city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇരട്ടക്കുട്ടികളില്‍ ഒരു പെണ്‍കുട്ടി ഒരുവര്‍ഷം മുമ്പ് അസുഖം ബാധിച്ച് മരിച്ചു, അതേ അസുഖം ബാധിച്ച് രണ്ടാമത്തെ കുട്ടിയും ഗുരുതരാവസ്ഥയില്‍, ഡിസ്ചാര്‍ജ് ചെയ്യണമെങ്കില്‍ ആശുപത്രിയിലെ ഭാരിച്ച ബില്ലടക്കണം, കുടുംബം കണ്ണീര്‍ക്കയത്തില്‍

ബോവിക്കാനം: (www.kasargodvartha.com 20.01.2018) ഇരട്ടക്കുട്ടികളില്‍ ഒരു പെണ്‍കുട്ടി ഒരുവര്‍ഷം മുമ്പ് കരളിനും തലച്ചോറിനും ബാധിക്കുന്ന സിസ്റ്റമിക് ലൂപസ് എരിത്തമറ്റോസസ് (Systemic Lupus Erythematosus - SLE) എന്ന അസുഖം ബാധിച്ച് മരിച്ചു. അതേ അസുഖം ബാധിച്ച് രണ്ടാമത്ത പെണ്‍കുട്ടിയും ഗുരുതരാവസ്ഥയില്‍. ആശുപത്രി ചിലവ് താങ്ങാനാകാതെ കുടുംബം കണ്ണീര്‍ക്കയത്തില്‍. ബോവിക്കാനം പൊവ്വല്‍ മാസ്തിക്കുണ്ടില്‍ വാടക വീട്ടില്‍ താമസിക്കുന്ന രാംകുമാര്‍ - ലത ദമ്പതികളുടെ മൂന്ന് പെണ്‍മക്കളില്‍ രണ്ടാമത്തെ കുട്ടിയായ നവീന(22)യാണ് ഗുരുതരാവസ്ഥയില്‍ മംഗളൂരു യൂണിറ്റി ആശുപത്രിയില്‍ കഴിയുന്നത്.

വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയുടെ ചികിത്സാചെലവ് താങ്ങാന്‍ കഴിയാത്തതിനാല്‍ മംഗളൂരുവിലെ തന്നെ ഫാദര്‍ മുള്ളര്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ഒരുങ്ങിയെങ്കിലും യൂണിറ്റി ആശുപത്രിയില്‍ 23 ദിവസത്തോളമായി ചികിത്സയില്‍ കഴിഞ്ഞതിന്റെ ബില്ല് അടക്കാന്‍ കഴിയാതെ ഡിസ്ചാര്‍ജ് ചെയ്യാന്‍ പോലും കഴിയാതെ കുടുംബം വിഷമത്തില്‍ കഴിയുകയാണ്. ആദ്യത്തെ കുട്ടിയുടെ മരണത്തെ തുടര്‍ന്ന് ഒരുവര്‍ഷം മുമ്പ് തന്നെ നവീനയെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ യാതൊരു കുഴപ്പവുമില്ലെന്നാണ് ആശുപത്രി അധികൃതര്‍ അന്ന് അറിയിച്ചിരുന്നത്. പെട്ടെന്നാണ് നവീനയ്ക്കും അസുഖം കണ്ടുതുടങ്ങിയത്.

ഇരട്ടക്കുട്ടികളില്‍ ഒരു പെണ്‍കുട്ടി ഒരുവര്‍ഷം മുമ്പ് അസുഖം ബാധിച്ച് മരിച്ചു, അതേ അസുഖം ബാധിച്ച് രണ്ടാമത്തെ കുട്ടിയും ഗുരുതരാവസ്ഥയില്‍, ഡിസ്ചാര്‍ജ് ചെയ്യണമെങ്കില്‍ ആശുപത്രിയിലെ ഭാരിച്ച ബില്ലടക്കണം, കുടുംബം കണ്ണീര്‍ക്കയത്തില്‍

ഒമ്പത് വര്‍ഷം മുമ്പാണ് കൊല്ലം സ്വദേശിയായ രാംകുമാറും കുടുംബവും ചെര്‍ക്കളയിലേക്ക് താമസം മാറിയത്. ഇവരുടെ ഇളയ കുട്ടി നിവീന ഒരുവര്‍ഷം മുമ്പ് ഇതേ അസുഖം ബാധിച്ച് മരിച്ചിരുന്നു. അന്ന് നിവീനയുടെ ചികിത്സയ്ക്ക് ആറ് ലക്ഷം രൂപയുടെ കടമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ആറ്റിങ്ങലിലെ വീടും സ്ഥലവും വിറ്റ് ഇവര്‍ കാസര്‍കോട് ചെര്‍ക്കളയിലെത്തിയത്. മൂത്ത മകള്‍ നയന തയ്യല്‍ ജോലി ചെയ്തും രാംകുമാര്‍ കൂലിപ്പണിയെടുത്തുമാണ് കുടുംബം കഴിഞ്ഞുവന്നിരുന്നത്.

മാസ്തിക്കുണ്ടിലെ വ്യാപാരിയായ ഹമീദ് ഷായുടെ വീടിന് സമീപത്തെ മറ്റൊരാളുടെ ക്വാര്‍ട്ടേഴ്‌സിലാണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത്. ഇവരുടെ പ്രയാസങ്ങള്‍ കണ്ട് ഹമീദ് ഷാ ചികിത്സാ സഹായത്തിനായി പലരെയും സമീപിച്ചിരുന്നുവെങ്കിലും കാര്യമായ ഇടപെടല്‍ ബന്ധപ്പെട്ട അധികാരികളില്‍ നിന്നും ലഭിച്ചിട്ടില്ല. വീടും സ്ഥലവും റേഷന്‍ കാര്‍ഡും ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ തലത്തില്‍ യാതൊരു സഹായവും ഇവര്‍ക്ക് ലഭിച്ചില്ല. മാതാവ് ലതയ്ക്ക് അസുഖമായതിനാല്‍ അവര്‍ക്കും ജോലിക്ക് പോകാന്‍ സാധിക്കുന്നില്ല.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നവീന നേരത്തെ ചെര്‍ക്കളയിലെ ഒരു കടയില്‍ ജോലിക്ക് നിന്നിരുന്നു. സഹോദരിയുടെ മരണത്തെ തുടര്‍ന്ന് ഉണ്ടായ മനോവിഷമം കാരണം ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. പിതാവ് രാമകൃഷ്ണന്റെ സുഹൃത്തുക്കളായ ചെര്‍ക്കളയിലെ ഏതാനും പേര്‍ നല്‍കിയ സഹായം മാത്രമാണ് ആദ്യത്തെ കുട്ടിയുടെ ചികിത്സാ കാര്യത്തില്‍ അല്‍പമെങ്കിലും ആശ്വാസമായത്. ഇപ്പോള്‍ നവീനയെ ഡയാലിസിസിന് വിധേയയാക്കിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ലക്ഷങ്ങളുടെ ആശുപത്രി ബില്ലില്‍ ഒരു രൂപ പോലും ഇതുവരെ കുടുംബത്തിന് അടയ്ക്കാന്‍ സാധിച്ചിട്ടില്ല. 1,90,000 രൂപ അടിയന്തിരമായി അടയ്ക്കണമെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

നവീനയുടെ ജീവന്‍ രക്ഷിക്കാന്‍ ഉദാരമതികളുടെ സഹായം മാത്രമാണ് ഈ കുടുംബത്തിന്റെ ഇനിയുള്ള പ്രതീക്ഷ. നിവീനയുടെ മാതാവ് ലതയുടെ പേരില്‍ വിജയ ബാങ്ക് ചെര്‍ക്കള ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ബന്ധപ്പെടേണ്ട മൊബൈല്‍ നമ്പര്‍: 9605612348.

അക്കൗണ്ട് വിവരങ്ങള്‍:-
Latha.P
Vijaya bank, Cherkala (branch)
A/c No: 210401011001253.
IFSCode: VIJB0002104.


Keywords:  Kerala, kasaragod, news, helping hands, Needs help, Bovikanam, health, Naveena Needs your help, Latha, Ramkumar, Mangaluru Unity Hospital, SLE disease

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia