city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബസില്‍ നിന്നും തെറിച്ചുവീണ് കോളജ് വിദ്യാര്‍ത്ഥിനി മരിച്ചു

ബദിയടുക്ക: (www.kasargodvartha.com 25.10.2017) ബസില്‍ നിന്നും തെറിച്ചുവീണ് കോളജ് വിദ്യാര്‍ത്ഥിനി ദാരുണമായി മരണപ്പെട്ടു. ബേള ചേടിക്കാനം കോളനിയിലെ പരേതനായ ശുക്രപ്പയുടെയും മീനാക്ഷിയുടെയും മകള്‍ ഉഷാലത (20) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതു മണിയോടെ പൊയ്യക്കണ്ടത്താണ് അപകടം.

ബദിയടുക്ക കോ-ഓപ്പറേറ്റീവ് കോളജിലെ പി.ജി വിദ്യാര്‍ത്ഥിനിയായ ഉഷാലത പൊയ്യക്കണ്ടത്തുനിന്നും സ്വകാര്യ ബസില്‍ നിന്നും തെറിച്ചുവീഴുകയായിരുന്നു. പുറത്തേക്ക് തലയിടിച്ചുവീണ വിദ്യാര്‍ത്ഥിനിയെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: ഉദയകുമാര്‍, പ്രവീണ്‍ കുമാര്‍. ബദിയടുക്ക പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
ബസില്‍ നിന്നും തെറിച്ചുവീണ് കോളജ് വിദ്യാര്‍ത്ഥിനി മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Badiyadukka, Death, Student, Student dies after falling from bus

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia