city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം (ഭാഗം മുപ്പത്)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 06.12.2017) ഊമക്കത്തുകള്‍ എന്ന് പഴയ കാലം മുതലേ കേട്ടു തുടങ്ങിയ ഒരു പദ പ്രയോഗമാണ്. അതെന്താണെന്ന് കൃത്യമായി അറിയാന്‍ തുടങ്ങിയത് സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവത കൈവരിച്ച കാലം തൊട്ടാണ്. ഊരും പേരും വെക്കാതെ ഒരു വ്യക്തിക്ക് നേരിട്ടോ അയാളെ അവമതിപ്പെടുത്താന്‍ ബന്ധപ്പെട്ട മേലാധികാരികള്‍ക്കോ വിവരം നല്‍കുന്നതിന് സ്വീകരിക്കുന്ന ഒരു നീച പ്രവര്‍ത്തിയാണ് ഊമക്കത്തുകള്‍. അത്തരം കത്തുകളിലെ ഭാഷാ പ്രയോഗം ചീഞ്ഞളിഞ്ഞതും, ദുര്‍ഗ്ഗന്ധം വമിക്കുന്നതുമാണ്. ഭയമുള്ളവര്‍ സ്വീകരിക്കുന്ന ഒരു വൃത്തികെട്ട രീതിയാണ് ഇത്.

ഒരു ദിവസം വിജിലന്‍സ് വിഭാഗം, പോലീസ് ഓഫീസര്‍ എന്റെ ഓഫീസിലേക്ക് കടന്നു വന്നു. അദ്ദേഹത്തിന്റെ ഐഡന്റിറ്റി കാര്‍ഡ് കാണിച്ചു. അദ്ദേഹത്തെ എനിക്കറിയില്ലെങ്കിലും എന്നെ കൃത്യമായി അറിയുന്ന വ്യക്തിയായിരുന്നു വന്ന പോലീസ് ഓഫീസര്‍. അദ്ദേഹം ചിരിച്ചു കൊണ്ടാണെങ്കിലും ഗൗരവം വിടാതെ കാര്യത്തിലേക്ക് കടന്നു. മാഷിനെ കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെത്തിയ പരാതി അന്വേഷിക്കാനാണ് ഞാന്‍ വന്നത്. ഇതുകേട്ടപ്പോള്‍ ഞാന്‍ അന്തം വിട്ടുപോയി. ഇതേവരെക്കും അങ്ങനെ ഉള്ള പരാതിക്ക് ഇടവരുത്തുന്ന ഒരു പ്രവൃത്തിയും ഞാന്‍ ചെയ്തിട്ടില്ല. ആരും പറഞ്ഞു കേട്ടിട്ടുമില്ല. എന്റെ മുഖഭാവം കണ്ടിട്ടോ എന്തോ ആവാം വന്ന പോലീസ് ഓഫീസര്‍ സൗമ്യമായി പറഞ്ഞു. ഭയപ്പെടാനൊന്നുമില്ല. മാഷിനെ കുറിച്ച് ഒരു ഊമക്കത്ത് മുഖ്യമന്ത്രിയുടെ പേരില്‍ ആരോ അയച്ചതാണ്. മാഷ് സര്‍ക്കാര്‍ ഫണ്ട് വാങ്ങിച്ച് ദുരുപയോഗം ചെയ്യുന്നുവെന്നും, ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്നവരെ പ്രോത്സാഹിപ്പിക്കുകയാണെന്നും, വിവിധ തരം പരിശീലന പരിപാടികള്‍ നടത്തി പെണ്‍കുട്ടികളെ വഴി തെറ്റിക്കുകയാണെന്നും മറ്റുമാണ് പരാതിയില്‍ ഉള്ളത്.

ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

ഞാന്‍ ഉദ്യോഗപൂര്‍വ്വം ആരാണ് സാര്‍ ആ കത്തയച്ചത് എന്ന് ആരാഞ്ഞു. ഊമക്കത്തിന്റെ കോപ്പി അദ്ദേഹത്തിന്റെ കൈയ്യിലുണ്ടെന്ന് എനിക്ക് മനസ്സിലായി. ആ കത്തൊന്ന് നോക്കാന്‍ തരുമോ സാര്‍. അങ്ങനെ ചെയ്യാന്‍ പാടില്ലാത്തതാണ് എങ്കിലും മാഷായത് കൊണ്ട് ഞാന്‍ തരുന്നു. മൂന്ന് ഫുള്‍ സ്‌കാപ് ഷീറ്റില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത കത്തായിരുന്നു അത്. കത്തിന്റെ അവസാനം 'എന്ന് രമണി, കാസര്‍കോട്' എന്നെഴുതി ഒപ്പിട്ടിട്ടുണ്ട്. ആരായിരിക്കും ഈ രമണി. സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ കലാരംഗങ്ങളില്‍ പരിചയപ്പെട്ടവരില്‍ രണ്ട് രമണിമാരുണ്ട്. ആ രണ്ടുപേരും ആയിരിക്കാന്‍ സാധ്യതയില്ല. അതിലൊന്ന് അന്തരിച്ച കെ. എം. കുഞ്ഞിക്കണ്ണന്റെ മകള്‍ രമണി. മറ്റൊന്ന് ചെറുവത്തൂരിലെ കെ. കെ നായരുടെ ഭാര്യ രമണി. ഇവര്‍ രണ്ടുപേരും എന്നെ സ്‌നേഹിക്കുകയും, വിശ്വസിക്കുകയും ചെയ്യുന്ന സഹോദരിമാരാണ്. അതുകൊണ്ട് ഒരു കാര്യം തീര്‍ച്ചയായി. പ്രവര്‍ത്തന രംഗത്തെ ശത്രു പാളയത്തിലെ ഏതോ ഒരു പുരുഷനോ, സ്ത്രീയോ ഇങ്ങനെ ഒരു പേര് വച്ച് എഴുതിയതാവാം.

വാസ്തവത്തില്‍ ഈ ഒരു സംഭവം എന്നെ വല്ലാതെ തളര്‍ത്തി. സത്യസന്ധമായും ആത്മാര്‍ത്ഥമായും സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിക്കുകയും, ആരോഗ്യ വിദ്യാഭ്യാസ തൊഴില്‍ മേഖലയില്‍ നൂറ് കണക്കിനാളുകള്‍ക്ക് സഹായം നല്‍കുകയും ആവുന്ന നന്മ ചെയ്യുകയും ചെയ്ത എനിക്ക് ഈ അപരാധമാണല്ലോ ദൈവമേ കിട്ടിയത് എന്നോര്‍ത്തു. വന്ന പോലീസ് ഓഫീസര്‍ എന്നെ സമാശ്വസിപ്പിച്ചു. പ്രവര്‍ത്തിച്ചതു കൊണ്ടല്ലേ മാഷെ അതംഗീകരിക്കാത്തവര്‍ ഇത്തരം കുതന്ത്രങ്ങള്‍ മെനയുന്നത്, മാഷ് വിഷമിക്കാതെ മുന്നോട്ട് തന്നെ പോകണം. ഞാന്‍ ഇതിനെ കുറിച്ച് ഗാഢമായി ആലോചിച്ചു. ജാതി മത രാഷ്ട്രീയ പരിഗണന ഇല്ലാതെ സഹായമേ ചെയ്തിട്ടുള്ളൂ. ഏതോ ദുഷ്ടലാക്കുള്ള ഒരു വ്യക്തിയുടെ മനോമുകുരത്തില്‍ നിന്ന് ഉദിച്ചു വന്ന കപടതയായി മാത്രം ഇതിനെ കണ്ട് അവഗണിച്ച് കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തന മണ്ഡലത്തില്‍ മുന്നേറുക തന്നെ വേണം. ആ ചിന്തയോടെയാണ് ഇന്നും പ്രവര്‍ത്തിച്ചു വരുന്നത്.

പ്രസ്തുത ഊമക്കത്തിന്റെ തുടര്‍ നടപടികളോ, തുടര്‍ന്നുള്ള വേറൊരു ഊമക്കത്തോ പിന്നീടുണ്ടായിരുന്നില്ല. വേറൊരു തമാശയുള്ള, എന്നാല്‍ എന്നെ വേദനിപ്പിച്ച ഒരു ഊമക്കത്തിന്റെ അനുഭവം കൂടി ഉണ്ടായിട്ടുണ്ട്. എന്റെ സാമൂഹ്യ പ്രവര്‍ത്തന രംഗത്തെ ആദ്യകാല സഹപ്രവര്‍ത്തകയായ ഒരു സ്ത്രീയുടെ കാര്യമാണിത്. ദരിദ്രാവസ്ഥയിലുള്ള അവളുടെ കുടുംബത്തിന്റെ പരാധീനത അറിഞ്ഞു കൊണ്ട് ജീവിത മാര്‍ഗ്ഗം കണ്ടെത്തി കൊടുക്കുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ.

അവളുടെ പ്രവര്‍ത്തന സാമര്‍ത്ഥ്യം മൂലം പടിപടിയായി ഉയര്‍ന്ന മേഖലകളില്‍ നല്ല ശമ്പളത്തോടെ അവള്‍ക്ക് ജോലി ലഭിക്കുകയുണ്ടായി. സമൂഹത്തിലെ ഉന്നതന്മാരുമായി അവളുടെ കൂട്ടുകെട്ടുകള്‍ മാറി. അക്കൂട്ടത്തിലെ ഏതോ ഒരു വ്യക്തിയുമായുള്ള വഴിപിഴച്ച ബന്ധം അറിഞ്ഞ അവളുടെ ഒരു സുഹൃത്തോ ബന്ധുവോ അവള്‍ക്ക് ഒരു ഊമക്കത്തയച്ചു. അവളും ആ മാന്യ സുഹൃത്തും പ്രസ്തുത കത്തുമായി എന്റെ അടുത്തെത്തി. ഈ ഊമക്കത്ത് എഴുതിയത് ഞാനാണെന്നാണ് അവരുടെ നിലപാട്. ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത ഒരപരാധമാണ് അവര്‍ എന്നില്‍ ആരോപിച്ചത്. ഇങ്ങനെ ചെയ്യാത്ത കുറ്റത്തിന് ആരോപണ വിധേയനാവുക എന്നത് മനുഷ്യ മനസ്സില്‍ കനത്ത ആഘാതമേല്‍പ്പിക്കും.

കരിവെള്ളൂരിലെയും അയല്‍ പ്രദേശങ്ങളിലെയും നിരവധി ബീഡി - നെയ്ത്ത്- കാര്‍ഷീക മേഖലയിലെ നിരക്ഷരരും, അര്‍ദ്ധ സാക്ഷരരുമായ യുവാക്കളെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാക്കി മാറ്റാന്‍ കഴിഞ്ഞു എന്നതാണ് ഞാന്‍ ചെയ്ത ഒന്നാമത്തെ സല്‍പ്രവര്‍ത്തി. ദളിത് - ആദിവാസി മേഖലയില്‍ ദുരിത ജീവിതം നയിക്കുന്ന സഹോദരി സഹോദരന്മാരെ അക്ഷര വെളിച്ചത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞു എന്നത് വേറൊരു നേട്ടമാണ്. പാന്‍ടെക്ക് എന്ന അനൗപചാരിക സാങ്കേതിക വിദ്യാഭ്യാസ സമിതി ഉണ്ടാക്കി അതിന്റെ നേതൃത്വത്തില്‍ ആയിരത്തിലേറെ സഹോദരിമാര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി ജീവിക്കാനൊരുമാര്‍ഗ്ഗം കാണിച്ചു കൊടുത്തു എന്നതാണ് വേറൊരു കാര്യം.

എയ്ഡ്‌സ് രോഗത്തിനടിമപ്പെട്ട് ജീവന്‍ മരണ പോരാട്ടം നടത്തുന്ന നിരവധി പേര്‍ക്ക് ആശ്വാസമേകുന്ന പ്രവര്‍ത്തനം നടത്തിയതും, പ്രസ്തുത രോഗം പടരാതിരിക്കാനുള്ള തീവ്രശ്രമം നടത്തിയതും ശരിയായ പ്രവര്‍ത്തനമല്ലായെന്ന് ചിലരെങ്കിലും പ്രചരിപ്പിക്കുന്നുണ്ട്. ഊമക്കത്തുകളുടെ പിന്നണി പ്രവര്‍ത്തകര്‍ക്ക് ഇതൊക്കെ സഹിക്കാവുന്നതിനപ്പുറമായിരിക്കാം. പിന്നെന്തുപറയാന്‍.........

Also Read: 1.നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

2.ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം

3.മൊട്ടത്തലയില്‍ ചെളിയുണ്ട

4.ആശിച്ചുപോകുന്നു കാണാനും പറയാനും

5.പ്രണയം, നാടകം, ചീട്ടുകളി

6.കുട്ടേട്ടനൊരു കത്ത്

7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?

8.പേര് വിളിയുടെ പൊരുള്‍

9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Complaint, Letter, Police officer, Story of my foot steps part-30.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia