ആണാണെങ്കില്‍ തടയാന്‍ വാടാ... സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ഫേസ്ബുക്കില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ വീഡിയോ; പോലീസ് കേസെടുത്തു
Oct 6, 2017, 13:13 IST
നീലേശ്വരം: (www.kasargodvartha.com 06.10.2017) സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തു കൊണ്ട് ഫേസ്ബുക്കില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ വീഡിയോ പോസ്റ്റുചെയ്തു. ഇതുസംബന്ധിച്ച് നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ വാഹനത്തില്‍ പോവുകയായിരുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് നീലേശ്വരത്തെ സി പി എം പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് ഭീഷണി നിറഞ്ഞ പ്രയോഗങ്ങളടങ്ങിയ വീഡിയോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്.
ഞങ്ങള്‍ പിണറായി വിജയന്റെ നാട്ടിലേക്കാണ് പോകുന്നതെന്നും ജാഥ കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ നീലേശ്വരത്ത് നേരത്തെ ചെയ്തതുപോലെ തടയാന്‍ വന്നാല്‍ വിവരമറിയുമെന്നും ചങ്കൂറ്റമുള്ള ആണുങ്ങളുണ്ടെങ്കില്‍ തടയാന്‍ വാടാ... എന്നുമുള്ള ഭീഷണിയാണ് വീഡിയോയില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഞങ്ങള്‍ കോട്ടപ്പാറയില്‍ നിന്നുള്ളവരാണെന്നും ചങ്കൂറ്റമുള്ളവരാണെന്നും തടയാന്‍ വന്നാല്‍ എന്താണ് സംഭവിക്കുകയെന്ന് നേരിട്ട് മനസിലാക്കാമെന്നും വീഡിയോയില്‍ മുന്നറിയിപ്പ് നല്‍കുന്നു.
സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫേസ്ബുക്കില്‍ ഇങ്ങനെയൊരു വീഡിയോ പോസ്റ്റ് ചെയ്തതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ഇന്ത്യന്‍ ശിക്ഷാനിയമം 153 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ദാമോദരനാണ് കേസില്‍ അന്വേഷണം നടത്തുന്നത്. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടുണ്ടെന്നും രണ്ടുപേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നും പോലീസ് പറഞ്ഞു.
വീഡിയോ കാണാം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, case, Investigation, Video, Video with threatening; case against RSS volunteers