മോഷ്ടിച്ച ബൈക്കുമായി പോവുകയായിരുന്ന യുവാക്കള്‍ പോലീസ് പിടിയില്‍; ചോദ്യം ചെയ്യലില്‍ തെളിഞ്ഞത് 24 ബൈക്കുകളും 3 ഓട്ടോറിക്ഷകളും കവര്‍ച്ച ചെയ്തതുള്‍പെടെ നിരവധി കവര്‍ച്ചാ കേസുകള്‍
Oct 10, 2017, 11:37 IST
കാസര്‍കോട്: (www.kasargodvartha.com 10.10.2017) മോഷ്ടിച്ച ബൈക്കുമായി പോവുകയായിരുന്ന യുവാക്കള്‍ വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘത്തിന്റെ പിടിയിലായി. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ തെളിഞ്ഞത് നിരവധി കവര്‍ച്ചാ കേസുകള്‍. തളങ്കര സ്വദേശി മുസ്തഫ (22), ദേളിയിലെ സുബൈര്‍ (22) എന്നിവരെയാണ് കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
ഇവരില്‍ നിന്നും ബൈക്കും നാല് മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു. പിന്നീട് ഇവര്‍ മോഷ്ടിച്ച രണ്ട് ബൈക്കുകള്‍കൂടി പിടികൂടി. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30 മണിയോടെ കാസര്‍കോട്ട് വാഹന പരിശോധനയിലേര്‍പെടുകയായിരുന്ന സി ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മംഗളൂരു ഭാഗത്തേക്ക് യുവാക്കള്‍ പോവുകയായിരുന്ന ബൈക്ക് തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തപ്പോഴാണ് കാസര്‍കോട് ജില്ലയ്ക്കകത്തും പുറത്തും ഇവര്‍ നടത്തിയ കവര്‍ച്ചകള്‍ സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
മൂന്ന് ഓട്ടോറിക്ഷകളും 24 ബൈക്കുകളും 16 മൊബൈല്‍ ഫോണുകളും രണ്ടു പേരും ചേര്‍ന്ന് കവര്‍ച്ച ചെയ്തതായി പോലീസ് പറഞ്ഞു. ചെമ്പരിക്കയിലെ രണ്ട് വീടുകളും ബെണ്ടിച്ചാലിലെ രണ്ട് വീടുകളും ഇവര്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയിരുന്നു. ചെമ്പിരിക്കയിലെ ഒരു വീട്ടില്‍ നിന്ന് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും മറ്റൊരു വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങളുമാണ് കവര്‍ന്നത്. 2015 ല്‍ തളങ്കര മാലിക് ദീനാര്‍ ആശുപത്രി ജീവനക്കാരന്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ പണം കവര്‍ന്ന കേസിലും ഇവര്‍ പ്രതികളാണ്. ആശുപത്രിയുടെ 1,35,000 രൂപയാണ് തട്ടിയെടുത്തത്. ജീവനക്കാരന്‍ ബാങ്കിലേക്ക് പോകുംവഴി മത്സ്യം വാങ്ങാനായി ബൈക്ക് നിര്‍ത്തിയിട്ട് മാര്‍ക്കറ്റില്‍ പോയപ്പോള്‍ ബൈക്കിലുണ്ടായിരുന്ന പണവുമായി മുസ്തഫയും സുബൈറും കടന്നുകളയുകയായിരുന്നു.
എറണാകുളത്തു നിന്നും കായംകുളത്തേക്ക് പോവുകയായിരുന്ന ട്രെയിനില്‍ നിന്നും യാത്രക്കാരന്റെ 20,000 രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസിലും ഇവര്‍ പ്രതികളാണ്. യാത്രക്കാരനെ ട്രെയിനില്‍ നിന്നും തള്ളിയിടുകയും ചെയ്തിരുന്നു. മുസ്തഫയെയും സുബൈറിനെയും പോലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
സി ഐക്കു പുറമെ സ്‌ക്വാഡ് അംഗങ്ങളായ ഓസ്റ്റിന്‍ തമ്പി, എ എസ് ഐ പ്രദീപ്, ഗിരീഷന്‍ പാടി, രാജേഷ്, ഗോകുല്‍, ജിനേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, case, Robbery, Youths arrested with robbed bike