പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മരണം; സ്‌കൂള്‍ ബാഗും മൊബൈല്‍ ഫോണും എവിടെ? മരണത്തില്‍ ദുരൂഹതയേറുന്നു
Nov 2, 2017, 13:37 IST
ബദിയടുക്ക: (www.kasargodvartha.com 02.11.2017) പ്ലസ് വണ്‍ വിദ്യാത്ഥിനിയും ബദിയടുക്ക മൂകംപാറയിലെ വെങ്കിടേഷന്റെ മകളുമായ ശ്രുതി (17)യുടെ മരണത്തില്‍ ദുരൂഹത ഇരട്ടിച്ചു. ശ്രുതിയുടെ സ്‌കൂള്‍ ബാഗും മൊബൈല്‍ ഫോണും കാണാനില്ലെന്ന് കാണിച്ച് പിതാവ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ശ്രുതിയെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെ ശ്രുതി മരണപ്പെടുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രക്തത്തില്‍ എലി വിഷം കലര്‍ന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. മകളുടെ മരണത്തില്‍ സംശയമുണ്ടെന്നും ചിലരെ ചോദ്യം ചെയ്താല്‍ മരണത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്നും പിതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
മകളെ നന്നാക്കാന്‍ വേണ്ടി ശാസിച്ചതിന് മൂന്നുമാസം മുമ്പ് തനിക്കെതിരെ മകളെക്കൊണ്ട് പോലീസില്‍ പരാതി കൊടുപ്പിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസടുപ്പിച്ച് ജയിലില്‍ അടച്ചിരുന്നു. ചിലരുടെ ഗൂഡാലോചനയുടെ ഭാഗമായാണ് ഈ സംഭവം അരങ്ങേറിയത്. മകളുടെ മരണത്തിന് ഉത്തരവാദി ആരാണെങ്കിലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും പിതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.
കാസര്‍കോട് ഡി വൈ എസ് പി എം.വി സുകുമാരനാണ് മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്നത്.
Related News:
ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി മരിച്ചു; ശരീരത്തില്‍ എലിവിഷത്തിന്റെ അംശം കണ്ടെത്തിയതായി ഡോക്ടര്‍മാര്‍, പോലീസ് അന്വേഷണം ആരംഭിച്ചു
Keywords: Kasaragod, Kerala, news, Mobile Phone, school, Investigation, Death, complaint, Sruthi's death; complaint lodged