എം.വി ആര്‍ നോട് ഒരു ചോദ്യം
Nov 24, 2017, 12:05 IST
നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം (ഭാഗം ഇരുപത്തിയെട്ട്)
കൂക്കാനം റഹ് മാന്‍
(www.kasargodvartha.com 24.11.2017) ഞാന്‍ 1970ല്‍ പത്തൊന്‍പതാമത്തെ വയസ്സില്‍ സര്‍വീസില്‍ കയറിയതാണ്. എയ്ഡഡ് പ്രൈമറി സ്‌കൂളിലായിരുന്നു ആദ്യ നിയമനം ലഭിച്ചത്. അന്നുമുതല്‍ സര്‍വീസില്‍ നിന്ന് പിരിയുന്നത് വരെ ഇടതു പക്ഷ സര്‍വീസ് സംഘടനയില്‍ അംഗമായിരുന്നു. 1970ല്‍ എയ്ഡഡ് പ്രൈമറി അധ്യാപകര്‍ക്ക് ഒറ്റ സംഘടനയേ ഉണ്ടായിരുന്നുള്ളു. കേരളാ എയ്ഡഡ് പ്രൈമറി ടീച്ചേര്‍സ് യൂണിയന്‍( കെ എ പി ടി യൂണിയന്‍) പിന്നീടാണ് രണ്ട് ചേരിയായി പ്രസ്തുത സംഘടന പിരിഞ്ഞത്. അതിലൊന്ന് കേരളാപ്രൈവറ്റ് ടീച്ചേര്‍സ് യൂണിയന്‍( കെ പി ടി യു)ആയി മാറി. സംഘം രണ്ടായി മാറുന്നതിനെക്കുറിച്ചാലോചിക്കാന്‍ ഞാന്‍ അന്ന് പഠിപ്പിച്ചു കൊണ്ടിരുന്ന കരിവെള്ളൂര്‍ നോര്‍ത്ത് യു. പി സ്‌കൂളിലാണ് ആദ്യ യോഗം ചേര്‍ന്നത്.
അന്ന് എം വി രാഘവനാണ് യോഗം ഉദ്ഘാടനം ചെയ്യാനെത്തിയത്. ചെറുപ്പത്തിന്റെ ചോരത്തിളപ്പുകൊണ്ടാവാം, നേതാക്കന്മാരൊക്കെ ഇരിക്കുന്ന യോഗത്തില്‍ വളരെ ചെറുപ്പക്കാരനായ ഞാന്‍ എം വി ആറിനോട് ഒരു സംശയം ചോദിച്ചു. ഒന്നിച്ചു നിന്നാലല്ലേ ശക്തി കിട്ടൂ എന്തിനാണ് രണ്ടായി മാറുന്നത്. ഉത്തരം ഒറ്റ വാക്കിലായിരുന്നു. ഇരിക്കവിടേ. ഞാന്‍ ഇരുന്നു. മറ്റൊന്നും ചെയ്യാന്‍ പറ്റില്ലല്ലോ? കെ പി ടി യുവിന്റെ ആദ്യ സംസ്ഥാന, സമ്മേളനത്തില്‍ ഞാനും, അന്തരിച്ച എം വി നാരായണന്‍ മാസ്റ്ററുമാണ് കരിവെള്ളൂര്‍ ഭാഗത്ത് നിന്ന് പങ്കെടുക്കുന്ന പ്രതിനിധികള്‍. അതിരാവിലെ കൂക്കാനത്ത് നിന്ന് മണക്കാട് എം വി നാരായണന്‍ മാസ്റ്റരുടെ വീട്ടിലെത്തി. കരിവെള്ളൂരില്‍ നിന്ന് അറേന്‍ജ് ചെയ്ത സ്‌പെഷല്‍ ബസ്സിന് യാത്ര പോയത് ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു.........
പി എസ് സി വഴി സര്‍ക്കാര്‍ സര്‍വീസില്‍ എത്തിയപ്പോള്‍ അന്നുണ്ടായിരുന്ന കെ ജി പി ടി എ(കേരള ഗവ: പ്രൈമറി ടീച്ചേഴ്‌സ് അസോസിയേഷന്‍)യില്‍ അംഗത്വമെടുത്തു. അന്ന് പാണപ്പുഴ ഗവ: എല്‍ പി സ്‌കൂളിലാണ് ആദ്യ നിയമനം ലഭിച്ചത്. സംഘടനയുടെ സംസ്ഥാന സമ്മേളനത്തില്‍ മാടായി സബ് ജില്ലയെ പ്രതിനിധികരിച്ചു പങ്കെടുക്കാനുള്ള അവസരവും ഉണ്ടായി. കാലം പിന്നെയും നീങ്ങി. 1977 ല്‍ കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ മാവിലാകടപ്പുറം ഗവ: എല്‍ പി സ്‌കൂളിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടി. സംഘടനാമെമ്പര്‍ ഷിപ്പ് ഉണ്ട്. ആവുന്ന പ്രവര്‍ത്തനങ്ങളിലൊക്കെ സജീവമാവുകയും ചെയ്യുമായിരുന്നു. 1978 ല്‍ കാടങ്കോട് ഫിഷറീസ് ഗവ: ഹൈസ്‌കൂളിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടി. അവിടെ എത്തുമ്പോഴാണ് കെ ജി പി ടി. എ എന്ന സംഘടനയ്ക്ക് പുതിയൊരു മാറ്റം വരുന്നത്. അതേവരെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പ്രൈമറി അധ്യാപകന്മാര്‍ മാത്രമെ കെ ജി പി ടി എ യില്‍ ഉളളൂ. അതുപോരാ ഹൈസ്‌കൂള്‍ വിഭാഗത്തെയും, എയ്ഡഡ് പ്രൈമറി വിഭാഗം അധ്യാപകന്മാരെയും ഒപ്പം നിര്‍ത്തി കെ എസ് ടി എ (കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് അസേസിയേഷന്‍) എന്ന അധ്യാപക സംഘടന രൂപീകൃതമായി. പ്രസ്തുത സംഘടനയുടെ ലയന സമ്മേളനം തിരുവനന്തപുരത്തുവെച്ചായിരുന്നു.
ചെറുവത്തൂര്‍ ഗവ: ഫിഷറീസ് ഹൈസ്‌കൂളില്‍ നിന്ന് സംസ്ഥാന സമ്മേളന പ്രതിനിധികളായി പങ്കെടുത്തത് ഞാനും, റിട്ടയേര്‍ഡ് ഹെഡ്മാസ്റ്ററായ കെ കെ കുമാരന്‍ മാസ്റ്ററുമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കുമാരന്‍ മാസ്റ്റര്‍ വലതുപക്ഷ അധ്യാപക സംഘടനാ രംഗത്ത് സജീവമായി. ഞാന്‍ അന്നും ഇന്നും ഇടതുപക്ഷ ആഭിമുഖ്യത്തിലുള്ള സംഘടനയില്‍ തന്നെ നിലകൊണ്ടു. അധ്യാപകനായിരിക്കേ തന്നെ പ്രൈമറി എഡുക്കേഷന്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ജില്ലാസാക്ഷരതാ സമിതി കോ- ഓര്‍ഡിനേറ്റര്‍, പോസ്റ്റ് ലിറ്ററസി പ്രോഗ്രാം ഓഫീസര്‍, ഡി പി ഇ പി ട്രൈനര്‍, എസ് എസ് എ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ എന്നീ തസ്തികകളിലും ജോലി ചെയ്തു. ഇവിടങ്ങളിലൊക്കെ കെ എസ് ടി എ എന്ന അധ്യാപക സംഘടനയില്‍ അംഗത്വമെടുത്തുകൊണ്ടാണ് പ്രവര്‍ത്തിച്ചിരുന്നത്.

അമ്പത്തിരണ്ടാം വയസ്സില്‍ പയ്യന്നൂര്‍ ബ്ലോക്ക് റിസോര്‍സ് സെന്ററില്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസറായിരുന്നപ്പോള്‍ ഉണ്ടായ ഒന്നുരണ്ടു സംഭവങ്ങള്‍ ഓര്‍മ്മവരികയാണ്. അതിലൊന്നാണ് കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവും റിട്ട. ഡി ഇ ഒയുമായിരുന്ന വേലായുധന്‍ മാസ്റ്റര്‍. കോണ്‍ഗ്രസ് അനുകൂല സംഘടനയില്‍ മെമ്പറാവണമെന്ന നിര്‍ദേശവുമായി എന്നെ സമീപിച്ചു. അദ്ദേഹത്തിന് എന്നെ അത്ര പരിചയമില്ലാത്തതുകൊണ്ടാവാം വന്നത്. ആ ദിവസത്തെ ദേശാഭിമാനി ദിനപത്രത്തില്‍ ഞാന്‍ എഴുതിയ ഒരു ലേഖനം വന്നിട്ടുണ്ടായിരുന്നു. മാധ്യമം ദിനപത്രത്തില്‍ ഒ അബ്ദുര്‍ റഹ്മാന്‍ കരിവെള്ളൂര്‍ കള്ളവോട്ടിന്റെ കേന്ദ്രം എന്നോ മറ്റോ ഉള്ള തലക്കെട്ടില്‍ ഈ പ്രദേശത്തെ കുറ്റപ്പെടുത്തി ഒരു കുറിപ്പെഴുതിയിരുന്നു. അത് വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ തോന്നിയ ആശയം 'കരിവെള്ളൂരിനെ കരിതേക്കല്ലേ' എന്ന പേരിലാണ് ലേഖനം വന്നത്. പത്രവും ലേഖനവും വേലായുധന്‍ മാസ്റ്ററെ കാട്ടിക്കൊടുത്തപ്പോള്‍ അദ്ദേഹത്തിന് എന്നെ മനസ്സിലാവുകയും സോറി പറഞ്ഞ് എഴുന്നേറ്റ് പോവുകയും ചെയ്തു........
പിന്നീടുണ്ടായ ഒരു സംഭവമാണ് എന്നെ വ്യക്തിപരമായി പിടിച്ചുലച്ചതും മനസ്സില്‍ ഉണങ്ങാത്ത മുറിവുണ്ടാക്കിയതും. അധ്യാപകര്‍ക്ക് പരിശീലനം വെച്ച ഒരു ദിവസം. അതിന്റെ ചുമതല മുഴുവന്‍ എനിക്കാണ്. തലേന്നാള്‍ രാത്രി എന്റെ മകള്‍( അവള്‍ അന്ന് പയ്യന്നൂര്‍ സെന്റ്‌മേരീസ് യു. പി സ്‌കൂള്‍ അധ്യാപികയാണ്)ക്ക് ശക്തമായ പനി വന്നു. അവളെ പയ്യന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ രാത്രിയില്‍ തന്നെ അഡ്മിറ്റ് ചെയ്തു. രാത്രി മുഴുവന്‍ ഞാന്‍ ആശുപത്രിയിലായിരുന്നു. രാവിലെ ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തി കുളിച്ചു റെഡിയായി ബി ആര്‍ സിയിലേക്ക് തിരിച്ചു.......... ബി ആര്‍ സിയില്‍ ചെല്ലുന്നതിന് മുമ്പേ ഒന്നുകൂടി ആശുപത്രിയില്‍ എത്തി മകളുടെ സുഖ വിവരം തിരക്കി.

അധ്യാപക പരിശീലനം നടക്കുന്നതിനാല്‍ ഓഫീസിന്റെയും ട്രെയിനിംഗ് ഹാളിന്റെയും താക്കോല്‍ പ്യൂണിനെ ഏല്‍പ്പിച്ചിരുന്നു. അവര്‍ കണ്ണൂരില്‍ നിന്നാണ് വരേണ്ടത്. സാധാരണ രീതിയില്‍ അവര്‍ എല്ലാദിവസവും ഒന്‍പത് മണിക്ക് എത്താറുണ്ട്. പക്ഷേ അന്ന് ആ സ്ത്രീക്ക് എത്താന്‍ പറ്റിയില്ല. എന്റെ കയ്യില്‍ ഒരു സെറ്റ് താക്കോല്‍ ഉള്ളതിനാല്‍ ഞാന്‍ കൃത്യസമയത്ത് എത്തുമെന്നായിരുന്നു അവരുടെ ധാരണ. ഞാന്‍ എത്താന്‍ പത്തുമിനിട്ട് വൈകി. അധ്യാപകര്‍ ഹാളിന് പുറത്ത് കാത്തുനില്‍ക്കുന്നു. ഞാന്‍ ഓഫീസ് വരാന്തയിലേക്ക് ഓടിക്കയറി ഓഫീസ് തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. അപ്പോഴതാ അന്നത്തെ പയ്യന്നൂര്‍ സബ് ജില്ല കെ എസ് ടി എ സെക്രട്ടറി മുന്നിലേക്ക് ചാടി വീണു. ഓഫീസ് തുറക്കാന്‍ വിട്ടില്ല. എന്നെ തടഞ്ഞു നിര്‍ത്തി. ഞാന്‍ വിനീതനായി മകളുടെ അസുഖവും, താക്കോല്‍ പ്യൂണിനെ ഏല്‍പ്പിച്ച കാര്യവും അയാളെ ബോധ്യപ്പെടുത്തി. ചെറുപ്പത്തിന്റെ ചോരത്തിളപ്പോ എന്നറിയില്ല അയാള്‍ ഓഫീസ് തുറക്കാന്‍ അനുവദിച്ചില്ല...........
ഞാന്‍ അധ്യാപക സംഘടനാ രംഗത്ത് ചെയ്ത പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു നിമിഷം ഓര്‍ത്തുപോയി. സര്‍വീസ് കാലം മുഴുവന്‍ പ്രതിനിധാനം ചെയ്ത അതേ സംഘടനക്കാരനാണ് എന്നെ തടയുന്നത്. കാരണം വ്യക്തമാക്കിക്കൊടുത്തിട്ടും വിടുന്നമട്ടില്ല. അഞ്ചോ പത്തോ മിനിട്ട് അങ്ങിനെ കടന്നുപോയി. പ്രായം ചെന്ന ചില അധ്യാപകര്‍ ഇടപെട്ടപ്പോള്‍ അയാള്‍ വഴിമാറി തന്നു. ഓഫീസ് തുറന്നു. പത്തുമിനിട്ട് വൈകിയെങ്കിലും കാര്യങ്ങളെല്ലാം മുറക്ക് നടന്നു. 2006ല്‍ ബി പി ഒ പോസ്റ്റില്‍ നിന്നും റിട്ടയര്‍ ചെയ്യുമ്പോള്‍ കെ എസ് ടി എ സബ് ജില്ലാ കമ്മറ്റി യാത്രയയപ്പ് തന്നു. അതിന് നേതൃത്വം വഹിച്ചതും എന്നെ തടഞ്ഞ സെക്രട്ടറി തന്നെ ആയിരുന്നു. പ്രസ്തുത യോഗത്തില്‍ എനിക്കനുഭവിക്കേണ്ടിവന്ന മാനസികവേദന പങ്കിട്ടു. ചെറുപ്രായക്കാരായ നേതാക്കള്‍ കാണിക്കുന്ന അമിതാവേശം കാര്യം മനസ്സിലാക്കാതെയുള്ള പ്രവര്‍ത്തനം സംഘടനയ്ക്ക് ദോഷം വരുത്തുമെന്നും അത് പ്രായവും പക്വതയും വന്ന നേതാക്കള്‍ തിരുത്തിക്കൊടുക്കണമെന്നും നിര്‍ദേശിച്ചു........
Also Read: 1.നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം
2.ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം
3.മൊട്ടത്തലയില്‍ ചെളിയുണ്ട
4.ആശിച്ചുപോകുന്നു കാണാനും പറയാനും
5.പ്രണയം, നാടകം, ചീട്ടുകളി
6.കുട്ടേട്ടനൊരു കത്ത്
7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?
8.പേര് വിളിയുടെ പൊരുള്‍
9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ
10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്
11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ
12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍
13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍
14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !
15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്
16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും
17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ
18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ
19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...
20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍
21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം
22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്
23.വീണുടഞ്ഞ സ്വപ്നം
24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം
25.പേടിപ്പെടുത്തിയ ചുടുകാട്
26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ
27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, Kookanam-Rahman, School, Teachers, Hospital, Transfer, Story of my foot steps part-28.