ഖാസി കേസ്; പോലീസ് തേടുമ്പോഴും അഷ്‌റഫ് മൗലവി വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതായി വിവരം, ലാസ്റ്റ് സീന്‍ ബുധനാഴ്ച പുലര്‍ച്ചെ
Oct 26, 2017, 23:00 IST
കാസര്‍കോട്: (www.kasargodvartha.com 26.10.2017) ഖാസി കേസുമായി ബന്ധപ്പെട്ട് ഫോണ്‍ സംഭാഷണത്തിലൂടെ ആരോപണങ്ങള്‍ ഉന്നയിച്ച ശേഷം കാണാതായ ആദൂര്‍ സ്വദേശി അഷ്‌റഫ് മൗലവി ഇപ്പോഴും വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതായി വിവരം. ബുധനാഴ്ച പുലര്‍ച്ചെ 5.48 മണി വരെയാണ് വാട്‌സ്ആപ്പ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇയാള്‍ നാട്ടില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും മറഞ്ഞു നിന്ന് അറിയുന്നുണ്ടെന്നാണ് സൂചന.
അതിനിടെ അഷ്‌റഫ് മൗലവി ചിലരുടെ കസ്റ്റഡിയിലുണ്ടെന്ന രീതിയിലാണ് നാട്ടില്‍ പ്രചരണം നടക്കുന്നത്. അഷ്‌റഫിന്റെ വീട്ടില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ കുറിച്ച് വീട്ടുകാര്‍ക്ക് ഒരു വിവരവുമില്ലെന്നാണ് വ്യക്തമാക്കിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അഷ്‌റഫിനെ കണ്ടെത്താനുള്ള ശ്രമം പോലീസ് നടത്തുന്നുണ്ട്. രണ്ട് ഡിവൈഎസ്പിമാരാണ് ഇതേ കുറിച്ച് വിശദമായി അന്വേഷണം നടത്തുന്നത്.
യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ അഷ്‌റഫ് ആരോപണം ഉന്നയിച്ച ഇയാളുടെ ഭാര്യാപിതാവും അംഗീകൃത പാരമ്പര്യ നാട്ടുവൈദ്യനുമായ നീലേശ്വരത്തെ സുലൈമാനെ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ. ദാമോദരന്‍ വ്യാഴാഴ്ച രാവിലെ വിളിച്ചുവരുത്തി വിശദമായ മൊഴിയെടുത്തിട്ടുണ്ട്.
അരോപണ വിധേയനായ നീലേശ്വരം പോലീസ് സ്‌റ്റേഷനിലെ എ എസ് ഐയും അഷ്‌റഫിന്റെ ഭാര്യയുടെ ബന്ധുവുമായ ഹനീഫയില്‍ നിന്നും ഫോണ്‍ കോളില്‍ വ്യക്തമാക്കിയ സിപിഎം പ്രവര്‍ത്തകനായ രാജന്‍ എന്നയാളില്‍ നിന്നും ഡിവൈഎസ്പി വ്യാഴാഴ്ച രാവിലെ മൊഴിയെടുത്തു. അതേസമയം അഷ്‌റഫിനെ കണ്ടെത്താന്‍ പോലീസ് നാനാഭാഗത്തും അന്വേഷണം തുടരുന്നുണ്ട്. ഇയാളുമായി അടുത്തിടപെടല്‍ നടത്തുന്നവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.
Related News:
ഖാസിയുടെ മരണം; വെളിപ്പെടുത്തല്‍ നടത്തിയ അഷ്‌റഫിനെ പോലീസിനും കണ്ടെത്താന്‍ കഴിഞ്ഞില്ല, വൈദ്യനെ ചോദ്യം ചെയ്യും, അന്വേഷണം നടക്കുന്നത് യൂത്ത് ലീഗിന്റെ പരാതിയില്‍

ഖാസി കേസിലെ പുതിയ വെളിപ്പെടുത്തല്‍; രണ്ട് ഡി വൈ എസ് പിമാര്‍ക്ക് അന്വേഷണ ചുമതല നല്‍കിയതായി ജില്ലാ പോലീസ് ചീഫ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, C.M Abdulla Maulavi, Death, Investigation, Missing, Khazi case; Ashraf using Whatsapp