സുബൈദ വധം; 5 പേരെ നുണപരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി പോലീസ്
Jan 27, 2018, 17:54 IST
പെരിയ: (www.kasargodvartha.com 27.01.2018) പെരിയ ആയമ്പാറ ചെക്കിപ്പള്ളയിലെ സുബൈദ (60)യെ കൈകാലുകള്‍ കെട്ടിയിട്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ച്ച ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ചുപേരെ നുണപരിശോധനക്ക് വിധേയമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അന്വേഷണ സംഘം.
സുബൈദയുടെ വീടിനടുത്ത് താമസിക്കുന്ന യുവാവ്, ഇയാളുടെ പിതാവ്, കൊല്ലപ്പെടുന്നതിന് തൊട്ടു മുമ്പും തലേ ദിവസവും വൃദ്ധയുമായി ടെലിഫോണില്‍ ദീര്‍ഘനേരം സംസാരിച്ചയാള്‍, സുബൈദയുടെ വീടിനടുത്തെ വാടകവീട് അന്വേഷിച്ചെത്തിയ രണ്ടുപേര്‍ എന്നിവരെയാണ് നുണ പരിശോധനക്ക് വിധേയമാക്കുക. സുബൈദയുടെ മേല്‍നോട്ടത്തിലുള്ള വാടക വീട് അന്വേഷിച്ചെത്തിയ രണ്ടുപേരില്‍ ഒരാള്‍ ഒരു സ്ത്രീയാണ്.
കൊലപാതകത്തിന് ശേഷം ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവെങ്കിലും കാര്യമായ തുമ്പൊന്നും ലഭിച്ചിരുന്നില്ല. നുണ പരിശോധന ഫലം പുറത്തുവരുന്നതോടെ നാടിനെ നടുക്കിയ അറുംകൊലയുടെ തുമ്പ് ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. നുണപരിശോധനക്കുള്ള അനുമതിക്കായി ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനൊരുങ്ങിയിരിക്കുകയാണ് അന്വേഷണസംഘം.
ഇക്കഴിഞ്ഞ 18ന് രാത്രിയാണ് സുബൈദ കൊല്ലപ്പെട്ടത്. 16ന് ഉച്ചക്ക് സ്ത്രീ ഉള്‍പ്പെട്ട മൂന്നുപേര്‍ വാടകവീട് അന്വേഷിച്ച് സുബൈദയുടെ വീട്ടിലെത്തിയിരുന്നു. സുബൈദയുടെ താമസസ്ഥലത്തിന് തൊട്ടുപിറകിലുള്ള അഞ്ചുമുറി ക്വാര്‍ട്ടേഴ്‌സ് നോക്കി നടത്തിയിരുന്നത് സുബൈദയായിരുന്നു. ഈ ക്വാര്‍ട്ടേഴ്‌സ് അന്വേഷിച്ചാണ് മൂന്നംഗ സംഘം എത്തിയത്. എന്നാല്‍ വാടകവീട് തേടിയെത്തിയവര്‍ക്ക് കൊലയും കവര്‍ച്ചയുമായി ബന്ധമുണ്ട് എന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇതുറപ്പിക്കാനാണ് നുണപരിശോധനക്ക് കോടതിയുടെ അനുമതി തേടുന്നത്.
Keywords: Kasaragod, Kerala, news, Murder-case, Police, Investigation, Periya, Subaida murder case; Police investigation tighten < !- START disable copy paste -->
സുബൈദയുടെ വീടിനടുത്ത് താമസിക്കുന്ന യുവാവ്, ഇയാളുടെ പിതാവ്, കൊല്ലപ്പെടുന്നതിന് തൊട്ടു മുമ്പും തലേ ദിവസവും വൃദ്ധയുമായി ടെലിഫോണില്‍ ദീര്‍ഘനേരം സംസാരിച്ചയാള്‍, സുബൈദയുടെ വീടിനടുത്തെ വാടകവീട് അന്വേഷിച്ചെത്തിയ രണ്ടുപേര്‍ എന്നിവരെയാണ് നുണ പരിശോധനക്ക് വിധേയമാക്കുക. സുബൈദയുടെ മേല്‍നോട്ടത്തിലുള്ള വാടക വീട് അന്വേഷിച്ചെത്തിയ രണ്ടുപേരില്‍ ഒരാള്‍ ഒരു സ്ത്രീയാണ്.
കൊലപാതകത്തിന് ശേഷം ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവെങ്കിലും കാര്യമായ തുമ്പൊന്നും ലഭിച്ചിരുന്നില്ല. നുണ പരിശോധന ഫലം പുറത്തുവരുന്നതോടെ നാടിനെ നടുക്കിയ അറുംകൊലയുടെ തുമ്പ് ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. നുണപരിശോധനക്കുള്ള അനുമതിക്കായി ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനൊരുങ്ങിയിരിക്കുകയാണ് അന്വേഷണസംഘം.
ഇക്കഴിഞ്ഞ 18ന് രാത്രിയാണ് സുബൈദ കൊല്ലപ്പെട്ടത്. 16ന് ഉച്ചക്ക് സ്ത്രീ ഉള്‍പ്പെട്ട മൂന്നുപേര്‍ വാടകവീട് അന്വേഷിച്ച് സുബൈദയുടെ വീട്ടിലെത്തിയിരുന്നു. സുബൈദയുടെ താമസസ്ഥലത്തിന് തൊട്ടുപിറകിലുള്ള അഞ്ചുമുറി ക്വാര്‍ട്ടേഴ്‌സ് നോക്കി നടത്തിയിരുന്നത് സുബൈദയായിരുന്നു. ഈ ക്വാര്‍ട്ടേഴ്‌സ് അന്വേഷിച്ചാണ് മൂന്നംഗ സംഘം എത്തിയത്. എന്നാല്‍ വാടകവീട് തേടിയെത്തിയവര്‍ക്ക് കൊലയും കവര്‍ച്ചയുമായി ബന്ധമുണ്ട് എന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇതുറപ്പിക്കാനാണ് നുണപരിശോധനക്ക് കോടതിയുടെ അനുമതി തേടുന്നത്.
സുബൈദയെ കൊല പ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; തെളിവ് കിട്ടിയതായും പ്രതിയെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നും ഐജി മഹിപാല്‍ യാദവ് കാസര്‍കോട് വാര്‍ത്തയോട്; കൊലയ്ക്ക് പിന്നില്‍ സുബൈദയെ ശരിക്കും അറിയാവുന്ന ആള്‍, ഉദ്ദേശം കവര്‍ച്ചയല്ലെന്നും സൂചന
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Murder-case, Police, Investigation, Periya, Subaida murder case; Police investigation tighten