മണല്‍ ലോറി കടത്തിക്കൊണ്ടുപോയി 60,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ യുവാവ് അറസ്റ്റില്‍
Oct 28, 2017, 16:54 IST
ബദിയടുക്ക: (www.kasargodvartha.com 28.10.2017) തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ഭീഷണിപ്പെടുത്തി മണല്‍ ലോറി കടത്തിക്കൊണ്ടുപോയി 60,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കുഞ്ചത്തൂരിലെ സന്ദേശിനെ (26) യാണ് ബദിയടുക്ക പോലീസ് അറസ്റ്റു ചെയ്തത്. കേസില്‍ പ്രതികളായ ബേള ചൗക്കാറിലെ അക്ഷയ് (26)യെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മറ്റു പ്രതികളായ അക്ഷയ്, ശ്രീജിത്ത് എന്നിവരെ അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കര്‍ണാടകയില്‍ നിന്ന് മണല്‍ കടത്തി വരികയായിരുന്ന ലോറി നീര്‍ച്ചാലില്‍ വെച്ച് തടഞ്ഞുനിര്‍ത്തുകയും ഡ്രൈവറെ ഭീഷണിപ്പെടുത്തി കടത്തിക്കൊണ്ടുപോവുകയുമായിരുന്നു. പിന്നീട് ലോറി വിട്ട് നല്‍കണമെങ്കില്‍ 60,000 രൂപ മോചനദ്രവ്യം നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് കേസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Badiyadukka, Kasaragod, Kerala, News, Case, Youth, Arrest, Sand-Lorry, Police, Kidnapping case; Youth arrested.