city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജോലിക്കിടെ മോശമായി പെരുമാറിയ അന്യസംസ്ഥാന തൊഴിലാളിയെ ഇറക്കിവിട്ടു; പിന്നാലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി, വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹതയേറുന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com 16.11.2017) ഇരിയ തട്ടുമ്മല്‍ പൊടുവടുക്കത്ത് വീട്ടമ്മയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പൊടുവടുക്കം ധര്‍മ ശാസ്ത ക്ഷേത്ര പരിസരത്തെ അമ്പൂട്ടി നായരുടെ ഭാര്യ കൂലിത്തൊഴിലാളിയായ ലീല (56) യാണ് വീട്ടിനകത്തെ കുളിമുറിയില്‍ ദുരൂഹമായ നിലയില്‍ മരണപ്പെട്ടതായി കണ്ടെത്തിയത്. ബന്തടുക്ക മലാംകുണ്ടിലെ പരേതരായ കലിക്കോടന്‍ നാരായണന്‍ നായര്‍- ചിറക്കര കാര്‍ത്യായനി അമ്മ ദമ്പതികളുടെ മകളാണ് ലീല.

മരണം കൊലപാതകമാണെന്ന സൂചനയെ തുടര്‍ന്ന് വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ആറ് അന്യ സംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കസ്റ്റഡിയിലുള്ളവര്‍ ലീലയുടെ വീട് നിര്‍മ്മാണത്തിനായി എത്തിയവരാണെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് സ്‌കൂളില്‍ പഠിക്കുന്ന മകന്‍ പ്രസാദ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അമ്മയെ കുളിമുറിയില്‍ വീണു കിടക്കുന്നതായി കണ്ടത്. ഉടന്‍ തന്നെ അയല്‍വാസികളെ വിളിച്ചു വരുത്തി മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മരണകാരണം ഹൃദയാഘാതം എന്നായിരുന്നു ആദ്യം കരുതിയിരുന്നത്.

ഇതിനിടയിലാണ് ലീലയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ മൃതദേഹത്തിന്റെ ദേഹപരിശോധന നടത്തിയപ്പോള്‍ കഴുത്തില്‍ പരിക്കേറ്റ പാടുകളും കണ്ടെത്തിയതോടെ സംശയം ഇരട്ടിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ ലീലയുടെ വീട്ടിലെത്തിയപ്പോള്‍ വീടിന്റെ പരിസരത്തു നിന്നും നവീകരണ ജോലിക്കായി എത്തിയ അന്യ സംസ്ഥാന തൊഴിലാളികളെ കണ്ടെത്തുകയും ഇവരെ പിടികൂടി ബേക്കല്‍ പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.

നാട്ടുകാരെ കണ്ടപ്പോള്‍ ഇവരിലൊരാള്‍ മാല കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തുന്ന വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലേ ലീലയുടെ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിയൂവെന്നാണ് പോലീസ് പറയുന്നത്.
അതേ സമയം ഇപ്പോള്‍ പിടിയിലായ ലീലയുടെ വീട് നവീകരണ പ്രവര്‍ത്തികള്‍ക്കായി എത്തിയ അന്യദേശ തൊഴിലാളികളില്‍ ഒരാള്‍ പണിക്കിടയില്‍ ലീലയോട് മോശമായി പെരുമാറിയതായും വിവരമുണ്ട്.

ഇതേ തുടര്‍ന്ന് ലീലയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നേരത്തേ ഇയാളെ ജോലിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ മരണം നടന്ന സമയം ഇയാളും ലീലയുടെ വീട്ടിന് സമീപം ഉണ്ടായതും സംശയം വര്‍ദ്ധിപ്പിക്കുന്നു. ഇയാളുടെ കൈവശമായിരുന്നു ലീലയുടെ കഴുത്തിലുണ്ടായിരുന്ന മാലയും കാണപ്പെട്ടത്. അന്യസംസ്ഥാന തൊഴിലാളികളെ പിടികൂടിയതറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ തടിച്ചുകൂടിയത്. ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി എ വേലായുധന്‍, മണ്ഡലം സെക്രട്ടറി പ്രേമരാജന്‍ കാലിക്കടവ് എന്നിവരും സ്റ്റേഷനിലെത്തിയിരുന്നു.

മരണം നടന്ന വീടും പരിസരവും വ്യാഴാഴ്ച ഉച്ചയോടെ കാസര്‍കോട്ട് നിന്നെത്തിയ ഡോഗ് സ്‌ക്വാഡ് പരിശോധിച്ചു. മൃതദേഹം കാണപ്പെട്ട കുളിമുറിയില്‍ മണം പിടിച്ച പോലീസ് നായ ബ്രൂണി സ്ത്രീയുടെ മാല കണ്ടെടുത്ത 30 മീറ്റര്‍ അകലെ കുറ്റിക്കാട് വരെ ഓടി. വീണ്ടും തിരിച്ച് വീട്ടിലേക്ക് തന്നെവന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്റെ മേല്‍നോട്ടത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Related News:
വീട്ടമ്മയുടെ മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിന് പരിയാരത്തേക്ക് കൊണ്ടുപോയി; കസ്റ്റഡിയിലുളളവര്‍ പ്രതികളാണെന്ന് ഉറപ്പിച്ചിട്ടില്ലെന്ന് പോലീസ്


ജോലിക്കിടെ മോശമായി പെരുമാറിയ അന്യസംസ്ഥാന തൊഴിലാളിയെ ഇറക്കിവിട്ടു; പിന്നാലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി, വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹതയേറുന്നു

ജോലിക്കിടെ മോശമായി പെരുമാറിയ അന്യസംസ്ഥാന തൊഴിലാളിയെ ഇറക്കിവിട്ടു; പിന്നാലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി, വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹതയേറുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Death, House-wife, Police, Investigation, House wife's death; Police investigation started

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia