ദേശീയപാത വികസനത്തിന് ക്ഷേത്രം ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധം; വിശ്വാസികള്‍ സ്ഥലമെടുപ്പ് ഓഫീസ് ഉപരോധിച്ചു
Dec 28, 2017, 11:03 IST
നീലേശ്വരം: (www.kasargodvartha.com 28.12.2017) ദേശീയപാത വികസനത്തിന് ക്ഷേത്രം ഒഴിപ്പിക്കുന്നതിനെതിരെ വിശ്വാസികള്‍ സമരത്തിലേക്ക്. നീലേശ്വരം പള്ളിക്കര പാലരെ കീഴില്‍ വിഷ്ണുമൂര്‍ത്തിക്ഷേത്രത്തിന്റെ ശ്രീകോവിലുകള്‍ ഉള്‍പ്പെടെ 23 സെന്റ് സ്ഥലം ദേശീയപാതവികസനത്തിന് വിട്ടുകൊടുക്കേണ്ടി വരുമെന്ന് ഉറപ്പായതോടെ വിശ്വാസികള്‍ ബുധനാഴ്ച വൈകുന്നേരമാണ് കാഞ്ഞങ്ങാട്ടെ ദേശീയപാത സ്ഥലമെടുപ്പ് ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തിയത്.
ക്ഷേത്രസംരക്ഷണസമിതിയുടെ നേതൃത്വത്തിലാണ് ഹൊസ്ദുര്‍ഗ് മിനി സിവില്‍ സ്റ്റേഷനിലെ നാഷണല്‍ ഹൈവേലാന്‍ഡ് അക്വിസിഷന്‍ ഓഫീസ് ഉപരോധിച്ചത്. ഉത്തരമലബാര്‍ ക്ഷേത്രസംരക്ഷണസമിതി പ്രസിഡന്റ് രാജന്‍ പെരിയ സമരം ഉദ്ഘാടനം ചെയ്തു. സമിതി ഹൊസ്ദുര്‍ഗ് താലൂക്ക് സെക്രട്ടറി അനില്‍ മടിക്കെ അധ്യക്ഷത വഹിച്ചു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ആരാധനാലയങ്ങള്‍ ഒഴിപ്പിക്കുന്നതിനെതിരെ നടന്ന ആദ്യത്തെ സമരമാണിത്. ജില്ലയിലെ അമ്പതോളം ആരാധനാലയങ്ങള്‍ ഒഴിപ്പിക്കേണ്ടിവരുമെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ ഒഴിപ്പിക്കല്‍ ഭീഷണിയിലുള്ള മറ്റ് ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടവരും സമരത്തിനിറങ്ങാന്‍ സാധ്യതയേറെയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Nileshwaram, National highway, Temple, Protest, Dharna, National highway development; Temple development authority protested.
< !- START disable copy paste -->