ഖാസി കേസ് പരിഗണിക്കുന്നത് ഡിസംബര്‍ 1 ലേക്ക് മാറ്റി
Nov 22, 2017, 14:07 IST
കാസര്‍കോട്: (www.kasargodvartha.com 22.11.2017) ചെമ്പിരിക്ക- മംഗളൂരു ഖാസിയായിരുന്ന സിഎം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് എറണാകുളം സിജെഎം കോടതി ഡിസംബര്‍ ഒന്നിലേക്ക് മാറ്റി. ഇത് മൂന്നാം തവണയാണ് കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചത്. ഖാസി കേസുമായി ബന്ധപ്പെട്ട് സി ബി ഐ രണ്ടാം തവണയും നടത്തിയ അന്വേഷണ റിപോര്‍ട്ട് കോടതിക്ക് സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിക്കുന്നതിനിടയിലാണ് പുതിയ ഫോണ്‍ സന്ദേശം പുറത്തുവന്നത്.
ഇതുമായി ബന്ധപ്പെട്ട് പിഡിപി നേതാവായ അഷ്‌റഫ് തങ്ങള്‍ കേസില്‍ കക്ഷിചേരുന്നതിനായി കോടതിയില്‍ അപേക്ഷയും നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടും കോടതിയില്‍ നിന്നും ഒരു തീരുമാനവും ഉണ്ടായിട്ടില്ല. സിജെഎം കോടതിയില്‍ ക്രിമിനല്‍ നടപടി 164 പ്രകാരം മൊഴി നല്‍കുന്നതിനായി ഫോണ്‍ സന്ദേശത്തിലൂടെ പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തിയ ആദൂര്‍ പരപ്പയിലെ അഷ്റഫ് മൗലവി അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ഇത് കോടതി സിബിഐ മുഖാന്തിരം അറിയിക്കണമെന്നാവശ്യപ്പെട്ട് തള്ളുകയായിരുന്നു. കേസിന്റെ നടപടികളുമായി ബന്ധപ്പെട്ട് കോടതിയില്‍ നിന്നും സിബിഐക്ക് പുതുതായി ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡാര്‍വിന്‍ വ്യക്തമാക്കിയിരുന്നു. ഖാസിയുടെ മകന്‍ ഷാഫിയുടെ പരാതിയിലാണ് സിബിഐയുടെ രണ്ടാം അന്വേഷണവും നടന്നത്. ഇതിന്റെ റിപോര്‍ട്ട് പരിഗണിക്കുന്നതാണ് കോടതി മാറ്റിവെച്ചിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Death, court, CBI, Khazi case postponed to Dec 1