കേരളകോണ്‍ഗ്രസ് നേതാവിന്റെ മകനുള്‍പ്പെടെ പുതുവര്‍ഷത്തില്‍ രണ്ട് അപകട മരണം
Jan 1, 2018, 20:55 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.01.2018) പുതുവര്‍ഷ പുലരിയില്‍ നീലേശ്വരത്തെയും കാഞ്ഞങ്ങാട്ടെയും രണ്ട് യുവാക്കള്‍ക്ക് റോഡില്‍ ദാരുണാന്ത്യം. കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ചെമ്മട്ടംവയലിലെ മാനുവല്‍ കാപ്പന്റെ ഏക മകന്‍ തോമസ് എം കാപ്പന്‍ (ഉണ്ണി -20), നീലേശ്വരം ബസ് സ്റ്റാന്‍ഡിലെ ബുഷ്റ ഫാന്‍സി ഉടമ കോട്ടപ്പുറത്തെ സലാമിന്റെ മകന്‍ നിയാസ് (18) എന്നിവരാണ് മലപ്പുറം എടപ്പാളിലും കോഴിക്കോട് കൊയിലാണ്ടിയിലുമുണ്ടായ വാഹനാപകടങ്ങളില്‍ മരണപ്പെട്ടത്.
കാനഡയില്‍ ഉപരിപഠനം കഴിഞ്ഞ് ക്രിസ്മസ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു തോമസ് എം കാപ്പന്‍. ഇതിനിടയില്‍ ഏതാനും ദിവസം മുമ്പ് പിതാവ് മാനുവലിന്റെ മാതാവും സംസ്ഥാന സഹകരണ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഡയറക്ടറായിരുന്ന പടന്നക്കാട്ടെ തോമസ് എം കാപ്പന്റെ ഭാര്യയുമായ പ്രവിത്താനം ചന്ദ്രന്‍കുന്നേല്‍ അച്ചാമ്മ മരണപ്പെട്ടിരുന്നു. ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ കാനഡയില്‍ നിന്നും എത്തിയ മക്കളായ ജോണ്‍, സിറിയക് കാപ്പന്‍, അമേരിക്കയില്‍ നിന്നെത്തിയ മകള്‍ മരിയ ടോം എന്നിവരെ തിരിച്ച് യാത്രയാക്കാന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊണ്ടുവിട്ട ശേഷം തിരിച്ചുവരുന്നതിനിടയിലാണ് മലപ്പുറം എടപ്പാള്‍ ദേശീയപാതയില്‍ വെച്ച് അമിതവേഗതയില്‍ വന്ന ടിപ്പര്‍ ലോറി തോമസ് സഞ്ചരിച്ച കാറിലിടിച്ചത്.
ഗുരുതരമായി പരിക്കേറ്റ തോമസിനെ ഉടന്‍ കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചു. അതീവ ഗുരുതര നിലയില്‍ കഴിഞ്ഞിരുന്ന തോമസ് തിങ്കളാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങി. അപകടത്തില്‍ പെട്ട കാറില്‍ തോമസിന്റെ കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ക്ക് കൂടി പരുക്കേറ്റിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം വൈകുന്നേരത്തോടെ നാട്ടിലെത്തിക്കുന്ന മൃതദേഹം ചൊവ്വാഴ്ച സംസ്‌കരിക്കും. സില്‍വിയാണ് മാതാവ്. ഏക സഹോദരി തെരേസ ക്രൈസ്റ്റ് പബ്ലിക് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ്.
കോഴിക്കോട് കൊയിലാണ്ടി കൊല്ലത്ത് ബൈക്ക് ഡിവൈഡറില്‍ ഇടിച്ചാണ് നിയാസ് മരണപ്പെട്ടത്. പുതുവര്‍ഷം ആഘോഷിക്കാനാണ് നിയാസും സുഹൃത്തുക്കളും മോട്ടോര്‍ ബൈക്കില്‍ കോഴിക്കോട്ടേക്ക് പോയത്. നിയാസിന്റെ പിറകിലുണ്ടായിരുന്ന ചായ്യോത്ത് സ്വദേശി ഇന്‍ഫാനിന് നിസാര പരിക്കേറ്റു. ചായ്യോത്ത് സ്വദേശികളായ ഫെമി, സാനി, വിഷ്ണു, മനൂഫ് എന്നിവര്‍ക്കൊപ്പമാണ് മൂന്നു ബൈക്കുകളിലായി നിയാസ് കോഴിക്കോട്ടേക്ക് പോയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നിയാസിനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.
എംഎസ്എഫിന്റെയും യൂത്ത് ലീഗിന്റെയും സജീവ പ്രവര്‍ത്തകനാണ്. നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും എസ്എസ്എല്‍സി കഴിഞ്ഞ് കടയില്‍ പിതാവിനെ സഹായിച്ചുവരികയായിരുന്നു നിയാസ്. മാതാവ്: എന്‍ നഫീസത്ത്. സഹോദരങ്ങള്‍: അനീസ് കുവൈത്ത്, അനസ്, അന്‍ഷീറ. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ഏഴുമണിയോടെ നാട്ടിലെത്തിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accidental-Death, Congress, Leader, Top-Headlines, 2 Accidental death in New year day