അഴുകിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലം പോലീസ് സര്‍ജന്‍ പരിശോധിച്ചു; തലയോട് തകര്‍ന്നാണ് മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്
Jan 3, 2018, 13:09 IST
ബദിയടുക്ക: (www.kasargodvartha.com 03.01.2018) പെര്‍ള കാട്ടുകുക്കെയില്‍ യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സ്ഥലം കോഴിക്കോട്ട് നിന്നുള്ള ഫോറന്‍സിക് വിദഗ്ധരും പരിയാരം മെഡിക്കല്‍ കോളജിലെ പോലീസ് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണ പിള്ളയും പരിശോധിച്ചു. കൊലപാതകമാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സര്‍ജന്‍ വന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പെര്‍ളത്തടുക്കയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ അഴുകിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടത്.
പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കി. തലയോട് തകര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായത്. ഏതോ ആയുധം കൊണ്ട് തലക്കടിച്ചതുകൊണ്ടാണ് മരണം സംഭവിച്ചതെന്നും അതുകൊണ്ടുതന്നെ ഇതൊരു കൊലപാതകമാകാമെന്നുമുള്ള സംശയമാണ് ബലപ്പെട്ടിരിക്കുന്നത്. മൃതദേഹം തിരിച്ചറിയാത്തതിനാല്‍ പരിയാരത്ത് തന്നെ സംസ്‌കരിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Badiyadukka, News, Postmortem report, Deadbody, Youth's death; Postmortem report revealed.