കവര്‍ച്ചക്കാര്‍ കുത്തിപൊളിച്ച എ ടി എമ്മില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് സ്ഥിരീകരിച്ചു
Oct 6, 2017, 20:21 IST
പെരിയ: (www.kasargodvartha.com 06.10.2017) കനറാ ബാങ്ക് പെരിയ ബ്രാഞ്ചിന്റെ എടിഎം തകര്‍ത്ത കവര്‍ച്ചക്കാര്‍ക്ക് പണം കൊള്ളയടിക്കാന്‍ സാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ഭാഗികമായി തകര്‍ത്ത് മോഷ്ടാക്കള്‍ ഉപേക്ഷിച്ചുപോയ ക്യാഷ് ബിന്നില്‍ 16.96 ലക്ഷം രൂപ സുരക്ഷിതമായി ഉണ്ടെന്ന് മുംബൈ ആദര്‍ശ് കമ്പനിയിലെ വിദഗ്ദ്ധന്‍ അരവിന്ദന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
മുംബൈയിലെ ഡൈബോര്‍ഡ് കമ്പനിയാണ് കനറാ ബാങ്കില്‍ എടിഎം സ്ഥാപിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് എടിഎം കൗണ്ടറില്‍ കവര്‍ച്ച നടന്നത്. പിറ്റേ ദിവസം തന്നെ മുംബൈയിലെ കമ്പനിയുടെ പ്രതിനിധി എത്തി ക്യാഷ്ബിന്‍ പരിശോധിച്ചെങ്കിലും തുറക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ആദര്‍ശ് കമ്പനിയിലെ വിദഗ്ധരെ ബിന്‍ പരിശോധിക്കാന്‍ കൊണ്ടുവന്നത്. നാലു ദിവസം തുടര്‍ച്ചയായി അവധിയുണ്ടായിരുന്നതിനാല്‍ 20 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. രണ്ടു ദിവസങ്ങളിലായി നാലുലക്ഷത്തോളം രൂപ ഇടപാടുകാര്‍ പിന്‍വലിച്ചിരുന്നതായി കമ്പ്യൂട്ടര്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായിരുന്നു.
ബേക്കല്‍ എഎസ്ഐ വിശ്വനാഥന്‍, ബാങ്ക് മാനേജര്‍ ഇരിട്ടി ചാലാട് സ്വദേശി ജയചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച പരിശോധന നടത്തിയത്. ക്യാഷ്ബിന്‍ തുറന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് അറിഞ്ഞതോടെ ബാങ്ക് അധികൃതര്‍ക്ക് ആശ്വാസമായിരിക്കുകയാണ്.
അതേസമയം കവര്‍ച്ചക്കാരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതികളെക്കുറിച്ച് ഏതാണ്ട് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. കവര്‍ച്ച നടന്ന ദിവസം പെരിയ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടന്നിട്ടുള്ള ഫോണ്‍വിളികള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.
ഇരിക്കൂറിലെ കനറാ ബാങ്ക് ശാഖയിലെ എടിഎമ്മില്‍ നടന്ന കവര്‍ച്ചക്ക് സമാനമാണ് പെരിയയിലും നടന്നത്. രണ്ട് കവര്‍ച്ചക്ക് പിന്നിലും ഒരേ സംഘം തന്നെയാണോയെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. പെരിയ ടൗണിലെ വിവിധ സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളും പരിശോധിച്ചുവരികയാണെന്ന് ബേക്കല്‍ എസ്ഐ യു വി വിപിന്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, cash, Robbery-Attempt, Money not robbed from ATM