എ ടി എം കൗണ്ടര്‍ കൊള്ളയടിക്കാന്‍ എത്തിയ സംഘത്തെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം
Oct 3, 2017, 19:56 IST
പെരിയ: (www.kasargodvartha.com 03.10.2017) കാനറാ ബാങ്ക് പെരിയ ശാഖയുടെ എ.ടി.എം യന്ത്രം കുത്തിപ്പൊളിച്ച് പണം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കവര്‍ച്ച നടത്താന്‍ രണ്ടംഗസംഘമെത്തിയത് തോക്ക് അടക്കമുള്ള ആയുധങ്ങളുമായാണെന്നാണ് വിവരം. ബുള്ളറ്റിലാണ് ഇവരെത്തിയതെന്നാണ് അന്വേഷണ സംഘം കരുതുന്നത്. സെപ്തംബര്‍ 21ന് ഇരിക്കൂറിലും മൂന്ന് ദിവസം മുമ്പ് പയ്യന്നൂരിലും ഇതേ സംഘം എ.ടി.എം കൗണ്ടറില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.
ഇരിക്കൂരിലെ എ ടി എമ്മില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചവരുടെ ദൃശ്യങ്ങള്‍ സി സിടിവിയില്‍ പതിഞ്ഞിരുന്നു. ഇതില്‍ ഒരാള്‍ ധരിച്ചിരുന്ന ജാക്കറ്റും പെരിയയിലെ കവര്‍ച്ചയില്‍ പങ്കാളികളിലൊരാളായ ആളുടെ ജാക്കറ്റും സമാനരീതിയിലുള്ളതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇരിക്കൂരില്‍ കവര്‍ച്ചക്കെത്തിയത് ബുള്ളറ്റ് മോട്ടോര്‍ സൈക്കിളിലാണെന്ന് വ്യക്തമായിരുന്നു. എന്നാല്‍ ഇതിന്റെ നമ്പര്‍ പോലീസിന് ലഭിച്ചിട്ടില്ല. പെരിയയിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നിലെ എല്ലാ ക്യാമറാ ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. ഒരു മോട്ടോര്‍ സൈക്കിള്‍ മൂന്നര മണിക്ക് കടന്നു പോകുന്നത് ഈ ദൃശ്യങ്ങളിലുണ്ട്.
രണ്ടില്‍ കൂടുതല്‍ പേര് കവര്ച്ചയിലുണ്ടെന്നാണ് ആദ്യം പോലീസ് കരുതിയിരുന്നത്. ഇരിക്കൂരില്‍ നിന്നും പെരിയയില്‍ നിന്നും കിട്ടിയ ദൃശ്യങ്ങളിലൂടെ രണ്ട് പേര് മാത്രമാകാം സംഘത്തിലുള്ളതെന്ന നിഗമനത്തിലെത്തുകയാണ് പൊലീസ്. കൈമഴുവും സ്ക്രൂ ഡ്രൈവറും ഇവരുടെ കയ്യില്‍ ഉണ്ടായിരുന്നു.

Related News:
പെരിയയില്‍ എടിഎം കൗണ്ടറില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച സംഘം കണ്ണൂരിലും എടിഎം കൊള്ളയടിക്കാന്‍ നീക്കം നടത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Investigation, Periya, Robbery attempt in ATM counter; police investigation for accused