തെങ്ങിനെ ബാധിക്കുന്ന വെള്ളീച്ച മലയോരത്തടക്കം പടരുന്നു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകുന്നില്ല, നാളികേര ഉത്പാദനത്തേയും രോഗം ബാധിച്ചേക്കും
Nov 15, 2017, 20:11 IST
കാസര്‍കോട്: (www.kasargodvartha.com 15.11.2017) തെങ്ങിനെ ബാധിക്കുന്ന പുതിയതരം വെള്ളീച്ചകള്‍ മലയോരത്തടക്കം പടരുമ്പോള്‍ കര്‍ഷകര്‍ക്ക് നാളികേര ലഭ്യത കുറയുന്നത് കനത്ത തിരിച്ചടിയാകുന്നു. വെള്ളീച്ചകള്‍ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകുന്നില്ലെന്നാണ് നാളികേര കര്‍ഷകര്‍ ആരോപിക്കുന്നത്. നാളികേര ഉത്പാദനത്തില്‍ കനത്ത ഇടിവിന് തന്നെ ഇത് കാരണമാകുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. വെള്ളീച്ചകള്‍ തെങ്ങോലകളെ നശിപ്പിക്കുന്നതായി നേരത്തെ തന്നെ കണ്ടെത്തിയതായും ഇതേ കുറിച്ച് പഠനം നടത്തിവരികയാണെന്നുമാണ് സിപിസിആര്‍ഐയിലെ ശാസ്ത്രജ്ഞന്‍ ഡോ. ജോസഫ് രാജ്കുമാര്‍ പറയുന്നത്.
കായംകുളം സിപിസിആര്‍ഐ കേന്ദ്രമാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിവരുന്നത്. തെങ്ങില്‍ നിന്നും നീര് ഊറ്റിക്കുടിക്കുന്ന വിഭാഗത്തില്‍പെട്ട വെളുത്തനിറത്തിലുള്ള ചെറുപ്രാണികള്‍ തെങ്ങോലകളുടെ അടിവശത്ത് കൂട്ടമായാണ് കാണപ്പെടുന്നത്. പുതിയ സ്പീഷീസായ ചെറുപ്രാണികളെ കുറിച്ച് പഠനങ്ങള്‍ നടത്തിവരുന്നതായി കാസര്‍കോട് സി പി സി ആര്‍ ഐ യിലെ ശാസ്ത്രജ്ഞന്‍ ഡോ. തമ്പാനും പറഞ്ഞു.
1995 ല്‍ സമാനമായ വെള്ളീച്ചകളെ പാലക്കാട്ടാണ് കണ്ടെത്തിയത്. അതില്‍ നിന്നും വ്യത്യസ്തമായ സ്പീഷീസാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. കാസര്‍കോടിനു പുറമെ ആലപ്പുഴ, കൊല്ലം, കോട്ടയം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് വെള്ളീച്ച ബാധ വ്യാപകമായിക്കൊണ്ടിരിക്കുന്നത്. തെങ്ങോലകളുടെ പുറംഭാഗത്ത് കറുത്ത നിറത്തിലുള്ള പൂപ്പല്‍ ബാധ കൂടുതലായി കാണുന്നു. അല്യൂറോഡിക്കസ് എന്ന ജനുസില്‍പെട്ട ഈ വെള്ളീച്ചകള്‍ ചെറുശലഭങ്ങളെ പോലെയാണ് തോന്നിക്കുന്നത്. അര്‍ദ്ധവൃത്താകൃതിയിലോ മുട്ടകള്‍ നിക്ഷേപിക്കുന്നു. വെള്ളപ്പഞ്ഞി പോലുള്ള ആവരണം കൊണ്ട് മുട്ട മൂടുന്നു. ഇവ പുറപ്പെടുവിക്കുന്ന മധുരസ്രവം മൂലം ഓലയുടെ പ്രതലത്തില്‍ ചാരപ്പൂപ്പല്‍ എന്നറിയപ്പെടുന്ന പാട പോലെ വളരുകയാണ് ചെയ്യുന്നത്.
തെങ്ങോലകളെ കൂടാതെ വാഴ, കറിവേപ്പ്, പേര, കിഴങ്ങ് വര്‍ഗങ്ങള്‍ എന്നീ വിളകളിലും വെള്ളീച്ച ബാധ ഉണ്ടാകുന്നു. കുട്ടനാട് ഭാഗങ്ങളില്‍ നടത്തിയ സര്‍വ്വേയില്‍ പ്രകൃതിയില്‍തന്നെ കാണപ്പെടുന്ന മിത്രപ്രാണികളായ ചിലന്തി, ലേഡിബേഡ് വര്‍ഗത്തില്‍പെട്ട ചെറുവണ്ടുകള്‍ എന്നിവ വെള്ളീച്ച കൂട്ടങ്ങളെ നശിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഡോ. ജോസഫ് രാജ്കുമാറും ഡോ. വി കൃഷ്ണകുമാറും അറിയിക്കുന്നു. വെള്ളീച്ചകള്‍ക്കെതിരെ രാസ കീടനാശിനികള്‍ പ്രയോഗിക്കരുതെന്നും ആവശ്യമെങ്കില്‍ കറുത്ത നിറത്തിലുള്ള പാടകള്‍ നീക്കാന്‍ ഒരു ശതമാനം വീര്യത്തില്‍ സ്റ്റാര്‍ച്ച് (കഞ്ഞിപ്പശ) തളിച്ചാല്‍ മതിയാകുമെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ആവണക്കെണ്ണ, ഗ്രീസ്, മഞ്ഞ നിറത്തിലുള്ള കട്ടിക്കടലാസില്‍ പുരട്ടി തെങ്ങിന്‍തടിയില്‍ കെട്ടിവെക്കുന്നതു മൂലം പറന്നുനടക്കുന്ന വെള്ളീച്ചകളുടെ വ്യാപനം തടയുന്നതിന് സഹായിക്കുമെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. വേപ്പെണ്ണയും സോപ്പ് മിശ്രിതവും ചേര്‍ന്ന് തൡച്ചാല്‍ വെള്ളീച്ചകളെ നിയന്ത്രിക്കാന്‍ കഴിയുമെന്നും ശാസ്ത്രജ്ഞര്‍ സൂജിപ്പിക്കുന്നു.
കാസര്‍കോടിന്റെ മിക്ക ഭാഗങ്ങളിലും വെള്ളീച്ചകളുടെ വ്യാപനം കര്‍ഷകരെ ദുരിതത്തിലാക്കിയിട്ടുണ്ട്. നേരത്തെ തെങ്ങോലപ്പുഴുവായിരുന്നു സമാനമായ രീതിയില്‍ തെങ്ങോലകളെ നശിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ വെള്ളീച്ചകളാണ് ഭീഷണിയായിരിക്കുന്നത്. ഇപ്പോള്‍ മഴക്കാലമായതിനാല്‍ വെള്ളീച്ചകളുടെ വ്യാപനം കൂടുതല്‍ ശക്തമായിരിക്കുകയാണ്. വേനല്‍കാലമാകുമ്പോഴേക്കും തെങ്ങിന്റെ മുഴുവന്‍ ഓലകളും കാര്‍ന്നുതിന്നുന്നതോടെ ഉത്പാദനം വലിയ തോതില്‍ ഇടിയുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. നാളികേരത്തിന് വില വര്‍ദ്ധിച്ചുകൊണ്ടിരിക്കെ അതിന്റെ നേട്ടം പൂര്‍ണമായും കര്‍ശകരിലേക്ക് എത്താതിരിക്കാന്‍ വെള്ളീച്ചകള്‍ കാരണമാകുന്നു. തെങ്ങിന്റെ മണ്ഡരി രോഗം ഒരു വിധത്തില്‍ പരിഹരിക്കപ്പെട്ട് വന്നുകൊണ്ടിരിക്കുമ്പോഴാണ് ഇടുത്തിയായി പുതിയ വെള്ളീച്ചകള്‍ തെങ്ങുകളെ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Coconut, farmer, Top-Headlines, Spurs pest attack on coconut palms; farmers in trouble