വീട്ടമ്മയുടെ മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിന് പരിയാരത്തേക്ക് കൊണ്ടുപോയി; കസ്റ്റഡിയിലുളളവര്‍ പ്രതികളാണെന്ന് ഉറപ്പിച്ചിട്ടില്ലെന്ന് പോലീസ്
Nov 16, 2017, 10:32 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.11.2017) അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട ഇരിയ തട്ടുമ്മല്‍ പൊടുവടുക്കത്ത് വീട്ടമ്മയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പൊടുവടുക്കം ധര്‍മ ശാസ്ത ക്ഷേത്ര പരിസരത്തെ അമ്പൂട്ടി നായരുടെ ഭാര്യയും കൂലിതൊഴിലാളിയുമായ ലീല (56) യെയാണ് കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് ലീലയുടെ മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ലീലയുടെ മരണം കൊലപാതകമാണെന്ന സംശയം നിലനില്‍ക്കുന്നുണ്ടെങ്കിലും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാവുകയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ദാമോദരന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് നാല് അന്യ സംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും അതേ സമയം പ്രതികളാണോ എന്ന് ഉറപ്പിക്കാറായിട്ടില്ലെന്നും പോലീസ് പറഞ്ഞു. ലീലയുടെ വീട്ടില്‍ ജോലിക്കെത്തിയവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ബുധനാഴ്ച വൈകിട്ട് സ്‌കൂളില്‍ പഠിക്കുന്ന മകന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ലീലയെ കുളിമുറിയില്‍ വീണു കിടക്കുന്നതായി കണ്ടത്. ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
ഇതിനിടയിലാണ് ലീലയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ ലീലയുടെ വീട് നവീകരണ ജോലിക്കായി എത്തിയ അന്യ സംസ്ഥാന തൊഴിലാളികളെ പിടികൂടുകയും പോലീസിലേല്‍പ്പിക്കുകയുമായിരുന്നു. ലീലയുടെ കഴുത്തിലുള്ള മുറിവാണ് മരണത്തില്‍ സംശയം നിലനില്‍ക്കാന്‍ കാരണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, Death, Police, Postmortem, Custody, Natives,House wife's death; Dead body sent for postmortem.