വേലാശ്വരം ജാനകി വധശ്രമം; ഐ ജി നേരിട്ട് അന്വേഷണത്തിനെത്തി
Jan 16, 2018, 19:55 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.01.2018) രാവണീശ്വരം വേലാശ്വരത്തെ ജാനകിയെ കഴുത്ത് മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം സ്വര്‍ണവും പണവും കൊള്ളയടിച്ച സംഭവത്തില്‍ ഐ ജി നേരിട്ട് അന്വേഷണത്തിനെത്തി. കണ്ണൂര്‍ ഐജി മഹിപാല്‍ യാദവും സംഘവുമാണ് വേലാശ്വരത്തെത്തിയത്. വേലാശ്വരം സഫ്ദര്‍ ഹാശ്മി ക്ലബ്ബിന് സമീപം കഴിഞ്ഞ ദിവസം കവര്‍ച്ചക്കിരയായ റിട്ട. നഴ്സിംഗ് അസിസ്റ്റന്റുമാരായ വേലായുധന്റെയും ഭാര്യ ജാനകിയുടെയും വസതിയിലാണ് ചൊവ്വാഴ്ച ഉച്ചയോടെ ഐജി മഹിപാല്‍ യാദവ് അടക്കമുള്ള ഉന്നതതല പോലീസ് സംഘം എത്തിയത്.
കവര്‍ച്ചക്കിടെ കേബിള്‍ വയറുകൊണ്ട് കഴുത്ത് മുറുക്കി ജാനകിയെ വധിക്കാന്‍ ശ്രമിക്കുകയായിരുന്നു. ജാനകിയില്‍ നിന്നും ഐജി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ചീമേനി പുലിയന്നൂരില്‍ വീട്ടമ്മ ജാനകിയെ കഴുത്തറുത്ത് കൊന്ന് കവര്‍ച്ച നടത്തിയതിന് സമാനമായ രീതിയില്‍ തന്നെയാണ് രാവണേശ്വരം വേലാശ്വരത്തും കവര്‍ച്ചയും അക്രമവും നടന്നത്.
ആറര പവന്‍ തൂക്കമുള്ള താലിമാലയും രണ്ടുപവന്‍ വള, ഒരു പവന്‍ മോതിരം, മൂവായിരത്തോളം രൂപ എന്നിവയാണ് വേലാശ്വരത്തു നിന്നും കവര്‍ച്ച ചെയ്യപ്പെട്ടത്.
Related News:
വീണ്ടും പുലിയന്നൂര്‍ മോഡല്‍; വൃദ്ധയുടെ കഴുത്തില്‍ കയറിട്ട് മുറുക്കിയ ശേഷം സ്വര്‍ണവും പണവും കവര്‍ന്നു

ജാനകി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Investigation, Murder-attempt, Crime, case, Police, Robbery, Janaki murder attempt; IG visits spot
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Investigation, Murder-attempt, Crime, case, Police, Robbery, Janaki murder attempt; IG visits spot