ജാനകി വധത്തില്‍ നാട്ടുകാരനായ യുവാവിന്റെ പുതിയ വെളിപ്പെടുത്തല്‍; കൊലയ്ക്കു ശേഷം രാത്രി 10.30 ന് കള്‍വര്‍ട്ടിനകത്ത് മൂന്നംഗ സംഘത്തെ കണ്ടു, അന്വേഷണം ഇപ്പോള്‍ ഈ വഴിയില്‍
Dec 20, 2017, 10:46 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.12.2017) ചീമേനി പുലിയന്നൂരിലെ റിട്ട. പ്രധാനാധ്യാപിക പി.വി ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ നാട്ടുകാരനായ യുവാവിന്റെ വെളിപ്പെടുത്തല്‍ നിര്‍ണായകമാകുന്നു. കൊലപാകത്തിനു ശേഷം രാത്രി 10.30 മണിയോടെ പുലിയന്നൂര്‍ റോഡിനെ കള്‍വര്‍ട്ടിനടിയില്‍ മൂന്നംഗ സംഘത്തെ കണ്ടുവെന്നാണ് യുവാവ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ പോലീസ് അന്വേഷണം ഇപ്പോള്‍ ഈ വഴിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്.
ചീമേനി സമീപത്തുള്ള തെയ്യോട്ട് കാവില്‍ പോയി തിരിച്ചുവരുമ്പോള്‍ രാത്രി 10.30 മണിയോടെ മൂന്നംഗ സംഘത്തെ ടോര്‍ച്ചുമായി പാലത്തിനു സമീപത്തെ കള്‍വര്‍ട്ടിനടിയില്‍ കണ്ടുവെന്നാണ് യുവാവ് മൊഴി നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെ യുവാവിനൊപ്പം കള്‍വര്‍ട്ടിനടിയില്‍ കയറി പോലീസ് വിശദമായ പരിശോധന നടത്തി. നാട്ടുകാരുടെയും കൊല്ലപ്പെട്ട ജാനകിയുടെ ബന്ധുക്കളുടെയും മൂന്നംഗ സംഘത്തിന്റെ കുത്തേറ്റ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്ന ഭര്‍ത്താവ് കൃഷ്ണന്റെയും മൊഴികളുടെ അടിസ്ഥാനത്തിലും ലഭ്യമായ സിസിടിവി ദൃശ്യങ്ങളെ ആധാരമാക്കിയുമാണ് പോലീസ് അന്വേഷണം നടത്തുന്നത്.
ജാനകിയെ കൊലപ്പെടുത്തിയ സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഘാതകരെ പിടികൂടാനാകാത്തത് അന്വേഷണ സംഘം വിമര്‍ശിക്കപ്പെടാന്‍ വരെ ഇടവരുത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താനായി പുലിയന്നൂരില്‍ വീണ്ടുമെത്തിയ കണ്ണൂര്‍ റേഞ്ച് ഐ ജി മഹിപാല്‍ യാദവ് അന്വേഷണത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ച ശേഷമാണ് തിരിച്ചുപോയത്. കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ.ദാമോദരന്‍, കുമ്പള സി ഐ വി.വി മനോജ് എന്നിവര്‍ ഉള്‍പെടുന്ന 22 അംഗ സംഘമാണ് ജാനകി വധക്കേസില്‍ അന്വേഷണം നടത്തുന്നത്.
അന്യസംസ്ഥാനക്കാരാണ് കൊലയ്ക്കു പിന്നിലെന്ന നിഗമനത്തിലാണ് പോലീസ് ആദ്യം അന്വേഷണം നടത്തിയതെങ്കിലും അടുത്ത ബന്ധുക്കള്‍ക്ക് കൊലയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഈ രീതിയിലുള്ള അന്വേഷണമാണ് പ്രധാനമായും നടക്കുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താനും മറ്റു തെളിവുകള്‍ ശേഖരിക്കാനും കഴിയാത്തത് പോലീസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ നാട്ടുകാരനായ യുവാവിന്റെ വെളിപ്പെടുത്തല്‍ വന്നത് അന്വേഷണത്തില്‍ പുരോഗതിയുണ്ടാക്കാന്‍ സഹായകരമാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. പുലിയന്നൂരിലെ വിവിധ സ്ഥാപനങ്ങളുടെ സിസിടിവി ക്യാമറകള്‍ ഇതിനകം പരിശോധിച്ചുകഴിഞ്ഞു.
സിസിടിവി ദൃശ്യത്തില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള പിക്കപ്പ് വാനില്‍ സഞ്ചരിച്ചവരാണ് കൊലയ്ക്ക് പിന്നിലെന്ന നിഗമനം തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തെറ്റാണെന്ന് പോലീസിന് ബോധ്യപ്പെട്ടിരുന്നു. ഇതോടെ ആ വഴിക്കുള്ള അന്വേഷണം അവസാനിപ്പിച്ചിരിക്കുകയാണ്. മുക്കട പാലത്തിന് സമീപത്തുള്ള കാലിച്ചാമരത്തെ കടയില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ ബൈക്കുകള്‍ കണ്ടതോടെ ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും കൊലയുമായി ബന്ധമില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.
Related News:
ജാനകി വധം: പ്രത്യേക സ്‌ക്വാഡ് അന്വേഷണം തുടങ്ങി, അന്യസംസ്ഥാന തൊഴിലാളിയടക്കം നിരവധി പേരെ ചോദ്യം ചെയ്തു
റിട്ട. അദ്ധ്യാപികയെ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി ; ഭര്‍ത്താവിനും കഴുത്തിന് വെട്ടേറ്റു, 60,000 രൂപയും മോതിരവും കവര്‍ന്നു
നാടിനെ നടുക്കി റിട്ട. അധ്യാപികയുടെ കൊല; മുഖംമൂടി ധരിച്ച കൊലയാളികള്‍ ഹിന്ദി സംസാരിച്ചതായി വെട്ടേറ്റ ഭര്‍ത്താവിന്റെ മൊഴി
റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു
കൊലപ്പെടുത്തിയത് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞതിനാല്‍; ഭര്‍ത്താവിനെ കൊല്ലാതെ വിട്ടത് മരിച്ചെന്നുകരുതി
ജാനകി വധം: ഒരാള്‍ കസ്റ്റഡിയില്‍
ജാനകിവധം; ഘാതകര്‍ വന്നതെന്ന് സംശയിക്കുന്ന വാഹനം സി സി ടി വി ക്യാമറയില്‍ കുടുങ്ങി, പോലീസ് നായ വയലിലേക്ക് മണംപിടിച്ചോടി
ജാനകി വധം; കൊലയാളികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ വിവരങ്ങള്‍ തേടി പ്രത്യേക പോലീസ് സംഘം മഹാരാഷ്ട്രയിലേക്ക് പോയി
ജാനകി വധക്കേസില്‍ അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക്; പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു
ജാനകി വധം: മഹാരാഷ്ട്ര രജിസ്‌ട്രേഷനില്‍ സഞ്ചരിച്ച വാഹനത്തിലുള്ളവര്‍ക്ക് കൊലയുമായുള്ള ബന്ധം തെളിഞ്ഞില്ല
ജാനകിയെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് വിവരം; ക്വട്ടേഷന്‍ നല്‍കിയാണെന്ന സംശയവും ബലപ്പെടുന്നു
ജാനകി വധം; സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് ഐ ജി; വീടുമായി അടുത്ത ബന്ധമുള്ള ആള്‍ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് ചോദ്യം ചെയ്തു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, Murder-case, Crime, Trending, Investigation, Police, Janaki murder; Police investigation on native's new Disclosure.
< !- START disable copy paste -->