city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആരു പറയുന്നതാണ് ശരി? വാഹന പരിശോധനയ്ക്ക് എസ് ഐ റാങ്കുലള്ളവര്‍ വേണമെന്ന് മുഖ്യമന്ത്രി, യൂണിഫോമിലുള്ള ഏതു പോലീസുകാരനും പരിശോധന ആവാമെന്ന് പോലീസും, തര്‍ക്കത്തിനിടയിലും പരിശോധന ഗംഭീരം

കാസര്‍കോട്: (www.kasargodvartha.com 13.01.2018) സമീപകാലത്ത് കാസര്‍കോട്ടുകാര്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളിലൊന്നാണ് വാഹനങ്ങള്‍ ഏതൊക്കെ പോലീസുകാര്‍ക്ക് തടഞ്ഞു നിര്‍ത്തി പരിശോധിക്കാമെന്നത്. ഇതു സംബന്ധിച്ച് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിയമസഭയില്‍ ചോദിച്ച ചോദ്യത്തിനോട് മുഖ്യമന്ത്രി മറുപടി പറഞ്ഞത് എസ് ഐ റാങ്കിനോ അതിനു മുകളിലോ ഉള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിക്കാനുള്ള അധികാരമുള്ളൂവെന്നാണ്. എന്നാല്‍ പോലീസ് ആസ്ഥാനത്തു നിന്നും 2016 ഏപ്രില്‍ രണ്ടിന് മുന്‍ ഡിജിപി സെന്‍കുമാര്‍ പുറത്തിയ സര്‍ക്കുലറാണ് ഇതിന് മറുപടിയായി പോലീസ് പുറത്തുവിടുന്നത്. അതില്‍ പറയുന്നത് യൂണിഫോം ധരിച്ച ഏതു പോലീസുകാരനും വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിക്കാമെന്നാണ്. മറ്റൊരു ഉത്തരവും പോലീസ് ആസ്ഥാനത്തു നിന്നും ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ലെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.

കാസര്‍കോട് ജില്ലയില്‍ വാഹന പരിശോധന നടത്തുന്നതിന് അര്‍ഹതയില്ലാത്ത പോലീസ് ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തുന്നതിനെതിരെ നാട്ടുകാര്‍ ശക്തമായി രംഗത്തുവന്നിരുന്നു. വാഹന പരിശോധനയുടെ പേരില്‍ ബൈക്കിലും മറ്റുമായി എത്തുന്ന പോലീസുദ്യോഗസ്ഥര്‍ ജനങ്ങളെ പീഡിപ്പിക്കുന്നുവെന്നായിരുന്നു ആക്ഷേപമുന്നയിച്ചത്. ഇതിനു പിന്നാലെ  വാഹന പരിശോധനക്കിടെ കാറിടിച്ച് യുവാവ് മരണപ്പെട്ട സംഭവവും അരങ്ങേറിയതോടെ പ്രതിഷേധം അണപൊട്ടി.

പോലീസ് ആസ്ഥാനത്തു നിന്നുമിറക്കിയ സര്‍ക്കുലറില്‍ പറയുന്നതിങ്ങനെയാണ്. മോട്ടോര്‍ വാഹനനിയമം 158-ാം വകുപ്പ് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ അധികാരപ്പെടുത്തിയിട്ടുള്ള യൂണിഫോം ധരിച്ച ഒരു പോലീസ് ഉദ്യോഗസ്ഥന് പൊതുസ്ഥലത്ത് മോട്ടോര്‍ വാഹനം ഓടിക്കുന്ന ഒരാളില്‍ നിന്നും ഡ്രൈവിംഗ് ലൈസന്‍സിന് പുറമെ ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റ്, ട്രാന്‍സ്പ്രോര്‍ട്ട് വാഹനമാണെങ്കില്‍ ആക്റ്റിന്റെ 56-ാം വകുപ്പില്‍ പരാമര്‍ശിക്കുന്ന വാഹനത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും പെര്‍മിറ്റും എന്നിവയും ആവശ്യപ്പെടാം.

എന്നാല്‍ നിയമസഭയില്‍ കാസര്‍കോട് എം എല്‍ എ എന്‍.എ നെല്ലിക്കുന്ന് ചോദിച്ച ചോദ്യത്തിന് നക്ഷത്ര ചിഹ്നമിട്ട് മുഖ്യമന്ത്രി നല്‍കിയ മറുപടി ഇങ്ങനെയാണ്. എസ് ഐ റാങ്കിനും അതിനു മുകളിലുമുള്ള പോലീസുദ്യോഗസ്ഥര്‍ക്കു മാത്രമേ വാഹനം തടഞ്ഞ് പരിശോധന നടത്താന്‍ അധികാരമുള്ളൂവെന്നും ബൈക്കുകളില്‍ പട്രോളിംഗ് നടത്തുന്ന പോലീസുകാര്‍ക്ക് വാഹനം തടഞ്ഞ് പരിശോധന നടത്താന്‍ അധികാരമില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍. ഇതോടെ തെറ്റുപറ്റിയത് മുഖ്യമന്ത്രിക്കാണോ അതോ പോലീസിനാണോ എന്ന ചോദ്യമാണ് പൊതുജനങ്ങളില്‍ നിന്നും ഉയരുന്നത്.

ആരു പറയുന്നതാണ് ശരി? വാഹന പരിശോധനയ്ക്ക് എസ് ഐ റാങ്കുലള്ളവര്‍ വേണമെന്ന് മുഖ്യമന്ത്രി, യൂണിഫോമിലുള്ള ഏതു പോലീസുകാരനും പരിശോധന ആവാമെന്ന് പോലീസും, തര്‍ക്കത്തിനിടയിലും പരിശോധന ഗംഭീരം

നേരത്തെ യൂത്ത് ലീഗ് നേതാക്കള്‍ വിവരാവകാശം വഴി ചോദിച്ച ചോദ്യത്തിനും യൂണിഫോമിലുള്ള പോലീസുദ്യോഗസ്ഥര്‍ക്ക് വാഹനപരിശോധന നടത്തുന്നതിന് തടസമില്ലെന്നായിരുന്നു അറിയിച്ചത്. ഇതോടെ വിവാദം കൊഴുത്തിരിക്കുകയാണ്. മുഖ്യമന്ത്രി എം എല്‍ എയ്ക്ക് കൊടുത്ത മറുപടിയുടെ നിയമപരമായ ബാധ്യത ഇതുവരെ പോലീസില്‍ എത്തിയിട്ടില്ലെന്നാണ് ഇത് തെളിയിക്കുന്നത്. ഇതിന് വ്യക്തത വരുത്തേണ്ടത് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി തന്നെയാണ്. ആഭ്യന്തര സെക്രട്ടറിയും ഡിജിപിയുമാണ് പുതുതായി നിയമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍ അക്കാര്യം അറിയിക്കേണ്ടതെന്നും ഉന്നത പോലീസുദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.

അതേസമയം സെന്‍കുമാറിന്റെ സര്‍ക്കുലറിലുള്ള നിയമം പിന്തുടരുമെന്ന് തന്നെയാണ് പോലീസ് വ്യക്തമാക്കുന്നത്. വളവുകളിലും കയറ്റങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും വാഹന പരിശോധന നടത്തുന്നത് പരാമവധി ഒഴിവാക്കേണ്ടതാണെന്ന് പറയുമ്പോഴും അത് നടത്തരുതെന്ന് കര്‍ശനമായി വിലക്കിയിട്ടില്ല. അതുകൊണ്ട് തന്നെ തിരക്കേറിയ സ്ഥലങ്ങളിലും മറ്റും ഇപ്പോഴും വാഹനപരിശോധന തുടരുന്നുണ്ട്. നിയമത്തിലെ അവ്യക്തത കാരണം ഇതേകുറിച്ചെല്ലാം ചോദ്യം ചെയ്യുന്നവര്‍ തന്നെയാണ് അവസാനം പുലിവാല് പിടിക്കുന്നത്. നിയമപരമായി ഇതിനെ എങ്ങനെ നേരിടണമെന്ന് ചിന്തിക്കുന്നതിനു പകരം പോലീസിനെതിരെ രംഗത്ത് വരുന്നതിനോട് പലപോലീസുകാര്‍ക്കും വിയോജിപ്പാണുള്ളത്. നിയമപരമായി ജോലി ചെയ്യാന്‍ ജനങ്ങള്‍ തടസമാകുന്നുവെന്ന വികാരം പോലീസിനുണ്ട്. പോലീസും പറയുന്നത് ഉന്നതാധികാരികള്‍ ഇതിനെല്ലാം ഒരു വ്യക്തത വരുത്തണമെന്നാണ്. പരിശോധനയ്ക്കായി കൂടുതല്‍ സബ് ഇന്‍സ്‌പെക്ടര്‍മാരെ വെച്ച് പരിശോധന നടത്താവുന്നതേയുള്ളൂവെന്നാണ് പോലീസ് പറയുന്നത്. അതേസമയം ജനങ്ങള്‍ക്ക് ബുദ്ധിമ്മുട്ടുണ്ടാക്കുന്ന തരത്തില്‍ പരിശോധന നടത്തുന്നത് ഒഴിവാക്കണമെന്ന പൊതുവികാരമാണ് ജനങ്ങള്‍ക്കും രാഷ്ട്രീയ നോതാക്കള്‍ക്കുമുള്ളത്.

നിയമലംഘനം പിടികൂടാന്‍ ക്യാമറ സംവിധാനം ഉള്‍പെടെയുള്ള കാര്യങ്ങള്‍ നടപ്പിലാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കാസര്‍കോട്ട് കര്‍ശന വാഹന പരിശോധന തുടരുമെന്നും ഇതുമൂലം അപകടം കുറയ്ക്കാനും മോഷണങ്ങള്‍ ഉള്‍പെടെ തടയാനും സാമുദായിക സംഘര്‍ഷങ്ങള്‍ കുറയ്ക്കാനും സാധിക്കുന്നുണ്ടെന്ന് കാസര്‍കോട് സി ഐ സി.എ അബ്ദുര്‍ റഹീം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ആരു പറയുന്നതാണ് ശരി? വാഹന പരിശോധനയ്ക്ക് എസ് ഐ റാങ്കുലള്ളവര്‍ വേണമെന്ന് മുഖ്യമന്ത്രി, യൂണിഫോമിലുള്ള ഏതു പോലീസുകാരനും പരിശോധന ആവാമെന്ന് പോലീസും, തര്‍ക്കത്തിനിടയിലും പരിശോധന ഗംഭീരം

ആരു പറയുന്നതാണ് ശരി? വാഹന പരിശോധനയ്ക്ക് എസ് ഐ റാങ്കുലള്ളവര്‍ വേണമെന്ന് മുഖ്യമന്ത്രി, യൂണിഫോമിലുള്ള ഏതു പോലീസുകാരനും പരിശോധന ആവാമെന്ന് പോലീസും, തര്‍ക്കത്തിനിടയിലും പരിശോധന ഗംഭീരം

ആരു പറയുന്നതാണ് ശരി? വാഹന പരിശോധനയ്ക്ക് എസ് ഐ റാങ്കുലള്ളവര്‍ വേണമെന്ന് മുഖ്യമന്ത്രി, യൂണിഫോമിലുള്ള ഏതു പോലീസുകാരനും പരിശോധന ആവാമെന്ന് പോലീസും, തര്‍ക്കത്തിനിടയിലും പരിശോധന ഗംഭീരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Police, Top-Headlines, Pinarayi-Vijayan, N.A.Nellikunnu, Power of inspection for which police officer? Police Circular out
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia