കേരളപ്പിറവി ദിനത്തില്‍ കാസര്‍കോട് ഗവ. കോളജില്‍ കന്നട വിദ്യാര്‍ത്ഥികളുടെ പഠിപ്പുമുടക്ക് സമരവും കരിദിനവും; പ്രതിഷേധവുമായി മലയാളി വിദ്യാര്‍ത്ഥികളും രംഗത്ത്, പോലീസ് സ്ഥലത്തെത്തി സംഘര്‍ഷം ഒഴിവാക്കി
Nov 1, 2017, 11:46 IST
കാസര്‍കോട്: (www.kasargodvartha.com 01.11.2017) കേരളപ്പിറവി ദിനത്തില്‍ കാസര്‍കോട് ഗവ. കോളജില്‍ കന്നട വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്ക് സമരവും കരിദിനവും ആചരിച്ചു. പ്രിന്‍സിപ്പാളിന്റെ ഓഫീസ് ഉപരോധിച്ച കന്നഡ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രതിഷേധവുമായി മലയാളം ഡിപാര്‍ട്മെന്റ് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി സംഘര്‍ഷാവസ്ഥ ഒഴിവാക്കി.
കന്നഡ ഭാഷയെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ കന്നഡ് വിഭാഗം സംഘടനകള്‍ കരിദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കറുത്ത ബേഡ്ജ് ധരിച്ച് കോളേജിലെത്തിയ കന്നഡ് വിഭാഗം വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്ക് സമരം നടത്തുകയും പിന്നീട് പ്രിന്‍സിപ്പാളിനെ ഉപരോധിക്കുകയുമായിരുന്നു. മലയാള ഭാഷയെ അധിക്ഷേപിക്കുന്ന നടപടി
യാണ് ഇതെന്ന് ആരോപിച്ചാണ് മലയാള വിഭാഗം വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം ഇവര്‍ക്കെതിരെ തിരിഞ്ഞത്.
വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാക്കേറ്റവും തര്‍ക്കവും ഉണ്ടായതോടെയാണ് പോലീസ് ഇടപെട്ടത്. മലയാള വിഭാഗം വിദ്യാര്‍ത്ഥികളെ ഇവിടെ നിന്നും പോലീസ് ഇടപെട്ട് നീക്കി. കന്നഡ വിഭാഗം വിദ്യാര്‍ത്ഥികളുടെ സമരം തുടരുകയാണ്. തങ്ങള്‍ ഇപ്പോള്‍ തന്നെ കന്നഡ, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകള്‍ പഠിക്കുന്നുണ്ടെന്നും മലയാള ഭാഷ കൂടി അടിച്ചേല്പിക്കുന്നതു മൂലം തങ്ങള്‍ക്ക് പഠന ഭാരം കൂടുകയാണെന്നുമാണ് കന്നഡ വിദ്യാര്‍ത്ഥികള്‍ വിശദീകരിക്കുന്നത്. കന്നഡ വിദ്യാര്‍ത്ഥികളുടെ സമരം മൂലം മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ കഴിയാത്തതിനാല്‍ സമരം തുടരാന്‍ അനുവദിക്കില്ലെന്നാണ് കോളജ് അധികൃതരുടെ നിലപാട്. പ്രശ്നം പരിഹരിക്കുന്നതിനായി പ്രിന്‍സിപ്പാളും പോലീസും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ പ്രതിനിധികളും പ്രിന്‍സിപ്പാളിന്റെ ഓഫീസ് മുറിയില്‍ ചര്‍ച്ച നടത്തിവരികയാണ്.
< !- START disable copy paste -->

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, Keralapiravi-day, Students, Protest, govt.college, Kannada Student's protest in Kasaragod Govt. College