വീണ്ടും അരുംകൊല; നടുക്കത്തോടെ നാട്
Feb 26, 2018, 10:58 IST
കാസര്‍കോട്: (www.kasargodvartha.com 26.02.2018) തുടര്‍ച്ചയായി നടന്ന കൊലപാതകങ്ങളുടെ ഞെട്ടല്‍ മാറുംമുമ്പ് മറ്റൊരു അരുംകൊലയ്ക്ക് കൂടി കാസര്‍കോട് ജില്ല സാക്ഷ്യം വഹിച്ചു. കാലിച്ചാമരം പള്ളിപ്പാറയിലെ പയങ്ങപ്പാടന്‍ ചിണ്ടന്റെ (75) മരണം കൊലപാതകമാണെന്ന പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നതോടെ നാട് വീണ്ടും നടുങ്ങിയിരിക്കുകയാണ്.
മീര്‍ക്കാനംതട്ട് കരിമ്പില്‍ പ്ലാന്റേഷനകത്തുള്ള ചൂരപ്പടവ് റോഡിലാണ് ചിണ്ടനെ മുറിവേറ്റ് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. തലയ്ക്ക് പിന്നില്‍ മാരകമായ മുറിവും ഇരുകൈകളും തകര്‍ന്ന നിലയിലുമാണ് ചിണ്ടനെ കണ്ടെത്തിയത്. എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ശനിയാഴ്ച വൈകിട്ട് കൂലി നല്‍കിയ ശേഷം വിജനമായ വഴിയിലൂടെ പള്ളിപ്പാറയിലെ വീട്ടിലേക്ക് പോകുമ്പോഴാണ് ചിണ്ടന്‍ കൊല ചെയ്യപ്പെട്ടത്. പ്ലാന്റേഷനിലെ ജോലിക്കു ശേഷം എല്ലാ ദിവസവും വൈകിട്ട് ആറു മണിയോടെ ചിണ്ടന്‍ വീട്ടിലെത്താറുണ്ട്.
എന്നാല്‍ പതിവുപോലെ കാണാതിരുന്നതിനെ തുടര്‍ന്ന് ചിണ്ടനെ വീട്ടുകാര്‍ ഫോണില്‍ വിളിച്ചപ്പോള്‍ കാവിനടുത്തുണ്ടെന്നും ഉടന്‍ വരുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും ചിണ്ടനെ കാണാതിരുന്നതിനാല്‍ വീട്ടുകാര്‍ വീണ്ടും ഫോണ്‍ വിളിച്ചെങ്കിലും എടുത്തില്ല. ഇതോടെ സംശയം തോന്നിയ വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ചിണ്ടനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ഭാര്യ അമ്മാറുകുഞ്ഞിയും മരുമകള്‍ ശോഭനയുമാണ് ചിണ്ടനെ ആദ്യം കണ്ടത്. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ ഭയചകിതനായി ചിണ്ടന്‍ പതുക്കെ സംസാരിക്കണമെന്ന് അറിയിച്ചത്. തുടര്‍ന്ന് ചിണ്ടന് ബോധം പോവുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ചിണ്ടനെ നീലേശ്വരം തേജസ്വിനി ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലും എത്തിച്ചു.
തലയിലെ മുറിവ് തുന്നിക്കെട്ടിയെങ്കിലും നില ഗുരുതരമായതിനാല്‍ ശസ്ത്രക്രിയ നടത്താനുള്ള ഒരുക്കം നടക്കുന്നതിനിടെയാണ് ചിണ്ടന്‍ മരണപ്പെട്ടത്. ചിണ്ടന്റെ മരണത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ നീലേശ്വരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ചിണ്ടന്റെ കൈയ്യിലുണ്ടായിരുന്ന പണം കാണാതിരുന്നതിനാല്‍ മോഷണത്തിനു വേണ്ടിയാണ് കൊല നടത്തിയതെന്ന സംശയമുണ്ടെങ്കിലും ഇതിനു പിന്നില്‍ മറ്റു കാരണങ്ങള്‍ ഉണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
കെപിസിസി അംഗവും വ്യവസായിയുമായ കെ.കെ നാരായണന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ കാവല്‍ക്കാരനാണ് ചിണ്ടന്‍.
Related News:
തോട്ടം കാവല്‍ക്കാരന്റെ മരണം കൊലപാതകം; പ്രതികളെ കുറിച്ച് സൂചനയെന്ന് പോലീസ്, 2 പേര്‍ കസ്റ്റഡിയില്‍
തോട്ടം കാവല്‍ക്കാരന്റെ കൊല: പണം കാണാതായി, കവര്‍ച്ചക്കു വേണ്ടിയാണ് കൃത്യം നടത്തിയതെന്നും സംശയം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Nileshwaram, Murder, Crime, Postmortem report, Natives, Hospital, Police, Complaint, Again murder in Kasargod.
< !- START disable copy paste -->