മടിക്കൈ ജിഷവധം; ക്രൈംബ്രാഞ്ചിന്റെ പുനരന്വേഷണ റിപോര്‍ട്ട് ജനുവരി 4 ന് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം
Dec 26, 2017, 20:01 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.12.2017) മടിക്കൈ ജിഷ വധക്കേസില്‍ ക്രൈംബ്രാഞ്ച് എസ്പി ഡോ. എ ശ്രീനിവാസന്റെ നേതൃത്വത്തില്‍ നടത്തുന്ന പുനരന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ജനുവരി നാലിന് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ജിഷയുടെ മാതാപിതാക്കളും ആക്ഷന്‍ കമ്മിറ്റിയും നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് എസ്പി ഡോ. എ ശ്രീനിവാസന്റെ നേതൃത്വത്തില്‍ പുനരന്വേഷണം തുടങ്ങിയത്.
കേസിന്റെ വിചാരണക്കിടയില്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി ജിഷയുടെ ഭര്തൃസഹോദരന് ചന്ദ്രനെയും ഭാര്യ ശ്രീലേഖയെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ ചന്ദ്രനും ഭാര്യയും നല്കിയ ഹരജിയില്‍ ഇരുവരെയും പ്രതിയാക്കിയത് താല്‍ക്കാലികമായി തടയുകയും വിചാരണ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പുനരന്വേഷണം ആരംഭിച്ചത്. ചന്ദ്രനും ഭാര്യയും നല്കിയ ഹരജിയില്‍ തീര്‍പ്പ് കല്പ്പിക്കണമെങ്കില് ഇപ്പോഴത്തെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിലാണ് നാലിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.
എസ് പിയും അന്വേഷണത്തിന് സഹായിക്കുന്ന ഡിവൈഎസ്പി യു പ്രേമനും ഇതിനകം ചന്ദ്രനും ഭാര്യയും ഉള്‍പ്പെടെ നിരവധി പേരെ ചോദ്യം ചെയ്യുകയും പലരില്‍ നിന്നും മൊഴികള്‍ ശേഖരിക്കുകയും ചെയ്തു. തന്നെക്കൊണ്ട് കൃത്യം നടത്തിച്ചതാണെന്ന് പ്രതിയായ മദന്‍മാലിക് വെളിപ്പെടുത്തല്‍ നടത്തിയതായി കോടതിയില്‍ മൊഴി നല്കിയ കാഞ്ഞങ്ങാട് ജില്ലാ ജയിലിലെ താല്‍ക്കാലിക വാര്‍ഡനെയും മദന്‍മാലികിന്റെ സഹതടവുകാരനായിരുന്ന കരിന്തളം സ്വദേശിയില്‍ നിന്നും അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു.
ജിഷ കൊല ചെയ്യപ്പെട്ട വീടും പരിസരവും സംഘം വിശദമായി പരിശോധന നടത്തി. നേരത്തെ അന്വേഷണം നടത്തിയ ലോക്കല്‍ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും നിഗമനങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് പുതിയ അന്വേഷണ സംഘത്തിന്റെയും വിലയിരുത്തലെന്നാണ് സൂചന. ക്രൈംബ്രാഞ്ച് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന് ശേഷം ഹൈക്കോടതി എടുക്കുന്ന നിലപാടുകള്‍ക്കനുസരിച്ചായിരിക്കും ജിഷ വധക്കേസിന്റെ തുടര്‍ നടപടികള്‍ തീരുമാനിക്കുക.
Related News:
മടിക്കൈ ജിഷ വധം; സി പി എം- സി പി ഐ നേതാക്കളടക്കം നിരവധി പേരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

ജിഷ വധം; പുനരന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് പ്രതി മദന്‍മാലികിനെ ജയിലില്‍ ചോദ്യം ചെയ്തു
ജിഷയെ കൊലപ്പെടുത്താന്‍ പ്രതി മദന്‍മാലികിന് നല്കിയ ക്വട്ടേഷന്‍തുക 25,000
'ബോസ് പറഞ്ഞിട്ടാണ് അത് ചെയ്തത്'; ജിഷ വധക്കേസില്‍ ഭര്‍തൃസഹോദരന്റെയും ഭാര്യയുടെയും പങ്ക് പുറത്തായത് പ്രതി മദന്‍മാലികിന്റെ സഹതടവുകാരോടുള്ള വെളിപ്പെടുത്തല്‍, വഴിത്തിരിവുണ്ടായത് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍
പ്രമാദമായ ജിഷ വധം: വിചാരണ തുടങ്ങി, ഭര്‍ത്താവും ഭര്‍തൃസഹോദരന്റെ ഭാര്യയും ഉള്‍പ്പെടെ നാലുപേരെ വിസ്തരിക്കും
ജിഷ വധക്കേസ്: വിചാരണ ബുധനാഴ്ച
ജിഷ വധക്കേസ്: പ്രതിക്ക് ജാമ്യം
ജിഷ വധക്കേസ്; വിചാരണ 27 ലേക്ക് മാറ്റി
ജിഷ വധക്കേസില്‍ ഗൂഡാലോചന ഇനിയും പുറത്തുവന്നില്ല; പിതാവ് വീണ്ടും നിയമയുദ്ധത്തിലേക്ക്
ജിഷ വധക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും വഴിമുട്ടുന്നു
ജിഷ വധം: ഹൈ്ക്കോടതി ഉത്തരവിനെ തുടര്‍ന്ന് വിചാരണ നിര്‍ത്തിവെച്ചു
പ്രമാദമായ ജിഷ വധക്കേസില്‍ വിചാരണ 13ന് തുടങ്ങും
ജിഷാ വധം: കേസ് സി.ബി.ഐക്ക് വിടണം; ബന്ധുക്കള്‍ ഹൈക്കോടതിയില്‍
ജിഷാവധം: തുടരന്വേഷണം വേണമെന്ന കോടതി ഉത്തരവ് പോലീസിന് കിട്ടി
ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ മദനന് മാത്രമെന്ന് പ്രോസിക്യൂഷന്
ജിഷയെ കൊലപ്പെടുത്തിയത് കവര്‍ച്ചയ്ക്കു വേണ്ടിയാണെന്ന് തെളിഞ്ഞു
യുവാവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു; പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, High-Court, Crimebranch, Madikai Jisha murder; Court order to submit re-investigation report before Jan 4th
< !- START disable copy paste -->