ഫുട്‌ബോള്‍ വിവാദം: ഹൈക്കോടതിയില്‍ ഹര്‍ജി; പ്രശ്‌നത്തില്‍ ആര്‍ ഡി ഒ ഇടപെട്ടു
Dec 15, 2017, 18:37 IST
ബേക്കല്‍: (www.kasargodvartha.com 15.12.2017) ജനുവരി ആദ്യവാരം ബേക്കല്‍ പഞ്ചായത്ത് മൈതാനിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ മത്സരം സംബന്ധിച്ചുള്ള വിവാദം ഹൈക്കോടതിയുടെ തീര്‍പ്പിലേക്ക്. പള്ളിക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അനുമതിയോടു കൂടി നടത്തപ്പെടുന്ന മത്സരത്തിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രചരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന മൗവ്വല്‍ മുഹമ്മദന്‍സ് ക്ലബ്ബ് ഒരുക്കുന്ന മത്സരം അലങ്കോലപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ പോലീസിന്റെ ശക്തമായ സംരക്ഷണം ആവശ്യപ്പെട്ടു കൊണ്ടാണ് മുഹമ്മദന്‍സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
മറുവാദം ഉന്നയിക്കുന്നതിനായി കേസില്‍ ബേക്കല്‍ ബ്രദേര്‍സ് ക്ലബ്ബും കക്ഷി ചേര്‍ന്നിട്ടുണ്ട്. കേസ് ശനിയാഴ്ച വാദം കേള്‍ക്കാന്‍ വെച്ചിരിക്കുകയാണെന്നും കളി നടത്തിപ്പുമായി ബന്ധപ്പെട്ട് ബേക്കല്‍ സ്‌റ്റേഷനില്‍ നിന്നും ആവശ്യമായ സംരക്ഷണം ഉറപ്പുവരുത്തേണ്ടതിലേക്കാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് മുഹമ്മദന്‍സ് ക്ലബ്ബ് ഭാരവാഹി ഉമ്പായി അറിയിച്ചു.
പഞ്ചായത്തിന്റെ വകയായുള്ള മൈതാനത്ത് അനുമതി വാങ്ങിയാണ് കളി സംഘടിപ്പിച്ചിരിക്കുന്നത്. കളിക്ക് തടയിടാന്‍ നിശാസത്യാഗ്രഹം സംഘടിപ്പിക്കുന്നു എന്നതു കൊണ്ടു മാത്രം മത്സരത്തിനു ലഭിച്ച അനുമതി എങ്ങനെയാണ് റദ്ദാക്കാന്‍ കഴിയുകയെന്ന് മുഹമ്മദന്‍സ് ക്ലബ് ഭാരവാഹികള്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഉന്നയിക്കുന്നു. പഞ്ചായത്തിന്റെ സ്വന്തം മൈതാനിയില്‍ ബേക്കല്‍ ക്ലബ്ബിന് മാത്രമേ മത്സരം നടത്താവൂ എന്ന് സത്യാഗ്രഹമിരിക്കുന്ന ബേക്കലിലെ കായിക പ്രവര്‍ത്തകരുടെ വാദഗതിയെ എങ്ങനെയാണ് ന്യായികരിക്കാന്‍ സാധിക്കുകയെന്നും ഉമ്പായി ചോദിച്ചു.
അതേസമയം ആര്‍.ഡി.ഒ ഇരു ടീമുകളേയും പോലീസിന്റെ പങ്കാളിത്തത്തോടെ ചര്‍ച്ചക്കു ക്ഷണിച്ചിട്ടുണ്ട്. ഒരു സമവായത്തിനു സാധ്യത തെളിയുമൊണ് പ്രതീക്ഷിക്കുന്നതെന്നും അല്ലാത്ത പക്ഷം ക്രമസമാധന വിഷയം കണക്കിലെടുത്ത് സംരക്ഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള കോടതി വിധി അനുസരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം ബേക്കല്‍ മൈതാനത്തിന് മുന്നില്‍ ബ്രദേര്‍സ് ക്ലബ്ബ് നടത്തി വരുന്ന അനിശ്ചിത കാല സത്യാഗ്രഹ സമരം 20 ദിവസം പിന്നിട്ടിരിക്കുകയാണ്. ഒരു കാരണവശാലും കളി നടത്താന്‍ അനുവദിക്കുന്ന പ്രശ്‌നമില്ലെന്ന് ബ്രദേര്‍സ് ബേക്കല്‍ ക്ലബ്ബിന്റെ സെക്രട്ടറി റാഷിദ് പറയുന്നു. മൈതാനം ബ്രദേര്‍സ് ക്ലബ്ബിന്റെതു മാത്രമെന്ന നിലപാടില്‍ ക്ലബ്ബ് ഉറച്ചു നില്‍ക്കുകയാണെന്നും, അതു തിരുത്തിക്കൊണ്ടുള്ള ഒരു സമവായ ചര്‍ച്ചക്കും ഒരുക്കമല്ലെന്നും ആവശ്യമായി വന്നാല്‍ അത് കോടതിയില്‍ തെളിയിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിഭാരാജന്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bekal, Kerala, News, Kasaragod, High-Court, Football, Club, Football controversy to HC; RDO intervened