടെ കുടുംബാംഗങ്ങളും ചേര്‍ന്ന് നടത്തിയ പോസ്‌റ്റോഫീസ് മാര്‍ച്ചിനിടയില്‍ നേരിയ സംഘര്‍ഷാവസ്ഥ. പ്രകടനം രണ്ട് ഭാഗത്തെ റോഡും തടസപ്പെടുത്തിക്കൊണ്ട് നടത്തരുതെന്ന് നേരത്തെ തന്നെ പോലീസ് സംഘാടകരോട് അഭ്യര്‍ത്ഥിച്ചിരുന്നു. സംഘാടകര്‍ ഇത് സമ്മതിച്ചതോടെയാണ് പ്രകടനത്തിന് അനുമതി നല്‍കിയത്.
എന്നാല്‍ ഒരു റോഡിലൂടെ മാത്രം നീങ്ങിയ പ്രകടനം സമാധാനപരമായി നീങ്ങുന്നതിനിടെ ഒരു സംഘം യുവാക്കള്‍ രണ്ടാമത്തെ റോഡും തടസപ്പെടുത്തിയതോടെ കാസര്‍കോട് എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇത് തടഞ്ഞു. ആശുപത്രികള്‍ ഉള്ളതിനാല്‍ ഒരു റോഡ് ഒഴിവാക്കണമെന്ന് ഇവരോട് ആവശ്യപ്പെട്ടെങ്കിലും യുവാക്കള്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് പോലീസുമായി ഉന്തുംതള്ളും നടന്നു. റോഡ് തടസപ്പെടരുതെന്ന് ഒരു യുവജന നേതാവ് ആവശ്യപ്പെട്ടെങ്കിലും ഇത് അനുസരിക്കാനും യുവാക്കള്‍ തയ്യാറായില്ല. ഇതിനിടയില്‍ പൊതുയോഗ സ്ഥലത്ത് നിന്നും റോഡ് തടസപ്പെടുത്തരുതെന്ന് അനൗണ്‍സ്‌മെന്റ് നടത്തിയെങ്കിലും യുവാക്കള്‍ വഴങ്ങിയില്ല. ഇതിനിടയില്‍ പരിപാടി അവസാനിപ്പിച്ചതായി സംഘാടകര്‍ അറിയിച്ചു. തുടര്‍ന്ന് എല്ലാവരും പിരിഞ്ഞുപോകുന്നതിനിടെ ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ മറ്റുള്ളവര്‍ ബലം പ്രയോഗിച്ച് പോലീസില്‍ നിന്നും യുവാവിനെ മോചിപ്പിച്ചു. പോലീസ് സംയമനം പാലിച്ചതു കൊണ്ടുമാത്രമാണ് സംഘര്‍ഷാവസ്ഥ ഒഴിവായത്.
WATCH VIDEO
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, custody, March, C.M Abdulla Maulavi, Protest, C.M Abdulla Moulavi's Death; Clash during post office march < !- START disable copy paste -->
എന്നാല്‍ ഒരു റോഡിലൂടെ മാത്രം നീങ്ങിയ പ്രകടനം സമാധാനപരമായി നീങ്ങുന്നതിനിടെ ഒരു സംഘം യുവാക്കള്‍ രണ്ടാമത്തെ റോഡും തടസപ്പെടുത്തിയതോടെ കാസര്‍കോട് എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇത് തടഞ്ഞു. ആശുപത്രികള്‍ ഉള്ളതിനാല്‍ ഒരു റോഡ് ഒഴിവാക്കണമെന്ന് ഇവരോട് ആവശ്യപ്പെട്ടെങ്കിലും യുവാക്കള്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് പോലീസുമായി ഉന്തുംതള്ളും നടന്നു. റോഡ് തടസപ്പെടരുതെന്ന് ഒരു യുവജന നേതാവ് ആവശ്യപ്പെട്ടെങ്കിലും ഇത് അനുസരിക്കാനും യുവാക്കള്‍ തയ്യാറായില്ല. ഇതിനിടയില്‍ പൊതുയോഗ സ്ഥലത്ത് നിന്നും റോഡ് തടസപ്പെടുത്തരുതെന്ന് അനൗണ്‍സ്‌മെന്റ് നടത്തിയെങ്കിലും യുവാക്കള്‍ വഴങ്ങിയില്ല. ഇതിനിടയില്‍ പരിപാടി അവസാനിപ്പിച്ചതായി സംഘാടകര്‍ അറിയിച്ചു. തുടര്‍ന്ന് എല്ലാവരും പിരിഞ്ഞുപോകുന്നതിനിടെ ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ മറ്റുള്ളവര്‍ ബലം പ്രയോഗിച്ച് പോലീസില്‍ നിന്നും യുവാവിനെ മോചിപ്പിച്ചു. പോലീസ് സംയമനം പാലിച്ചതു കൊണ്ടുമാത്രമാണ് സംഘര്‍ഷാവസ്ഥ ഒഴിവായത്.
WATCH VIDEO
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, custody, March, C.M Abdulla Maulavi, Protest, C.M Abdulla Moulavi's Death; Clash during post office march