മുസ്ലിം ലീഗിന്റെ സമ്മര്‍ദം ശക്തമായതോടെ സുഫൈജ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെച്ചു
Oct 4, 2017, 17:20 IST
കാസര്‍കോട്: (www.kasargodvartha.com 04.10.2017) മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിന്റെ സമ്മര്‍ദം ശക്തമായതോടെ ചെങ്കള ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്തംഗമായ സുഫൈജ അബൂബക്കര്‍ ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം അധ്യക്ഷ പദവി രാജിവെച്ചു. കോണ്‍ഗ്രസിലെ ഷാനവാസ് പാദൂരിനു വേണ്ടിയാണ് സുഫൈജ സ്ഥാനം രാജിവെച്ചിരിക്കുന്നത്. കോണ്‍ഗ്രസിനവകാശപ്പെട്ട സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പദവി ഒന്നര വര്‍ഷമായി ലീഗിന്റെ കൈവശമായിരുന്നു.
ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന കോണ്‍ഗ്രസ് നേതാവ് പാദൂര്‍ കുഞ്ഞാമുഹാജിയുടെ നിര്യാണത്തെ തുടര്‍ന്നാണ് സുഫൈജയെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായി തിരഞ്ഞെടുത്തത്. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പാദൂര്‍ കുഞ്ഞാമുഹാജിയുടെ മകന്‍ ഷാനവാസ് പാദൂര്‍ വിജയിച്ചിട്ടും കോണ്‍ഗ്രസിനവകാശപ്പെട്ട സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഒന്നര വര്‍ഷമായി വിട്ടുകൊടുത്തിരുന്നില്ല. കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പു പോരിനെ തുടര്‍ന്നാണ് ലീഗ് കൈയ്യടക്കി വെച്ച സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പദവി തിരിച്ചുചോദിക്കാതിരുന്നത്. കെപിസിസി നേതൃത്വത്തിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ലീഗില്‍ നിന്നും ചെയര്‍മാന്‍ പദവി ഡിസിസി നേതൃത്വം ഒടുവില്‍ ആവശ്യപ്പെട്ടത്.
ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായി ഷാനവാസ് പാദൂര്‍ ഉടന്‍ തന്നെ തിരഞ്ഞെടുക്കപ്പെടുമെന്നാണ് കരുതുന്നത്. നേരത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍ ആവശ്യപ്പെട്ടിട്ടും പാര്‍ട്ടി നേതൃത്വം ചര്‍ച്ച ചെയ്യാതെ പദവി ഒഴിയില്ലെന്ന് കാണിച്ച് സുഫൈജ കത്ത് നല്‍കിയതിനെ തുടര്‍ന്ന് ചൊവ്വാഴ്ച മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം വിഷയം ചര്‍ച്ച ചെയ്യുകയും സുഫൈജയോട് രാജി വെക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഡിപിസി മെമ്പര്‍ സ്ഥാനം നല്‍കാത്തതിന്റെ പേരിലും സുഫൈജ നേതൃത്വത്തിനോട് പരാതി ബോധിപ്പിച്ചിരുന്നു. മെമ്പര്‍ സ്ഥാനം രാജിവെക്കുന്നതിനും സുഫൈജ പാര്‍ട്ടിയുടെ അനുമതി തേടിയിരുന്നു. പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സുഫൈജ ബുധനാഴ്ച വൈകിട്ടോടെ ജില്ലാ പഞ്ചായത്ത് സെക്രട്ടറി നന്ദകുമാറിന് രാജിക്കത്ത് കൈമാറിയത്.
Related News:
ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെക്കാതെ മലക്കംമറിഞ്ഞ് സുഫൈജ; പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കി, മെമ്പര്‍ സ്ഥാനം രാജിവെക്കുമെന്ന് ഭീഷണി
ഷാനവാസ് പാദൂരിന് വേണ്ടി സുഫൈജ അബൂബക്കര്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെക്കുന്നു; സുഫൈജ ഒഴിയുന്നത് ഒന്നര വര്‍ഷത്തിനു ശേഷം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, District-Panchayath, Muslim-league, District Panchayat Standing committee chairperson Sufaija Aboobacker resigned