ദേവകി വധം; പ്രതിയെ തിരിച്ചറിഞ്ഞു, ഇനി ലഭിക്കേണ്ടത് തെളിവുകള്‍ മാത്രം, ക്രൈംബ്രാഞ്ച് അന്വേഷണം അവസാന ഘട്ടത്തിലേക്ക്
Oct 20, 2017, 20:30 IST
പനയാല്‍: (www.kasargodvartha.com 20.10.2017) പനയാല്‍ കാട്ടിയടുക്കത്തെ ദേവകി (58)യുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം അവസാന ഘട്ടത്തിലേക്ക്. പ്രതിയെ ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. സാങ്കേതിക, ശാസ്ത്രീയ തെളിവുകള്‍ ഒന്നും തന്നെ അവശേഷിക്കാത്ത ഒരു നാടന്‍ കൊലയായിരുന്നു ദേവകിയുടേത്. കൊലയ്ക്കു പിന്നില്‍ ഒരാള്‍ മാത്രമാണെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് വിവരം.
ആസ്രൂത്രിതമായ കൊലപാതകമല്ലാത്തതിനാല്‍ തെളിവുകള്‍ ഒന്നും തന്നെ അവശേഷിച്ചിരുന്നില്ല. അതിനാലാണ് അറസ്റ്റ് വൈകുന്നത്. കൃത്യം നടന്ന സമയത്ത് കേസ് ഏറ്റെടുത്ത ലോക്കല്‍ പോലീസ് അന്വേഷണ സംഘത്തിന്റെ ജാഗ്രതക്കുറവു കാരണമാണ് തെളിവുകള്‍ ഒന്നും തന്നെ ശേഖരിക്കാന്‍ കഴിയാതെ വന്നത്. പോലീസ് നായയെ അനുകൂലമായി പ്രയോജനപ്പെടുത്താനും, മൃതദേഹം സംസ്‌കരിക്കുമ്പോള്‍ പരിസര നിരീക്ഷണത്തിനു പോലും ലോക്കല്‍ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ശ്രദ്ധിച്ചിരുന്നില്ല. ദേവകിയുടെ ബന്ധുക്കളെ ചുറ്റിപ്പറ്റി മാത്രം അന്വേഷണം പുരോഗമിച്ചപ്പോള്‍ യഥാര്‍ത്ഥ പ്രതിയിലേക്കുള്ള ദൂരം വര്‍ദ്ധിക്കുകയായിരുന്നു. ഫോറന്‍സിക് ലാബിന്റെ ശാസ്ത്രീയ തെളിവുകള്‍ ബന്ധുക്കളില്‍ നിന്നും മാറി ചിന്തിക്കാന്‍ ക്രൈംബ്രാഞ്ചിനെ പ്രേരിപ്പിച്ചതോടെയാണ് പ്രതി സമീപത്തു തന്നെയുണ്ടെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തിച്ചേര്‍ന്നത്. ഇത് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടാക്കി.
ബന്ധുക്കളെ മാത്രം കേന്ദ്രീകരിച്ചും തെളിവുകളുടെ അഭാവത്തില്‍ സാഹചര്യ തെളിവുകളെ പിന്‍പറ്റിയും മാത്രമുള്ള അന്വേഷണം ക്രൈം ബ്രാഞ്ചില്‍ വന്നെത്തിയതോടെ ഗതി മാറുകയായിരുന്നു. ദേവകിയുടെ വീടിനു സമീപത്തു തന്നെ യഥാര്‍ത്ഥ പ്രതി മറഞ്ഞിരിക്കുന്നത് ലോക്കല്‍ പോലീസിന്റെയോ, നാട്ടുകാരുടെയോ ശ്രദ്ധയില്‍ പതിഞ്ഞിരുന്നില്ല. പ്രതി ഇപ്പോള്‍ അന്വേഷണ സംഘത്തിന്റെ വലയിലായതായാണ് സൂചന. എന്തിനു വേണ്ടിയാണ് കൃത്യം നടത്തിയതെന്നോ, കൃത്യം നടത്തിയതിനുള്ള ശാസ്ത്രീയമായ തെളിവുകളുടെ അഭാവത്തിലുമാണ് പ്രതിയെ നിയമത്തിന്റെ മുമ്പിലെത്തിക്കാന്‍ ക്രൈം ബ്രാഞ്ച് വൈകുന്നത്. താമസിയാതെ തന്നെ പ്രതിയെ അറസ്റ്റു ചെയ്യാനുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച്.
പ്രാദേശിക മാധ്യമങ്ങളുടെ സമയോചിതമായ ഇടപെടലാണ് പ്രതിയോട് കൂടുതല്‍ അടുക്കാന്‍ അവസരമൊരുക്കിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണം. നേര്‍ക്കാഴ്ച്ചകള്‍ എന്ന പംക്തിയും മറ്റു വാര്‍ത്തകളും പ്രതിയോടടുക്കാന്‍ ക്രൈംബ്രാഞ്ചിനെ സഹായിച്ചതായി ക്രൈംബ്രാഞ്ച് നിരീക്ഷിക്കുന്നു. ദേവകി വധം തികച്ചും ഒരു നാടന്‍ കൊലപാതകം എന്നു കാണിച്ചും പ്രതി ദേവകിയുടെ പരിസരത്തു തന്നെയുള്ള ആളാണെന്നും, അത്തരത്തില്‍ വേണം ക്രൈംബ്രാഞ്ച് അന്വേഷണത്തെ തിരിച്ചു വിടാനെന്നും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്തകര്‍ പുറത്തുവന്നതോടെ സമീപവാസികളില്‍ ചിലരുടെ സ്വഭാവത്തിലും ഭാവത്തിലും വന്ന മാറ്റവും, മാധ്യമ പ്രവര്‍ത്തകനെ വിളിച്ച ഫോണ്‍ കോളുകളും ഉദ്യോഗസ്ഥര്‍ സൂക്ഷ്മമായി നിരീക്ഷിച്ചതു വഴിയാണ് പ്രതിയിലേക്കെത്താന്‍ സാധിച്ചതെന്നാണ് വിവരം.
ദേവകിയുടെ മക്കളേയും ബന്ധുക്കളേയും കേന്ദ്രീകരിച്ച് വഴിവിട്ട അന്വേഷണം നടന്നു വരുന്നതിനിടയില്‍ താന്‍ പിടിക്കപ്പെടില്ലെന്നും, അന്വേഷണം വഴി തിരിഞ്ഞു പോവുകയാണെന്നും ധരിച്ചു വെച്ച പ്രതി മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടതോടെ അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങിരുന്നു. എന്തു കാരണത്താലായിരിക്കണം പ്രതി കൃത്യം നിര്‍വ്വഹിക്കാന്‍ കാരണമായിരിക്കുക എന്ന കണ്ടെത്തലിനു പിറകെയാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച്.
Related News:
ദേവകി വധം; സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ ക്രൈംബ്രാഞ്ച് നിരീക്ഷണം ഉണ്ടായി?

ദേവകി വധം; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
ദേവകി വധം അന്വേഷണം വഴിതിരിവില്‍; പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു, നാലുപേരെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കുന്നു
ഒരു നാടന്‍ കൊലപാതകം പോലീസിനെ വട്ടം കറക്കുന്നു; തെളിവുമില്ല, തെളിവ് നശിപ്പിക്കലുമില്ല
ദേവകിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത ഇരട്ടിച്ചു; അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം
ദേവകിയെ കൊലപ്പെടുത്തിയത് വായ പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചും കഴുത്തില്‍ മുറുക്കിയുമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്; നാട്ടില്‍ നിന്നും മുങ്ങിയ കോഴിക്കോട് സ്വദേശിയെ പോലീസ് തിരയുന്നു
ദേവകിയുടെ മരണം: മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി; ബലപ്രയോഗം നടന്നതായും സംശയം

തനിച്ചു താമസിക്കുന്ന വീട്ടമ്മയെ കഴുത്തുമുറുക്കി കൊലപ്പെടുത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Murder-case, Police, Investigation, Devaki murder case; Accused identified, Crime branch investigation in final stage