city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ബിഗ് ബസാറില്‍ തട്ടിപ്പ് ധമാക്ക! 120 എം ആര്‍ പിയുള്ള ചീര്‍പ്പിന് ബില്ലില്‍ 180 രൂപ, രണ്ടെടുത്താല്‍ ഒന്നു ഫ്രീ പക്ഷേ, ബില്ലില്‍ മൂന്നിനും വില ഈടാക്കി

കാസര്‍കോട്: (www.kasargodvartha.com 18/10/2017) ബിഗ് ബസാറിലെ പകല്‍ കൊള്ള കാസര്‍കോട് വാര്‍ത്ത പുറത്തുകൊണ്ടുവന്നതിന് പിന്നാലെ തട്ടിപ്പിനിരയായ മറ്റൊരാള്‍ കൂടി വീഡിയോയുമായി രംഗത്ത് വന്നു. ഇതോടെ എം ആര്‍ പി വിലയേക്കാള്‍ അധികം വില ഈടാക്കി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന ബിഗ് ബസാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായി. #Boycottbigbazaar എന്ന ഹാഷ് ടാഗ് ക്യാമ്പനിയും തുടക്കം കുറിച്ചു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച ബിഗ് ബസാറില്‍ പര്‍ച്ചേസ് നടത്തിയ ഗള്‍ഫുകാരനായ അണങ്കൂരിലെ സലീമിന് 40 രൂപയുടെ രണ്ട് മാഗി നൂഡില്‍സ് വാങ്ങിയപ്പോള്‍ അതിന്റെ വിലയായി ബില്ലില്‍ രേഖപ്പെടുത്തിയത് 80 രൂപയ്ക്ക് പകരം 90 രൂപയായിരുന്നു. മാഗി നൂഡില്‍സിന്റെ ബോട്ടിലില്‍ 40 രൂപയാണ് എം ആര്‍ പിയായി രേഖപ്പെടുത്തിയിരുന്നത്. ഈ തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് എരിയാലിലെ കബീറും സുഹൃത്ത് ഇര്‍ഷാദും തങ്ങള്‍ക്കുണ്ടായ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

കല്യാണത്തോടനുബന്ധിച്ച് സാധനങ്ങള്‍ വാങ്ങാന്‍ ബിഗ് ബസാറില്‍ എത്തിയതായിരുന്നു ഇവര്‍. ബില്ലില്‍ സംശയം തോന്നി അവിടെ നിന്നും പരിശോധിച്ചപ്പോഴാണ് 120 എം ആര്‍ പിയുള്ള ചീര്‍പ്പിന് 180 രൂപ ബില്ലില്‍ രേഖപ്പെടുത്തിയതായി വ്യക്തമായത്. ചീര്‍പ്പ് പൊതിയിലെ ബാര്‍ക്കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ 180 രൂപയാണെന്നാണ് ക്യാഷര്‍ ഡിസ്‌പ്ലേയില്‍ കാണിച്ചത്. ഇതുകൂടാതെ 99 രൂപയുടെ രണ്ട് തൂവാല എടുത്താല്‍ ഒന്ന് സൗജന്യമെന്ന ഓഫര്‍ കണ്ട് മൂന്നെണ്ണം വാങ്ങിയിരുന്നു. എന്നാല്‍ ബില്ലിലാകട്ടെ മൂന്ന് തൂവാലകള്‍ക്കായി ആകെ 297 രൂപ രേഖപ്പെടുത്തി.

സംഭവം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ജീവനക്കാര്‍ തട്ടിക്കയറിയതായി ഇവര്‍ പറഞ്ഞു. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും കബീര്‍ പകര്‍ത്തിയിട്ടുണ്ട്. സുഹൃത്തിന്റെ വിവാഹം നടക്കുന്നതിനാല്‍ ആ സമയം പരാതിയൊന്നും നല്‍കിയിരുന്നില്ല. എന്നാല്‍ അണങ്കൂരിലെ സലീം തട്ടിപ്പിനിരയായ വിവരം കാസര്‍കോട് വാര്‍ത്തയിലൂടെ പുറത്തുവന്നതോടെയാണ് സമാന രീതിയില്‍ കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായ കാര്യം വ്യക്തമായതെന്ന് കബീര്‍ പറഞ്ഞു. സംഭവം സംബന്ധിച്ച് ലീഗല്‍ മെട്രോളജി വിഭാഗത്തിനും ഉപഭോക്തൃ കോടതിയിലും പരാതി നല്‍കുമെന്ന് കബീര്‍ വ്യക്തമാക്കി.

അതേസമയം ഇത്തരം ഒറ്റപ്പെട്ട പിഴവുകള്‍ സോഫ്റ്റ് വെയറില്‍ സംഭവിക്കുന്നതാണെന്നും ഉപഭോക്താക്കളില്‍ നിന്നും അധികമായി ഈടാക്കുന്ന തുക തിരിച്ചുനല്‍കാറുണ്ടെന്നും ബിഗ് ബസാര്‍ മാനേജര്‍ ഡാന്‍ഡിസ് ജോര്‍ജ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ആയിരക്കണക്കിന് ഉല്‍പന്നങ്ങളാണ് ബിഗ് ബസാറിലൂടെ വില്‍ക്കുന്നത്. കാസര്‍കോട്ടെ ഒരു കടയില്‍ നിന്നും ലഭിക്കാത്ത രീതിയില്‍ വിലക്കുറവും ബിഗ് ബസാര്‍ നല്‍കുന്നുണ്ടെന്നും ബിഗ് ബസാറിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടു പോലും ഉപഭോക്താക്കളുടെ വലിയ തിരക്കാണ് ഇവിടെയുള്ളതെന്നും, അവര്‍ക്ക് കാര്യങ്ങള്‍ ബോധ്യമുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ അബദ്ധമാണെന്ന് വിശ്വസിക്കാന്‍ പറ്റില്ലെന്നാണ് പൊതുജനങ്ങള്‍ പറയുന്നത്.


കാസര്‍കോട് ബിഗ് ബസാറില്‍ തട്ടിപ്പ് ധമാക്ക! 120 എം ആര്‍ പിയുള്ള ചീര്‍പ്പിന് ബില്ലില്‍ 180 രൂപ, രണ്ടെടുത്താല്‍ ഒന്നു ഫ്രീ പക്ഷേ, ബില്ലില്‍ മൂന്നിനും വില ഈടാക്കി

Related News: പുതിയ ഓഫര്‍! 40 രൂപയുടെ രണ്ട് മാഗി നൂഡില്‍സിന് 90 രൂപ; ബിഗ് ബസാറിലെ പകല്‍കൊള്ള കണ്ട് ഗള്‍ഫുകാരന്റെ കണ്ണുതള്ളി, അബദ്ധം പറ്റിയതാണെന്ന് മാനേജര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)



Keywords : Kasaragod, Kerala, News, Trending, Cheating, Complaint, Big Bazaar Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia