ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലയ്ക്കു പിന്നാലെ വ്യാപക ആക്രമണം; 2 പേര്‍ക്ക് വെട്ടേറ്റു, നില ഗുരുതരം
Jan 4, 2018, 13:54 IST
സുറത്കല്‍ (മംഗളൂരു): (www.kasargodvartha.com 04.01.2018) ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലയ്ക്കു പിന്നാലെ വ്യാപക ആക്രമണം. രണ്ടു പേര്‍ക്ക് വെട്ടേറ്റു. ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ദറിലെ അബ്ദുര്‍ റസാഖിന്റെ മകന്‍ മുബഷിര്‍ (22), കൊട്ടാര ചൗക്കിയിലെ ബഷീര്‍ (47) എന്നിവര്‍ക്കാണ് വെട്ടേറ്റത്.
കാട്ടിപ്പള്ളയില്‍ വെച്ചാണ് ഒരു സംഘം മുബഷിര്‍ ക്രൂരമായി വെട്ടിയും കുത്തിയും പരിക്കേല്‍പിച്ചത്. കസിന്റെ കല്യാണത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു മുബഷിര്‍. കടയടച്ച് വീട്ടിലേക്ക് പോകുന്നതിനിടെയാണ് ബഷീറിനെ ഒരു സംഘം ആക്രമിച്ചത്. ബഷീറിന്റെ നില അതീവ ഗുരുതരമാണ്. കാട്ടിപ്പള്ളയില്‍ ബുധനാഴ്ച വൈകിട്ടാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ദീപക് കൊല്ലപ്പെട്ടത്. പ്രതികളെ പോലീസ് പിന്തുടര്‍ന്ന് വെടിവെച്ച് പിടികൂടിയിരുന്നു.
കൊലപാതകത്തെ തുടര്‍ന്ന് കാട്ടിപ്പള്ളയില്‍ ഹര്‍ത്താല്‍ ആചരിച്ചുവരികയാണ്.

Related News:
കാറിലെത്തിയ സംഘം യുവാവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി; പ്രതികളെ പോലീസ് പിന്തുടര്‍ന്ന് വെടിവെച്ച് പിടികൂടി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, Top-Headlines, Murder-case, Murder, Crime, Two persons attacked in separate incidents at Suratkal, Kottara Chowki.
< !- START disable copy paste -->
Keywords: Mangalore, news, Top-Headlines, Murder-case, Murder, Crime, Two persons attacked in separate incidents at Suratkal, Kottara Chowki.