city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീട്ടമ്മയെ കഴുത്തില്‍ പ്ലാസ്റ്റിക് കയറിട്ട് മുറുക്കി സ്വര്‍ണവും പണവും കവര്‍ച്ച ചെയ്ത കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഹോട്ടല്‍ ഉടമ തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 18.01.2018) രാവണേശ്വരം വിലാശ്വരത്ത് വീട്ടമ്മയെ കഴുത്തില്‍ പ്ലാസ്റ്റിക് കയറിട്ട് മുറുക്കി സ്വര്‍ണവും പണവും കവര്‍ച്ച ചെയ്ത കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഹോട്ടല്‍ ഉടമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വേലാശ്വരത്തെ ഹോട്ടല്‍ ഉടമ കുഞ്ഞിക്കണ്ണനെ (55)യാണ് വ്യാഴാഴ്ച രാവിലെ ഹോട്ടലിന് സമീപത്തെ പറമ്പിലെ മാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരായ പലരെയും പോലീസ് സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. കുഞ്ഞിക്കണ്ണനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത് വിട്ടയക്കുകയും വ്യാഴാഴ്ച വീണ്ടും പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജനുവരി 15ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് വേലാശ്വരത്തെ കെ. ജാനകിയെ (65) കഴുത്തില്‍ പ്ലാസ്റ്റിക് കയറിട്ട് മുറുക്കി ബോധരഹിതയാക്കിയ ശേഷം വീട്ടിലെ കിടപ്പുമുറിയില്‍ കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്ന 1,90,000 രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തത്. ആറര പവന്റെ സ്വര്‍ണമാല, രണ്ട് സ്വര്‍ണവളകള്‍, അരപ്പവന്റെ സ്വര്‍ണമോതിരം എന്നിവയാണ് കവര്‍ന്നത്.

ജാനകിയും 80 വയസ് പ്രായമുള്ള ഭര്‍ത്താവും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ജാനകിയുടെ മകന്‍ ഗള്‍ഫിലാണ്. പുലര്‍ച്ചെ വീടിന്റെ അടുക്കള ഭാഗത്തെ ഗ്രില്‍സ് തുറന്ന് ജാനകി പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. വെള്ളത്തിന്റെ മോട്ടോര്‍ ഓണ്‍ ചെയ്ത ശേഷം ടാങ്കില്‍ വെള്ളം നിറഞ്ഞപ്പോള്‍ മോട്ടോര്‍ ഓഫ് ചെയ്ത് വീടിനകത്തുകയറിയപ്പോഴാണ് പുറത്തെ പൈപ്പില്‍ നിന്ന് വെള്ളം ഒഴുകുന്നതിന്റെ ശബ്ദം ജാനകി കേട്ടത്. ഈ പൈപ്പ് ഓഫ് ചെയ്തശേഷം വീടിനകത്തേക്ക് കയറുമ്പോഴാണ് പിറകില്‍ നിന്ന് അക്രമി ജാനകിയുടെ കഴുത്തില്‍ കയറിട്ട് മുറുക്കിയത്. വയര്‍ കൊണ്ടാണ് തന്റെ കഴുത്തുമുറുക്കിയതെന്ന് ജാനകി പറയുന്നുണ്ടെങ്കിലും ഒരു പ്രത്യേക രീതിയിലുള്ള പ്ലാസ്റ്റിക് വയറാണ് കവര്‍ച്ചക്കാരന്‍ ഉപയോഗിച്ചതെന്ന് പോലീസ് പറയുന്നു.

സംഭവം നടക്കുമ്പോള്‍ ഭര്‍ത്തവ് വീട്ടിലെ മറ്റൊരു മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു. ജാനകി ബോധരഹിതയായതോടെയാണ് മോഷ്ടാവ് കവര്‍ച്ച നടത്തി സ്ഥലം വിട്ടത്. സ്വര്‍ണം സൂക്ഷിച്ച പെട്ടിക്ക് പുറത്തുനിന്നും വീടിന്റെ മറ്റു സ്ഥലങ്ങളില്‍ നിന്നും മോഷ്ടാവിന്റേതെന്ന് കരുതുന്ന വിരലടയാളം പോലീസിന് ലഭിച്ചിരുന്നു. കവര്‍ച്ച നടത്തിയത് വീടിനെ കുറിച്ച് ശരിക്കും അറിയാവുന്ന ആളാണെന്ന് പോലീസ് ഉറപ്പിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെയാണ് നാട്ടുകാരായ പലരെയും പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. വൃദ്ധയെ ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്ന സംഭവത്തിന്റെ അന്വേഷണം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഉത്തരമേഖല ഐജി മഹിപാല്‍ യാദവ് കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെത്തിയിരുന്നു. അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയതോടെയാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഹോട്ടല്‍ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ലക്ഷ്മിയാണ് തൂങ്ങിമരിച്ച കുഞ്ഞിക്കണ്ണന്റെ ഭാര്യ: മക്കള്‍: സൂരജ്, സുജിത്ത്, ഷിജിത്ത്.



വീട്ടമ്മയെ കഴുത്തില്‍ പ്ലാസ്റ്റിക് കയറിട്ട് മുറുക്കി സ്വര്‍ണവും പണവും കവര്‍ച്ച ചെയ്ത കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഹോട്ടല്‍ ഉടമ തൂങ്ങിമരിച്ച നിലയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, cash, Robbery, Hanged, Top-Headlines, Crime, Investigation, Police, Janaki murder attempt; Man Police call for questioning found dead hanged
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia