city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിയമവിദ്യാര്‍ത്ഥിനിയായ ഭാര്യയെ വീട്ടുതടങ്കലിലാക്കിയെന്ന് അന്യമതസ്ഥനായ അഭിഭാഷകന്റെ പരാതി; യുവതിയെ ഉടന്‍ ഹാജരാക്കണമെന്ന ഹൈക്കോടതി നിര്‍ദേശം അവഗണിച്ച് പെണ്‍വീട്ടുകാര്‍; പിതാവിനെയും മകളെയും 48 മണിക്കൂറിനുള്ളില്‍ ഹാജരാക്കാന്‍ ഒടുവില്‍ പോലീസിന് കോടതി നിര്‍ദേശം

കാസര്‍കോട്: (www.kasargodvartha.com 24.12.2017) നിയമവിദ്യാര്‍ത്ഥിനിയായ ഭാര്യയെ വീട്ടുതടങ്കലിലാക്കിയെന്നാരോപിച്ച് അന്യമതസ്ഥനായ ഭര്‍ത്താവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ ഹൈക്കോടതി തുടര്‍ നടപടികള്‍ ശക്തമാക്കി. ബേക്കല്‍ പള്ളിക്കര സ്വദേശിയായ അബ്ദുല്‍ ഖാദറുടെ മകള്‍ തര്‍സാന  തന്റെ ഭാര്യയാണെന്നും തര്‍സാനയെ പെണ്‍വീട്ടുകാര്‍ തടങ്കലില്‍ വച്ചിരിക്കുകയാണെന്നും ഭാര്യയെ എത്രയും വേഗം ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ ബംഗളൂരു സഞ്ജയ് നഗര്‍ സ്വദേശി നിതിന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയിരുന്നു.

ഹരജി സ്വീകരിച്ച കോടതി എത്രയും പെട്ടെന്ന് തര്‍സാനയെ ഹാജരാക്കാന്‍യുവതിയുടെ വീട്ടുകാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.    തര്‍സാനയുടെ പിതാവായ അബ്ദുല്‍ ഖാദറോടും അമ്മാവനായ ചെങ്കള ചേരൂരിലെ അബ്ദുല്ലയോടും കോടതി വിശദീകരണം തേടുകയും ചെയ്തിരുന്നു. എന്നാല്‍ തര്‍സാനയെ ഹാജരാക്കാനോ വിശദീകരണം നല്‍കാനോ വീട്ടുകാര്‍ തയ്യാറാകാതിരുന്ന സാഹചര്യത്തില്‍ യുവതിയെ ഏതോ കേന്ദ്രത്തിലേക്ക് മാറ്റിയതാണെന്ന് മനസിലാക്കിയ ഹൈക്കോടതി പിതാവിനെയും മകളെയും ഹാജരാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ എസ് ഐ കെ പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചേരൂരിലെ ബന്ധുവീട്ടിലും പള്ളിക്കരയിലെ വീട്ടിലും മറ്റും നിരവധി തവണ റെയ്ഡ് നടത്തിയെങ്കിലും ഇവരെ കണ്ടത്താന്‍ കഴിഞ്ഞില്ല. ഇവര്‍ പള്ളിക്കരയിലെ വീട് പൂട്ടി ഒളിവില്‍ പോയിരിക്കുകയാണ്. ഡിസംബര്‍ 26 നകം അബ്ദുല്‍ ഖാദറിനെയും മകള്‍ തര്‍സാനയെയും ഹാജരാക്കണമെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന കര്‍ശന നിര്‍ദേശം. അബ്ദുല്‍ ഖാദറിനെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

വ്യത്യസ്ത മതസ്ഥരായ തര്‍സാനയുടേയും നിതിന്റെയും വിവാഹവും തര്‍സാനയുടെ തിരോധാനവും നാട്ടില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. ഇക്കഴിഞ്ഞ സെപ്തംബര്‍ 25 ന് നിതിനും സുഹൃത്ത് ജോബിന്‍ ചാക്കോയും ചേര്‍ന്ന് ചേരൂരിലുള്ള തര്‍സാനയുടെ ബന്ധുക്കള്‍ താമസിക്കുന്ന വിട്ടില്‍ കയറി അക്രമം നടത്തിയിരുന്നു. സംഘം വീട് അടിച്ചുതകര്‍ക്കുകയും യുവതിയുടെ ബന്ധുക്കളെ അടിച്ചുപരിക്കേല്‍പ്പിക്കുകയുമായിരുന്നു. പരിക്കേറ്റ ചെങ്കള ചേരൂരിലെ മുഹമ്മദ് കുഞ്ഞി ഹാജി, ഭാര്യ ആഇശ എന്നിവര്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയും ചെയ്തിരുന്നു. സംഭവത്തില്‍ കേസെടുത്ത വിദ്യാനഗര്‍ പോലീസ് നിതിനെയും ജോബിനെയും അറസ്റ്റ് ചെയ്യുകയും ഇവര്‍ റിമാന്‍ഡിലാവുകയും ചെയ്തു. അടുത്തിടെ ജാമ്യത്തിലിറങ്ങിയ നിതിന്‍ തര്‍സാനയെ പെണ്‍വീട്ടുകാര്‍ രഹസ്യകേന്ദ്രത്തില്‍ ഒളിപ്പിച്ചതായി ആരോപിച്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ബംഗളൂരുവില്‍ ഒന്നിച്ച് നിയമ പഠനം നടത്തിയ ക്രിസ്തു മത വിശ്വാസിയായ നിധിനും തര്‍സാനയും തമ്മില്‍ പ്രണയത്തിലാവുകയായിരുന്നു.

Related News:
കാമുകിയായ നിയമ വിദ്യാര്‍ത്ഥിനിയെ അന്വേഷിച്ച് ബംഗളൂരുവില്‍ നിന്നെത്തിയ സംഘം വീട് തകര്‍ത്തു; യുവതിയുടെ മാതാപിതാക്കളെ അടിച്ചുപരിക്കേല്‍പ്പിച്ചു

നിയമവിദ്യാര്‍ത്ഥിനിയായ ഭാര്യയെ വീട്ടുതടങ്കലിലാക്കിയെന്ന് അന്യമതസ്ഥനായ അഭിഭാഷകന്റെ പരാതി; യുവതിയെ ഉടന്‍ ഹാജരാക്കണമെന്ന ഹൈക്കോടതി നിര്‍ദേശം അവഗണിച്ച് പെണ്‍വീട്ടുകാര്‍; പിതാവിനെയും മകളെയും 48 മണിക്കൂറിനുള്ളില്‍ ഹാജരാക്കാന്‍ ഒടുവില്‍ പോലീസിന് കോടതി നിര്‍ദേശം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Police, court, father, Top-Headlines, Husband's complaint against wife's family; HC order to surrender before court
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia