ഖാസിയുടെ മരണം; പിഡിപി പ്രാദേശിക നേതാവില്‍ നിന്നും സിബിഐ മൊഴിയെടുത്തു
Jan 16, 2018, 18:05 IST
തളിപ്പറമ്പ്്:(www.kasargodvartha.com 16.01.2018) ചെമ്പിരിക്ക - മംഗളൂരു ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പിഡിപി പ്രാദേശിക നേതാവില്‍ നിന്നും സിബിഐ മൊഴിയെടുത്തു. പിഡിപി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ഉമറുല്‍ ഫാറൂഖ് തങ്ങളില്‍ നിന്നാണ് കേസ് അന്വേഷിക്കുന്ന സിബിഐ ഡിവൈഎസ്പി ഇ.കെ ഡാര്‍വിന്‍ തളിപ്പറമ്പ് പി ഡബ്ല്യൂഡി റസ്റ്റ്ഹൗസില്‍ വെച്ച് മൊഴിയെടുത്തത്.
അരയില്‍ ഷുക്കൂര്‍ വധക്കേസ് അന്വേഷിക്കാന്‍ തുറന്ന ക്യാമ്പ് ഓഫീസില്‍ വെച്ചായിരുന്നു മൊഴിയെടുത്തത്. 2010 ഫെബ്രുവരി 15 നാണ് ചെമ്പിരിക്ക കടുക്ക കല്ലിന് സമീപം കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഒടുവില്‍ സിബിഐക്ക് കൈമാറുകയായിരുന്നു. സിബിഐ രണ്ടു തവണ അന്വേഷിച്ച് കോടതിക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. സിബിഐയുടെ കണ്ടെത്തലുകള്‍ ശരിയല്ലെന്നാരോപിച്ച് ഖാസിയുടെ മകന്‍ ഹൈക്കോടതിയിലും സിബിഐ കോടതിയിലും പരാതി നല്‍കിയിരിക്കുന്നതിനിടയിലാണ് ഓട്ടോഡ്രൈവറായ ആദൂര്‍ പരപ്പയിലെ അഷ്‌റഫ് ചില കാര്യങ്ങള്‍ ശബ്ദസന്ദേശത്തിലൂടെ പിഡിപി പ്രാദേശിക നേതാവിനെ അറിയിച്ചത്.
ഇതുമായി ബന്ധപ്പെട്ട് രണ്ടുമാസം മുമ്പ് അഷറ്ഫിന്റെ മൊഴി കോടതി രേഖപ്പെടുത്തുകയും ഫെബ്രുവരി ആറിനകം വിശദമായ റിപോര്‍ട്ട് നല്‍കാന്‍ സിബിഐക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഷ്‌റഫില്‍ നിന്നും ഉമറുല്‍ ഫാറൂഖ് തങ്ങളില്‍ നിന്നും സിബിഐ മൊഴിയെടുത്തത്. തന്റെ ഭാര്യാപിതാവ് ഉള്‍പെട്ട ക്വട്ടേഷന്‍ സംഘമാണ് ഖാസിയുടെ മരണത്തിന് കാരണക്കാരെന്നാണ് അഷ്‌റഫ് പറഞ്ഞിരുന്നത്. ഭാര്യാപിതാവ് സുലൈമാന്‍ വൈദ്യരും പരപ്പയിലെ പ്രാദേശിക സിപിഎം നേതാവ് രാജനും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്നും അഷ്‌റഫ് വ്യക്തമാക്കിയിട്ടുണ്ട്. പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍, ജില്ലാ നേതാക്കളായ യൂനുസ് തളങ്കര, സി.എച്ച് മുനീര്‍, ഉബൈദ് മുട്ടുംന്തല, സെയ്ദ് മുഹമ്മദ്, ഹമീദ് എന്നിവരോടൊപ്പമാണ് ഫാറൂഖ് തങ്ങള്‍ മൊഴി നല്‍കാനായി സിബിഐയുടെ അടുക്കലെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, Kerala, News, Politics, Political party, PDP, CBI, Secretary, Case, Investigation, President, Khazi death; CBI takes statement from PDP leader.
< !- START disable copy paste -->
Keywords: Kannur, Kerala, News, Politics, Political party, PDP, CBI, Secretary, Case, Investigation, President, Khazi death; CBI takes statement from PDP leader.