ദേവകി വധം: ബിജെപി ജനകീയ പ്രക്ഷോഭം 8 ന്
Dec 6, 2017, 16:11 IST
പൊയിനാച്ചി: (www.kasargodvartha.com 06.12.2017) പെരിയാട്ടടുക്കം കാട്ടിയടുക്കത്തെ ദേവകിയുടെ കൊലപാതകത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ബി ജെ പി പള്ളിക്കര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിലുള്ള ജനകീയ പ്രക്ഷോഭത്തിന്റെ തുടര്‍ സമരം എട്ടിന് ആരംഭിക്കും. ദേവകിയുടെ വീട്ടില്‍ നിന്നും വൈകുന്നേരം പെരിയാട്ടടുക്കത്തേക്ക് പന്തളം കൊളുത്തി പ്രകടനം നടത്തും. 11 ന് പെരിയാട്ടടുക്കത്ത് വൈകുന്നേരം നാല് മണി മുതല്‍ 48 മണിക്കൂര്‍ സത്യാഗ്രഹം തുടങ്ങിയ സമരമുറകള്‍ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് ശ്രീകാന്ത് അറിയിച്ചു.
മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഒപ്പ് ശേഖരണം, 2018 ജനുവരി 17 ന് ദേവകിയുടെ വീട്ട്പടിക്കല്‍ ഉപവാസം തുടങ്ങി വ്യത്യസ്ഥമായ സമരമുറകള്‍ നടത്താന്‍ ബട്ടത്തൂരില്‍ വെച്ച് ചേര്‍ന്ന പ്രക്ഷോഭ സമര കണ്‍വെന്‍ഷനില്‍ തീരുമാനമായി. കണ്‍വെന്‍ഷന്‍ ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു.
പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കൂട്ടക്കനി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാര്‍, ജില്ല വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്‍, ജില്ലാ മീഡിയാ സെല്‍ കണ്‍വീനര്‍ വൈ.കൃഷ്ണദാസ്, ഉദുമ മണ്ഡലം പ്രസിഡന്റ് കെ.ടി. പുരുഷോത്തമന്‍, ജനറല്‍ സെക്രട്ടറി എന്‍.ബാബുരാജ്, ഖജാന്‍ജി ഗംഗാധരന്‍ തച്ചങ്ങാട്, ജില്ല കമ്മറ്റി അംഗം അഡ്വ. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പള്ളിക്കര പഞ്ചായത്ത് സെക്രട്ടറി ലോകേഷ് ബട്ടത്തൂര്‍ സ്വാഗതവും യുവമോര്‍ച്ച ഉദുമ മണ്ഡലം പ്രസിഡന്റ് പ്രദീപ് എം.കൂട്ടക്കനി നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Poinachi, Kerala, News, Crime, Murder-case, BJP, Devaki murder; BJP protest on 8th.