city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുഞ്ഞ് നയാന്റെ അപകട മരണം നാടിനെ കണ്ണീരിലാഴ്ത്തി

ഉദുമ: (www.kasargodvartha.com 11.01.2018) ഓട്ടോയില്‍ കാറിടിച്ച് എട്ടുമാസം പ്രായമുള്ള കുഞ്ഞ് മാതാവിന്റെ കയ്യില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ് മരണപ്പെട്ട സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ബേക്കല്‍ മീത്തല്‍ മൗവ്വലിലെ ശരീഫ്- ഫസീല ദമ്പതികളുടെ മകന്‍ മുഹമ്മദ് നയാന്‍ (എട്ടുമാസം) ആണ് അപകടത്തില്‍ മരിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പാലക്കുന്ന് ജംഗ്ഷനിലാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയില്‍ കാറിടിച്ചതിനെ തുടര്‍ന്ന് മാതാവിന്റെ കൈയ്യിലായിരുന്ന കുഞ്ഞ് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നയാനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഫാത്വിമത്ത് സിയാന സഹോദരിയാണ്. അപകടത്തില്‍ ഫസീലയുടെ മാതാവ് ആഇഷ (45), ബന്ധുവായ ഫാത്വിമ (10) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ അപകടവിവരമറിഞ്ഞ് നിരവധി പേര്‍ വീട്ടിലേക്ക് ഒഴുകിയെത്തി.
കുഞ്ഞ് നയാന്റെ അപകട മരണം നാടിനെ കണ്ണീരിലാഴ്ത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Uduma, Death, Accidental-Death, Top-Headlines, Obituary, Baby Nayan no more
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia