city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇസ്ലാമിലും പുരോഗമനവാദികളുണ്ടായിരുന്നു; പക്ഷെ കണ്ടെടുക്കാനായില്ല

സി.പി.എം. സമ്മേളനം: ചില ന്യൂനപക്ഷ വീക്ഷണങ്ങള്‍ (അഞ്ച്)
/പ്രതിഭാരാജന്‍

(www.kasargodvartha.com 16.11.2017) മുസ്ലീം സമുദായം തങ്ങളുടെ വിശ്വാസത്തില്‍ അധിഷ്ടിതമായി ജീവിക്കുന്നതില്‍ നിന്നും കടുകിട പിറകോട്ടു പോകുന്നവരല്ല. അതുകാരണമാണ് തങ്ങള്‍ക്ക് രാഷ്ട്രീയമായും സാമ്പത്തികമായും ഇത്രയധികം ഉയരാനും ഉള്‍ക്കരുത്തിനും കാരണമാകുന്നതെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. എന്നുവെച്ച് എപ്പോഴും ഏകശിലയാണ് തങ്ങളെന്ന ധാരണ ശരിയല്ല. ഉള്‍പ്പിരിവുകള്‍ അവിടെയുമുണ്ട് വേണ്ടുവോളം. നിരവധി വിരുദ്ധാഭിപ്രായങ്ങളുടെ കൊടുങ്കാറ്റുകള്‍ അതിനകത്തും വീശിയടിക്കാറുണ്ട്. ലീഗിനു പുറമെ കേരള രാഷ്ട്രീയത്തിലും സുന്നി-മുജാഹിദ് - ജമാഅത്തെ ഇസ്ലാമി, തബ്ലീഗ് വിഭാഗങ്ങളുടെ  പ്രത്യക്ഷമായ ഇടപെടലുകള്‍ കാണാം. ഇവിടെ സുന്നീ ഇതര ഗ്രൂപുകളുടെ സ്വാധീനം തുലോം കുറവാണെന്നു മാത്രം. സുന്നിക്കാണ് പ്രാധാന്യം. അതില്‍ തന്നെ ഉള്‍പ്പിരിവുകളുണ്ട്. എ.പി.യും ഇ.കെയും അതിലെ പ്രബലമായ ശക്തികളാണ്. മുജാഹിദിലുമുണ്ട് അനവധി ഗ്രൂപുകൾ.

മുജാഹിദ് , ജമാഅത്തെ ഇസ്ലാമി, തബ്ലീഗ് പ്രസ്ഥാനങ്ങൾ മത നവീകരണത്തിനാണ് ഊന്നല്‍ നല്‍കുന്നത്. സ്ത്രീകളുടെ പള്ളി പ്രവേശനത്തിനും രാഷ്ട്രീയ പ്രവേശനത്തിനും മറ്റും അവര്‍ പച്ചക്കൊടി കാണിക്കുന്നു. ഖുര്‍ആനില്‍ കല്‍പ്പിതമായ ആചാരങ്ങളെ ഒഴിച്ച് ബാക്കിയുള്ളതെല്ലാം അനിസ്ലാമികം എന്നതാണ് അവരുടെ വാദം. എന്നാല്‍ മതത്തിനപ്പുറത്തുള്ള സാമൂഹ്യ നവീകരണ അജണ്ടകളില്‍ ഇവിടെ അവര്‍ക്ക് താല്‍പര്യമില്ല. 1948 മുതല്‍ കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു വരുന്ന ജമാഅത്തെ ഇസ്ലാമി ഒഴിച്ചു കൂടാനാകാത്ത മറ്റൊരു മുസ്ലീം ഘടകമാണ്.

സാമുദായിക അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരാണവര്‍. എപ്പോഴും പ്രവാചക വചനങ്ങളെ മുറുകെപ്പിടിക്കുന്നുവെന്നാണ് അവർ അവകാശപ്പെടുന്നത്. എന്നാല്‍  ആത്യന്തികമായി സെക്യുലറിസത്തിന്റെ എതിര്‍ ചേരിയിലാണവര്‍. മതവും ഭരണകൂടവും രണ്ടും ഒന്നായി മാറുക എന്നതാണ് അവരുടെ തത്വം. അതിനായി അവരുടെ സ്ഥാപനങ്ങള്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നു. ഇസ്ലാമിക ഭൂരിപക്ഷ ലോകമാണ് അവരുടെ ലക്ഷ്യം. അതു നടപ്പിലാക്കാന്‍  ഇസ്ലാമില്‍ അധിഷ്ടിതമായിരുന്നു കൊണ്ട് അടവു നയങ്ങളെ മാറ്റിക്കൊണ്ടിരിക്കും. അമീറാണ് തലവന്‍.

കേരളത്തില്‍ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കൃത്യമായ പത്ര-മാധ്യമ സ്ഥാപനങ്ങള്‍ അടക്കമുള്ള ഘടകങ്ങളുണ്ട്. തബ്ലീഗും വലിയ തോതിൽ ആസ്തിയും സംവിധാനങ്ങളുമുള്ള വിഭാഗമാണ്.  അഹമ്മദീയരും (ഖാദിയാനികൾ) മുസ്ലിം മുഖ്യധാരയിലില്ലെങ്കിലും സമാനങ്ങളായ ന്യൂനപക്ഷങ്ങളാണ്. മേല്‍പ്പറഞ്ഞവരില്‍ മിക്കവര്‍ക്കും യുവജന- വിദ്യാര്‍ത്ഥി സംഘടനകളും മതസ്ഥാപനങ്ങളുമുണ്ട്. ഇവരെയെല്ലാം  തെരെഞ്ഞെടുപ്പുകളിൽ ഓരേ  കുടക്കീഴില്‍ നിര്‍ത്താന്‍ പലപ്പോഴും ലീഗിനു കഴിയുന്നു. അത് ഐക്യ ജനാധിപത്യമുന്നണിക്കകത്തെ മഹാശക്തിയായി സന്ദര്‍ഭോജിത യോജിപ്പുകളായി തെരെഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ ശക്തി പ്രാപിക്കുന്നു. തത്വത്തില്‍ സി.പി.എമ്മിനോട് ചില യോജിപ്പുകള്‍ ഉണ്ടാകുമെങ്കിലും ആത്യന്തികമായി അവരുടെ വോട്ടുകള്‍ സ്വരൂപിക്കാന്‍ തുരുമ്പെടുത്തു കഴിഞ്ഞ ഐ.എന്‍.എല്‍ അല്ലാതെ പാര്‍ട്ടിയുടെ കൈവശം സ്ഥായിയായ മറ്റു യന്ത്ര സാമഗ്രികളില്ല. എണ്ണയിട്ട യന്ത്രം പോലെ പാര്‍ട്ടി ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. അത് ചര്‍ച്ചക്കെടുക്കേണ്ടിയിരിക്കുന്നത് സമ്മേളനക്കാലത്താണ് എന്ന് ശക്തമായി ആഗ്രഹിക്കുന്നവരാണ് ഏറെയും.

കാരണം മുസ്ലീം സമുദായത്തില്‍ പുരോഗമന ആശയത്തിന്റെ സാമുദായിക ധാരകള്‍ ദിനം തോറും ദുര്‍ബലരായിക്കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് മുന്നില്‍. ശ്രമിച്ചാല്‍ സംഘടിപ്പിക്കാനുള്ള അവസരം അതിവിദൂരമല്ലെന്ന് പാര്‍ട്ടി തിരിച്ചറിയുന്നില്ല. കാലമേറെ കഴിഞ്ഞിട്ടും ഇന്നും നമുക്ക് ആശ നല്‍കുന്ന ചില വ്യക്തിത്വങ്ങളെ പരിശോധിക്കുമ്പോള്‍ ഇത് വ്യക്തമാകും. ആദ്യം മുന്നില്‍ പ്രത്യക്ഷപ്പെടുന്ന മഹാനുഭാവനാണ് സെയ്ദ് സനാഉല്ല മക്തി തങ്ങള്‍. മലയാളം, അറബി, ഇംഗ്ലീഷ്, ഉറുദു, പേര്‍ഷ്യന്‍ തുടങ്ങിയ ഭാഷകളിലെ പാണ്ഡിത്യം അദ്ദേഹത്തെ പുരോഗമന വാദിയാക്കി മാറ്റിയിരുന്നു. ദാന്തെയും ലൂഥറും പോലെ ലോക നവോത്ഥാനത്തിന്റെയും മതനവീകരണത്തിന്റെയും പ്രകാശമാണ് അദ്ദേഹം കേരളീയ പരിസരത്ത് വര്‍ഷിച്ചത്. ബ്രിട്ടീഷ് സര്‍ക്കാരിന് കീഴില്‍ ഉദ്യോഗം ലഭിച്ചിട്ടും മതനവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി അത് രാജിവെച്ച വ്യക്തിയാണ് തങ്ങള്‍.

ഗുരുവിന്റെയും സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടെയും സമകാലികനായ തങ്ങളെ നവോത്ഥാന പ്രസ്ഥാനത്തിന്റെ ചരിത്രത്തിനോടൊപ്പം ഉയര്‍ത്തി കൊണ്ടു വന്നില്ല. പുരോഗമന ആശയം കേരളത്തിലെ മുസ്ലീമുകളില്‍ നടപ്പിലാക്കാന്‍ ആദ്യമായി പുസ്തക രചന നടത്തിയത് അദ്ദേഹമാണ്. ഹൈന്ദവ ഭൂരിപക്ഷത്തെ ഭയന്നാകണം പുരോഗമനവാദികള്‍ അദ്ദേഹത്തെ വഴിയില്‍ തള്ളി. ഇന്ന് പാര്‍ട്ടി ആകെ മാറിയിരിക്കുകയാണ്. മാര്‍ക്സിനേയും ഏങ്കല്‍സിനേയും അവര്‍ വഴിയില്‍ തള്ളിയിരിക്കുന്നു. പകരം വിവേകാനന്ദ സ്വാമികളുടേയും ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും പിറകെ പോകുന്ന വര്‍ത്തമാന കാലത്തും സയ്യദ് തങ്ങളെ മറന്നുപോയിരിക്കുകയാണ്.

ബഹുഭാഷ പണ്ഡിതന്‍, അറബിക്ക് പുറമേ ഉര്‍ദു, ഫാരിസി, സംസ്‌കൃതം, തമിഴ്, ഇഗ്ലീഷ് തുടങ്ങിയവ യഥേഷ്ടം കൈകാര്യം ചെയ്തിരുന്ന,  അറബി മലയാളത്തില്‍ ഉര്‍ദു പഠിപ്പിക്കാന്‍ ഉതകും രീതിയില്‍ ഫലപ്രദമായ പുസ്തകം തയ്യാറാക്കിയതു മുതല്‍ ഒരുപാട് ഗ്രന്ഥങ്ങള്‍ രചിച്ചു. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, അദ്ദേഹം  ഇടപെട്ടിട്ടാണ് പെണ്‍കുട്ടികളുടെ പൊതു വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിയത്. ഷെയ്ഖ് മുഹമ്മദ് ഹമദാനി തങ്ങള്‍, വക്കം മൗലവി, കട്ടിലശേരി മുഹമ്മദ് മുസ്ലിയാര്‍ തുടങ്ങി പല പ്രമുഖരേയും അവരുടെ ആശയങ്ങളെ ജീവിതത്തില്‍ പകര്‍ത്തിയവരെയും സംഘടനയോടടുപ്പിക്കാന്‍ ഇടതു ചിന്തകര്‍ക്ക് സാധിച്ചിരുന്നില്ല. ആ മതത്തിനകത്ത് കയറിക്കൂടാന്‍ കഴിയാതെ വന്നതില്‍ നൂറുകണക്കിനു ഉദാഹരണങ്ങള്‍ നിരത്താനാകും. ഒരു വിജ്ഞാനവും ഹറാം അല്ലെന്ന് പ്രഖ്യാപിച്ച അറയ്ക്കല്‍ രാജകുടുംബം കാസര്‍കോട് ജില്ലയുടെ തൊട്ടയല്‍പ്പക്കമായിരുന്നുവല്ലോ. തൊട്ടു നോക്കിയില്ല അവരെ. ഖുര്‍ആന്‍ മലയാളത്തിനു പരിചയപ്പെടുത്തിയ സി.എൻ. അഹമ്മദ് മൗലവി ഇവരില്‍ എടുത്തുപറയാന്‍ പറ്റുന്ന മറ്റൊരു വ്യക്തിത്വമാണ്.

അതുകൊണ്ട് ഇനിയെന്ത് വേണമെന്നാണ് പൊതുസമൂഹവും മാര്‍ക്സിയന്‍ അമിതാനുരാഗികളും അതിനുമപ്പുറത്തെ പൊതുസമൂഹവും ആഗ്രഹിക്കുന്നത്.

Also Read:
സിപിഎമ്മില്‍ മഹിളകളിലും പ്രവാസികളിലും ഡിവൈഎഫ്ഐയിലും കരുത്തരായ ന്യൂനപക്ഷ കുലജാതരുണ്ട് (Part-4)

ഒരു വി പി പി മുസ്തഫയെക്കൊണ്ടു മാത്രം മതിയോ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി (Part-3)

വര്‍ഗീയതയോട് തുല്യ അകലം പാലിക്കാന്‍ എന്തു കൊണ്ട് സി പി എമ്മിന് കഴിയുന്നില്ല? (Part-2)

സിപിഎം സമ്മേളനങ്ങളിലേക്ക് ന്യൂനപക്ഷങ്ങളെ അടുപ്പിക്കാന്‍ കഴിഞ്ഞോ? ചര്‍ച്ച തുടങ്ങേണ്ടത് അവിടെ നിന്നല്ലേ? (Part-1)

ഇസ്ലാമിലും പുരോഗമനവാദികളുണ്ടായിരുന്നു; പക്ഷെ കണ്ടെടുക്കാനായില്ല


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Kerala, Top-Headlines, Prathibha-Rajan, CPM, Islam, Political party, Politics, Could bring minorities in CPM conferences-Part 5

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia