സി ബി ഐയുടെ നിലപാട് നിര്‍ണായകം; ഖാസി കേസില്‍ പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് ഹൈക്കോടതി വിശദീകരണം തേടി
Dec 5, 2017, 12:06 IST
കാസര്‍കോട്: (www.kasargodvartha.com 05.12.2017) ചെമ്പിരിക്ക ഖാസിയായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് മലപ്പുറം സ്വദേശി മുഹമ്മദ് ത്വയ്യിബ് ഹുദവി ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഹരജി സ്വീകരിച്ച കോടതി ഇതുസംബന്ധിച്ച് സി.ബി.ഐ.യുടെ വിശദീകരണം ആവശ്യപ്പെട്ടു. ഇതോടെ ഖാസി കേസില്‍ സി ബി ഐയുടെ നിലപാട് നിര്‍ണായകമാവുകയാണ്.
2010 ഫെബ്രുവരി 15 നാണ് ചെമ്പിരിക്ക ഖാസിയെ കടലിനടുത്ത് പാറക്കെട്ടിനടുത്തായി മരിച്ച നിലയില്‍ കണ്ടത്. രോഗാവസ്ഥയില്‍ പരസഹായമില്ലാതെ നടക്കാന്‍ കഴിയാതിരുന്ന എഴുപത്തേഴുകാരനായ ഖാസിയുടെ മരണത്തില്‍ നാട്ടുകാരും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിരുന്നു. കേസില്‍ അനുബന്ധ കുറ്റപത്രം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഖാസിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന തെളിവ് ലഭിച്ചിട്ടില്ലെന്നാണ് സി.ബി.ഐ.യുടെ റിപ്പോര്‍ട്ടെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കി.
മരണത്തിനു കാരണക്കാരായവരെക്കുറിച്ച് തനിക്കറിയാമെന്നാണ് കാസര്‍കോട് പരപ്പ സ്വദേശി പി.എ. അഷറഫ് ഹര്‍ജിക്കാരനോട് വെളിപ്പെടുത്തിയിരുന്നത്.
അക്കാര്യം ഹര്‍ജിക്കാരന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചെങ്കിലും സാങ്കേതിക കാരണങ്ങള്‍ മൂലം നടപടിയുണ്ടായില്ല. വിവരം അഷറഫും ഹര്‍ജിക്കാരനും 2017 നവംബറില്‍ സി.ബി.ഐ.യെയും രേഖാമൂലം അറിയിച്ചിരുന്നു. എന്നാല്‍ അതിലും നടപടിയുണ്ടായിട്ടില്ലെന്ന് ഹരജിയില്‍ സൂചിപ്പിച്ചു. പുതിയ വിവരത്തെക്കുറിച്ചു കൂടി അന്വേഷിക്കാന്‍ സി.ബി.ഐ.ക്ക് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, High-Court, CBI, case, Top-Headlines, HC ask explanation in Khazi case new Disclosure