വീട്ടമ്മയെ കുളിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; 4 അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍, കൊലപാതകം കവര്‍ച്ചാ ശ്രമത്തിനിടെയെന്ന് സൂചന
Nov 15, 2017, 21:55 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15/11/2017) അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പെട്ട ഇരിയ തട്ടുമ്മല്‍ പൊടുവടുക്കത്ത് വീട്ടമ്മയെ കുളിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൂലിപ്പണിക്കാരിയായ പൊടുവടുക്കം ധര്‍മ ശാസ്ത ക്ഷേത്ര പരിസരത്തെ അമ്പൂടി നായരുടെ ഭാര്യ ലീല (56) യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നാല് അന്യ സംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
പിടിയിലായവര്‍ കൊല്ലപ്പെട്ട ലീലയുടെ വീട്ടില്‍ പണിക്കെത്തിയവരാണെന്ന് പോലീസ് പറഞ്ഞു. വൈകിട്ട് സ്‌കൂളില്‍ പഠിക്കുന്ന മകന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ലീലയെ കുളിമുറിയില്‍ വീണു കിടക്കുന്നതായി കണ്ടത്. ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
ഇതിനിടയിലാണ് ലീലയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ ലീലയുടെ വീട് നവീകരണ ജോലിക്കായി എത്തിയ അന്യ സംസ്ഥാന തൊഴിലാളികളെ പിടികൂടുകയും ഇവരുടെ പക്കലില്‍ നിന്നും ടവ്വലില്‍ പൊതിഞ്ഞ നിലയില്‍ സ്വര്‍ണമാല കണ്ടെടുക്കുകയും ചെയ്തതായാണ് വിവരം.
കവര്‍ച്ചാ ശ്രമത്തിനിടെ വീട്ടമ്മയെ കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. ഹൊസ്ദുര്‍ഗ് സി ഐയുടെ നേതൃത്വത്തില്‍ അമ്പലത്തറ പോലീസ് അന്വേഷണം നടത്തിവരികയാണ്.
മക്കള്‍: പ്രവീണ്‍ (ഗള്‍ഫ്), പ്രസാദ്, പ്രജിത്ത് (ഇരുവരും വിദ്യാര്‍ത്ഥികള്‍).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Kanhangad, Crime, News, Police, Investigation, House, Top-Headlines, Ambalathara, Custody, Leela., Housewife found killed in toilet.