കോഴിക്കോട്ട് ന്യൂഇയര്‍ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പെട്ട് കാസര്‍കോട് സ്വദേശി മരിച്ചു; സുഹൃത്തിന് പരിക്ക്
Jan 1, 2018, 14:30 IST
നീലേശ്വരം: (www.kasargodvartha.com 31.12.2017) ഓട്ടോയിലിടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് യുവാവ് തല്‍ക്ഷണം മരിച്ചു. അപകടത്തില്‍ സുഹൃത്തിന് പരിക്കേറ്റു. നീലേശ്വരം കോട്ടപ്പുറത്തെ അബ്ദുല്‍ സലാം- നഫീസത്ത് ദമ്പതികളുടെ മകന്‍ നിയാസ് (19) ആണ് മരിച്ചത്. കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് കൊല്ലം എന്ന സ്ഥലത്താണ് അപകടമുണ്ടായത്.
കൂടെയുണ്ടായിരുന്ന സുഹൃത്ത് ചായ്യോത്തെ ഇര്‍ഫാനെ (18) പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ഇവര്‍ കോഴിക്കോട്ടേക്ക് ബൈക്കില്‍ യാത്ര പുറപ്പെട്ടത്. കോഴിക്കോട് ന്യൂഇയര്‍ ആഘോഷം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടം സംഭവിച്ചത്.
വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ ഇര്‍ഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൂന്നു ബൈക്കുകളിലായാണ് ആറു പേരടങ്ങുന്ന സംഘം കോഴിക്കോട്ടേക്ക് പുതുവത്സരാഘോഷത്തിനായി പോയത്. ചായ്യോത്തെ ഷമീം, ഷാനിബ്, ചൊയ്യോങ്കോട്ടെ സനൂഫ്, വിഷ്ണു എന്നിവരാണ് മറ്റു രണ്ട് ബൈക്കുകളിലായുണ്ടായിരുന്നത്.
യുവാവിന്റെ മരണവിവരമറിഞ്ഞ് നാട്ടില്‍ നിന്നും ബന്ധുക്കള്‍ കോഴിക്കോട്ടെത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം രാത്രി ഏഴു മണിയോടെ മൃതദേഹം കോട്ടപ്പുറത്തെത്തിക്കുമെന്ന് ബന്ധുക്കള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അനീസ് (കുവൈത്ത്), തന്‍സീറ എന്നിവര്‍ മരിച്ച നിയാസിന്റെ സഹോദരങ്ങളാണ്. എം എസ് എഫിന്റെയും യൂത്ത് ലീഗിന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു.
നേരത്തെ ഉടുമ്പില്‍ തട്ടി നിയന്ത്രണംവിട്ടാണ് അപകടമുണ്ടായതെന്നായിരുന്നു പ്രചരണമുണ്ടായത്. പിന്നീട് പോലീസാണ് അപകടത്തിന്റെ യഥാര്‍ത്ഥ വിവരങ്ങള്‍ ബന്ധുക്കളെ അറിയിച്ചത്.
Updated

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Death, Accidental-Death, Youth, Top-Headlines, Kozhikode, Youth dies in Bike accident; friend injured
< !- START disable copy paste -->