വീണ്ടും പുലിയന്നൂര്‍ മോഡല്‍; വൃദ്ധയുടെ കഴുത്തില്‍ കയറിട്ട് മുറുക്കിയ ശേഷം സ്വര്‍ണവും പണവും കവര്‍ന്നു
Jan 15, 2018, 19:25 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 15.01.2018) പുലിയന്നൂര്‍ മോഡല്‍ കവര്‍ച്ച വീണ്ടും. രാവണീശ്വരത്തിനടുത്ത വേലാശ്വരത്താണ് സംഭവം. വൃദ്ധദമ്പതികളുടെ വീട്ടില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്നു. അക്രമികള്‍ കഴുത്തില്‍ കയറിട്ട് മുറുക്കിയ വീട്ടമ്മ പരിക്കുകളോടെ രക്ഷപ്പെട്ടു. വേലാശ്വരം സപ്തര്‍ഹാശ്മി ക്ലബ്ബിന് സമീപത്ത് താമസിക്കുന്ന റിട്ട. നഴ്സിംഗ് അസി. സി വേലായുധന്റെ ഭാര്യയും റിട്ട. നഴ്സിംഗ് അസിസ്റ്റന്റുമായ ജാനകി (72)യാണ് അക്രമത്തിനിരയായത്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. രാവിലെ വീടിന് പുറത്തെ ബാത്റൂമിലേക്ക് പോകുമ്പോള്‍ ജാനകിയെ കഴുത്തില്‍ കയറിട്ട് മുറുക്കി ബോധരഹിതയാക്കിയാണ് കവര്‍ച്ച നടന്നത്. ഗുരുതരമായി പരിക്കേറ്റ ജാനകിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാനകിയെ ബോധരഹിതയാക്കിയ ശേഷം വീട്ടിനകത്ത് കടന്ന് കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്ന ആറര പവന്റെ താലിമാലയും മേശവലിപ്പിലുണ്ടായിരുന്ന രണ്ടുപവന്‍ വള, ഒരു പവന്‍ മോതിരം, മൂവായിരത്തോളം രൂപ എന്നിവയാണ് കവര്‍ച്ച ചെയ്തത്. കവര്‍ച്ചക്ക് പിന്നില്‍ അന്യസംസ്ഥാന തൊഴിലാളികളാണെന്ന് സംശയിക്കുന്നു. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
മറ്റൊരു മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന വേലായുധന്‍ അഞ്ചുമണിയോടെ എഴുന്നേറ്റ് പുറത്തിറങ്ങിയപ്പോഴാണ് ബോധരഹിതയായി കിടക്കുന്ന ജാനകിയെ കണ്ടത്. വേലായുധന്റെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് ജാനകിയെ ജില്ലാ ആശുപത്രിയിലെത്തിച്ചത്.
കാഞ്ഞങ്ങാട് ഡിവൈഎസ്പി ദാമോദരന്‍, ഹൊസ്ദുര്‍ഗ് സിഐ സി കെ സുനില്‍കുമാര്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. രാത്രി വാട്ടര്‍ ടാങ്ക് നിറച്ചുവെച്ച ശേഷമാണ് ജാനകി ഉറങ്ങാന്‍ കിടന്നത്. രാവിലെ എഴുന്നേറ്റപ്പോള്‍ ടാപ്പില്‍ വെള്ളമില്ലായിരുന്നു. കവര്‍ച്ചക്കാര്‍ ആസൂത്രിതമായി ടാങ്കില്‍ നിറച്ചുവെച്ചിരുന്ന വെള്ളം ഒഴുക്കി കളഞ്ഞതാണെന്ന് സംശയിക്കുന്നു.
ചീമേനി പുലിയന്നൂരില്‍ നടന്ന കവര്‍ച്ചക്ക് സമാനമായാണ് ഇവിടെയും കവര്‍ച്ച നടന്നത്. പുലിയന്നൂരില്‍ കവര്‍ച്ചക്കാര്‍ റിട്ട. അധ്യാപിക ജാനകിയെ കൊലപ്പെടുത്തുകയും ഭര്‍ത്താവിനെ മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത ശേഷമാണ് കവര്‍ച്ച നടത്തിയത്.
ഇവിടെയും കൊലക്കും കവര്‍ച്ചക്കും പിന്നില്‍ അന്യസംസ്ഥാനക്കാരാണെന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. വേലാശ്വരത്ത് ജാനകി ഭാഗ്യം കൊണ്ടാണ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, Gold, Cash, Stolen, Investigation, Husband.
< !- START disable copy paste -->
Keywords: Kanhangad, Kasaragod, Kerala, News, Gold, Cash, Stolen, Investigation, Husband.