ബസ് സ്റ്റോപ്പ് വികൃതമാക്കിയത് നിങ്ങളാണോ എന്ന് ചോദിച്ച് അക്രമം; മൂന്നു പേര്‍ ആശുപത്രിയില്‍
Dec 25, 2017, 10:44 IST
പെരുമ്പള: (www.kasargodvartha.com 25.12.2017) പെരുമ്പള കപ്പണയടുക്കത്ത് ഒരു സംഘം വീടുകയറി ആക്രമിച്ചതായി പരാതി. പരിക്കേറ്റ മൂന്നു പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. കപ്പണയുടക്കത്തെ ടി. ചന്ദ്രനാഥ് (51), ഭാര്യ എം. ഗീത (40), ഓംപ്രസാദ് (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബസ് സ്റ്റോപ്പ് വികൃതമാക്കിയത് നിങ്ങളാണോയെന്ന് ചോദിച്ചെത്തിയ സിപിഎം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പരാതിപ്പെട്ടു.
ചന്ദ്രനെയും, ഗീതയെയും അക്രമിക്കുന്നത് കണ്ട് തടയാന്‍ ചെന്നപ്പോഴാണ് ഓംപ്രസാദിനും മര്‍ദനമേറ്റത്. ഇരുമ്പ് വടികൊണ്ടുള്ള അക്രമത്തില്‍ മാരകമായി പരിക്കേറ്റ ചന്ദ്രന്റെ തലയ്ക്ക് എട്ട് തുന്നലുകളുണ്ട്. ഗീതയ്ക്കും ഓംപ്രസാദിനും പുറത്തും തലയ്ക്കും പരിക്കുണ്ട്. കഴിഞ്ഞ ദിവസം ശ്രീരാമഭജന മന്ദിരത്തിന് സമീപമുള്ള ബസ് സ്റ്റോപ്പ് തകര്‍ക്കപ്പെട്ടിരുന്നു. അതിനടുത്ത് തന്നെയുള്ള സിപിഎം ബസ് സ്റ്റോപ്പ് വികൃതമാക്കുകയും ചെയ്തിരുന്നു.
ഇതില്‍ പ്രകോപിതരായ സിപിഎം പ്രവര്‍ത്തകര്‍ വീടുകയറി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ ആരോപിച്ചു. വടികളും, സൈക്കിള്‍ ചെയിനുകളും, കല്ലുകളും ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി വന്നാണ് അക്രമം നടത്തിയെന്നും പരിക്കേറ്റവര്‍ പറഞ്ഞു.
Keywords: Kasaragod, Kerala, news, Crime, Attack, Assault, hospital, Injured, CPM, 3 assaulted by gang, hospitalized < !- START disable copy paste -->
ചന്ദ്രനെയും, ഗീതയെയും അക്രമിക്കുന്നത് കണ്ട് തടയാന്‍ ചെന്നപ്പോഴാണ് ഓംപ്രസാദിനും മര്‍ദനമേറ്റത്. ഇരുമ്പ് വടികൊണ്ടുള്ള അക്രമത്തില്‍ മാരകമായി പരിക്കേറ്റ ചന്ദ്രന്റെ തലയ്ക്ക് എട്ട് തുന്നലുകളുണ്ട്. ഗീതയ്ക്കും ഓംപ്രസാദിനും പുറത്തും തലയ്ക്കും പരിക്കുണ്ട്. കഴിഞ്ഞ ദിവസം ശ്രീരാമഭജന മന്ദിരത്തിന് സമീപമുള്ള ബസ് സ്റ്റോപ്പ് തകര്‍ക്കപ്പെട്ടിരുന്നു. അതിനടുത്ത് തന്നെയുള്ള സിപിഎം ബസ് സ്റ്റോപ്പ് വികൃതമാക്കുകയും ചെയ്തിരുന്നു.
ഇതില്‍ പ്രകോപിതരായ സിപിഎം പ്രവര്‍ത്തകര്‍ വീടുകയറി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ ആരോപിച്ചു. വടികളും, സൈക്കിള്‍ ചെയിനുകളും, കല്ലുകളും ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി വന്നാണ് അക്രമം നടത്തിയെന്നും പരിക്കേറ്റവര്‍ പറഞ്ഞു.
Keywords: Kasaragod, Kerala, news, Crime, Attack, Assault, hospital, Injured, CPM, 3 assaulted by gang, hospitalized