ബേഡകത്ത് സി പി എം വിട്ട് സി പി ഐയില്‍ ചേര്‍ന്ന മുന്‍ ലോക്കല്‍ സെക്രട്ടറിയുടെ കാര്‍ തകര്‍ത്തു; താന്‍ സി പി ഐയില്‍ ചേര്‍ന്നിട്ടില്ലെന്ന് ഡി വൈ എഫ് ഐ നേതാവ്
Nov 28, 2017, 14:26 IST
ബേഡകം: (www.kasargodvartha.com 28.11.2017) ബേഡകത്ത് സി പി എം വിട്ട് സി പി ഐയില്‍ ചേര്‍ന്ന മുന്‍ ലോക്കല്‍ സെക്രട്ടറിയുടെ കാര്‍ തകര്‍ത്തു. ബന്തടുക്ക മുന്‍ ലോക്കല്‍ സെക്രട്ടറി ഇ കെ രാധാകൃഷ്ണന്റെ കാറാണ് തകര്‍ക്കപ്പെട്ടത്. രാധാകൃഷ്ണന്റെ വീടിന്റെ കോമ്പൗണ്ടില്‍ ഉള്‍പ്പെട്ട മാതാവിന്റെ വീട്ടുമുറ്റത്താണ് കാര്‍ നിര്‍ത്തിയിട്ടിരുന്നത്. കെ എല്‍ 14 എച്ച് 253 നമ്പര്‍ വാഗനര്‍ കാറാണ് തകര്‍ക്കപ്പെട്ടത്.
Related News: ബേഡകത്ത് വീണ്ടും സിപിഎമ്മില്‍ നിന്നും കൂട്ടരാജി; മുന്‍ ലോക്കല്‍ സെക്രട്ടറിയടക്കം 15 ഓളം പേര്‍ പാര്‍ട്ടി വിട്ട് സിപിഐയില്‍ ചേര്‍ന്നു
Keywords: Kasaragod, Kerala, News, Bedakam, CPI, Car, CPM, CPM Ex Local secretary's car attacked.
ചൊവ്വാഴ്ച രാവിലെ വീട്ടുകാര്‍ ഉണര്‍ന്ന് നോക്കിയപ്പോഴാണ് കാര്‍ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്്. തിങ്കളാഴ്ച വൈകിട്ടാണ് കുറ്റിക്കോലില്‍ നടന്ന സി പി ഐ മണ്ഡലം സമ്മേളന പൊതുയോഗത്തില്‍ വെച്ചാണ്് 15 ഓളം വരുന്ന സി പി എം നേതാക്കളും പ്രവര്‍ത്തകരും സി പി ഐയില്‍ ചേര്‍ന്നത്. ഇതിന് തൊട്ട് പിന്നാലെയാണ് പാര്‍ട്ടി വിട്ട നേതാവിന്റെ കാര്‍ തകര്‍ത്തത്.
ബന്തടുക്ക മുന്‍ ലോക്കല്‍ സെക്രട്ടറി ഇ.കെ രാധാകൃഷ്ണനെ കൂടാതെ കരുണാകരന്‍ മുന്നാടും മറ്റു നേതാക്കളും പ്രവര്‍ത്തകരും സി പി ഐയില്‍ ചേര്‍ന്നിരുന്നു. ഇവരോടൊപ്പം കോണ്‍ഗ്രസിലെ പറയമ്പള്ളത്ത് അശോകനും സി പി ഐയില്‍ ചേര്‍ന്നിരുന്നു.
അതേ സമയം താന്‍ സി പി ഐയില്‍ ചേര്‍ന്നുവെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന്് ഡി വൈ എഫ് ഐ നേതാവും ബ്രാഞ്ച് സെക്രട്ടറിയുമായ വാരിജാക്ഷന്‍ മുന്നാട് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Related News: ബേഡകത്ത് വീണ്ടും സിപിഎമ്മില്‍ നിന്നും കൂട്ടരാജി; മുന്‍ ലോക്കല്‍ സെക്രട്ടറിയടക്കം 15 ഓളം പേര്‍ പാര്‍ട്ടി വിട്ട് സിപിഐയില്‍ ചേര്‍ന്നു
Keywords: Kasaragod, Kerala, News, Bedakam, CPI, Car, CPM, CPM Ex Local secretary's car attacked.